Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..

സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ രണ്ടുവർഷങ്ങൾക്ക് ഇപ്പുറം, മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുനരാരംഭിക്കുന്നു; ആത്മഹത്യ ചെയ്തുവെന്ന് പോലീസും, ക്രൈംബ്രാച്ചും പറയുമ്പോഴും മിഷേലിന്റെ ബാഗും മൊബൈല്‍ ഫോണും വാച്ചും മോതിരവും ഇതുവരെ കണ്ടെത്താനായില്ല... കൊച്ചി കായലില്‍ മിഷേലിന്റെ മൃതദേഹം കിടന്നത് 22 മണിക്കൂറില്‍ അധികം

18 JUNE 2019 10:01 AM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി

സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം ഏറെ നാള്‍ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. മിഷേലിന്റെത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തിലെ സംശയം ഇനിയും ദൂരീകരിക്കാനായിട്ടില്ല. മിഷേല്‍ ആത്മഹത്യ ചെയ്തതാണ് എന്ന് പോലീസ് പറയുമ്പോഴും അത് വിശ്വസിക്കാന്‍ കുടുംബം തയ്യാറാല്ല. ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും മിഷേലിന് ഇല്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

മിഷേല്‍ മരിച്ച് രണ്ടുവർഷങ്ങൾക്ക് ഇപ്പുറം മിഷേല്‍ ഷാജിയെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം രണ്ട്‌ യുവാക്കള്‍ക്കു നേരെ തിരിയുകയാണ്. മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്നതായി കരുതുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുനരാരംഭിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരസ്യം നല്‍കി.

2017 മാര്‍ച്ച് ആറാം തിയ്യതിയാണ് കൊച്ചി കായലില്‍ മിഷേല്‍ ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് അഞ്ചിന് വൈകിട്ട് കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്ത് പോയ മിഷേലിനെ പിന്നെ സുഹൃത്തുക്കളും കുടുംബവും കാണുന്നത് കൊച്ചി കായലില്‍ ചലനമറ്റ നിലയിലാണ്. ഗോശ്രീ പാലത്തില്‍ നിന്നും ചാടി മിഷേല്‍ ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റേയും കണ്ടെത്തല്‍. എന്നാല്‍ ഇത് വിശ്വസിക്കാന്‍ രണ്ട് വര്‍ഷത്തിനിപ്പുറവും മിഷേലിന്റെ കുടുംബം തയ്യാറല്ല. മിഷേലിന്റെത് കൊലപാതകമാണ് എന്ന വാദത്തില്‍ ഇവര്‍ ഉറച്ച് നില്‍ക്കുകയാണ്.

അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച്‌ മിഷേലിന്റെ കുടുംബം രം​ഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ നടന്ന അന്വേഷണത്തില്‍ വിട്ടുപോയ കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ യുവാക്കളെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.

മിഷേലിന്റെത് ആസൂത്രിത കൊലപാതകമാണെന്നും എന്നും മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. മകളെ എറണാകുളം കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും വൈകിട്ട് കാണാതായത് മുതല്‍ കൊച്ചി കായലില്‍ മൃതദേഹം കണ്ടെടുത്തത് വരെയുള്ള സംഭവങ്ങളില്‍ വ്യക്തത വരുത്താന്‍ സമഗ്രാന്വേഷണം വേണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെടുന്നു. മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് മിഷേലിന്റെ പിതാവ് ഷാജി വെളിപ്പെടുത്തിയിരുന്നു.

22 മണിക്കൂറില്‍ അധികമാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കിടന്നത്. എന്നാല്‍ ഇത്രയും സമയം ഒരാളുടെ മൃതദേഹം വെള്ളത്തില്‍ കിടന്നാല്‍ ചീര്‍ക്കുകയോ മറ്റെന്തെങ്കിലും മാറ്റം സംഭവിക്കുകയോ ചെയ്യേണ്ടതാണ്. എന്നാല്‍ മിഷേലിന്റെ മൃതദേഹത്തില്‍ അത്തരമൊരു മാറ്റവും ഇല്ലായിരുന്നു. മൃതദേഹം കായലില്‍ നിന്നും കരയിലെത്തിച്ചപ്പോള്‍ വയറില്‍ വെള്ളം നിറഞ്ഞ് വീര്‍ത്തിട്ട് പോലും ഇല്ലായിരുന്നുവെന്ന് ഷാജി പറയുന്നു. 22 മണിക്കൂര്‍ വെള്ളത്തില്‍ കിടന്ന മിഷേലിന്റെ മൃതദേഹത്തില്‍ ഒരു പോറല്‍ പോലുമില്ലായിരുന്നുവെന്നത് തന്നെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന വാദത്തിന് ബലം നല്‍കുന്നതാണ്.

ആത്മഹത്യ ചെയ്തുവെന്ന് പറയുമ്പോഴും മിഷേലിന്റെ ബാഗും മൊബൈല്‍ ഫോണും വാച്ചും മോതിരവും ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ ദുരൂഹതയുണ്ട്. മിഷേല്‍ പോലീസ് പറയുന്നത് പോലെ കായലില്‍ ചാടിയപ്പോള്‍ ഇവയൊക്കെ അപ്രത്യക്ഷമായോ എന്ന് കുടുംബം ചോദിക്കുന്നു. മിഷേല്‍ കലൂര്‍ പള്ളിയില്‍ നിന്നും പുറത്ത് ഇറങ്ങുന്നതും ഗോശ്രീ പാലത്തിലേക്ക് നടക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പാലത്തിലേക്ക് നടന്ന് പോയ മിഷേലിനെ നിരീക്ഷിച്ച രണ്ട് പേരെ പിടികൂടിയിട്ടില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിഷേല്‍ ഷാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സിസിടിവി ദൃശ്യങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കാൻ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (7 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (22 minutes ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (34 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (43 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (58 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (1 hour ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (1 hour ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (9 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (11 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (12 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (12 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (12 hours ago)

Malayali Vartha Recommends