Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി

02 SEPTEMBER 2026 07:57 PM IST
മലയാളി വാര്‍ത്ത

ഹൃദ്രോഗിയായ പെണ്‍കുട്ടി രണ്ടാം വയസ് മുതല്‍ ഡല്‍ഹി എയിംസില്‍ ചികിത്സ നടത്തുകയായിരുന്നു. ഹൃദയശസ്ത്രക്രിയയ്ക്കായി പതിമൂന്ന് വര്‍ഷം കാത്തിരുന്നു. ഒടുവില്‍ വേദനകളുടെ ലോകത്ത് നിന്നും യാത്രയായി പതിനഞ്ചുകാരി. രാജസ്ഥാന്‍ കോട്ട സ്വദേശിയായ തന്‍വിക്കാണ് ദാരുണാന്ത്യമുണ്ടായത്. ഇന്നലെയായിരുന്നു ആശുപത്രിയില്‍വച്ച് തന്‍വി മരണപ്പെട്ടത്.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് തന്‍വിയെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. പലപ്പോഴായി തീയതി നിശ്ചയിച്ചില്ലെങ്കിലും ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയ നടത്തിയില്ലെന്ന് തന്‍വിയുടെ കുടുംബം ആരോപിക്കുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ആശുപത്രില്‍ പ്രവേശിപ്പിച്ചതെന്നും നിരവധി രേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും ആവശ്യപ്പെട്ടതായും തന്‍വിയുടെ പിതാവ് മുകേഷ് പരിയാനി പറഞ്ഞു.

2012ല്‍ തന്‍വിക്ക് വെന്‍ട്രികുലാര്‍ സെപ്ടല്‍ ഡിഫക്ട് എന്ന രോഗം സ്ഥിരീകരിച്ചുവെന്നും 2013ല്‍ ശസ്ത്രക്രിയയ്ക്കായി ഒരുക്കങ്ങള്‍ നടത്തിയെന്നും ഡോക്ടര്‍ വി ദേവഗൗരു പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് കണ്ടെത്തിയതോടെ 2018ല്‍ റദ്ദാക്കി. പിന്നീട് ചികിത്സ തുടര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റ് 24ന് ഹൃദയശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി തന്‍വിയെ അഡ്മിറ്റാക്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ തിങ്കളാഴ്ച എന്‍ഡോസ്‌കോപ്പിയും നടത്തി.

ഇന്നലെ പുലര്‍ച്ചെ 2.50ന് തന്‍വിക്ക് ക്ഷീണവും തലകറക്കവും അനുഭവപ്പെടുകയും ഓക്‌സിജന്‍ അളവ് 48 ശതമാനമായി കുറയുകയും ചെയ്തു. 3.30ന് ഓക്‌സിജന്‍ നല്‍കിത്തുടങ്ങി. പിന്നാലെ ഹൃദയാഘാതമുണ്ടായി. ഏറെ ശ്രമിച്ചെങ്കിലും തന്‍വിയുടെ ജീവന്‍ രക്ഷിക്കാനായില്ല. 5.06ന് മരണം സ്ഥിരീകരിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ 2013ല്‍ രോഗം കണ്ടെത്തിയതിനുശേഷം എന്തുകൊണ്ട് ശസ്ത്രക്രിയ നടത്തിയില്ലെന്നതിലും 2018ല്‍ വേണ്ടെന്ന് വയ്ക്കാനിടയാക്കിയതിന്റെയും കാരണമെന്താണെന്ന് എയിംസോ ഡോക്ടര്‍മാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2018ല്‍ നടത്തിയ പരിശോധനയില്‍ തന്‍വിയുടെ ശ്വാസകോശത്തിലേയ്ക്ക് രക്തം വിതരണം ചെയ്യുന്ന പ്രധാന രക്തക്കുഴലുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഹൃദയഘടന സങ്കീര്‍ണമാണെന്നും കണ്ടെത്തി. ശ്വാസകോശ ധമനികള്‍ ഇല്ലാത്തതിനാലും ശരീരഘടന അനുയോജ്യമല്ലാത്തതിനാലും ശസ്ത്രക്രിയ മാരകമായേക്കാമെന്നും ഡോക്ടര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

മകളുടെ മരണത്തില്‍ ആശുപത്രി അധികൃതര്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെന്ന് മുകേഷ് പരിയാനി പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ ആവര്‍ത്തിച്ച് രേഖകള്‍ ആവശ്യപ്പെടുകയും പല ഘട്ടങ്ങളിലും ഡിസ്ചാര്‍ജ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മകളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണത്തില്‍ പ്രതിഷേധിച്ച് തന്‍വിയുടെ കുടുംബം മൃതദേഹം ഏറ്റുവാങ്ങിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (3 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (3 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (3 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (3 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (4 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (4 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (5 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (6 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (6 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (6 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (7 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (7 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (7 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (7 hours ago)

Malayali Vartha Recommends