Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയാള്‍ എനിക്ക് മേലെ ഡാന്‍സ് ബാറില്‍ വെച്ച്‌ കറന്‍സി നോട്ടുകള്‍ വര്‍ഷിക്കുമായിരുന്നു; തുടര്‍ന്ന്എന്റെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച ബിനോയി നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങി; ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

18 JUNE 2019 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2009 മുതലാണ് ബിനോയിയുമായി ബിഹാര്‍ സ്വദേശിനിയുടെബന്ധം തുടങ്ങുന്നതെന്ന് ഓഷ്വാര പോലീസ് രജിസറ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു.

എഫ്‌ഐആറിലെ വിവരങ്ങള്‍ ഇങ്ങനെ :

2009ല്‍ ഒരു സുഹൃത്ത് മുഖേനെയാണ് ദുബായിലെ മെഹ്ഫില്‍ ഡാന്‍സ് ബാറില്‍ ജോലിക്കെത്തിയത്. ഡാന്‍സ് ബാറില്‍ വെച്ച്‌ ബിനോയ് ബാലകൃഷ്ണന്‍ കോടിയേരിയെ കാണുന്നത്. വിശ്വാസം ആര്‍ജിക്കുന്നതിനായി അയാള്‍ എനിക്ക് മേലെ ഡാന്‍സ് ബാറില്‍ വെച്ച്‌ കറന്‍സി നോട്ടുകള്‍ വര്‍ഷിക്കുമായിരുന്നു. തുടര്‍ന്ന്എന്റെ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച ബിനോയി നിരന്തരം ഫോണ്‍ വിളിക്കാന്‍ തുടങ്ങി. മലയാളിയാണെന്നും ദുബായില്‍ നിര്‍മാണ മേഖലയിലെ ബിസിനസുകാരനാണെന്നും സ്വയം പരിചയപ്പെടുത്തി.

തുടര്‍ന്ന് ഞാനുമായി കൂടുതല്‍ അടുക്കുകയും പലപ്പോഴും വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഡാന്‍സ് ബാറിലെ ജോലി ഉപേക്ഷിക്കണമെന്നും ബിനോയ് തന്നോട് ആവശ്യപ്പെട്ടു.

2009 ഒക്ടോബറില്‍ ബിനോയിയുടെ ദുബായിലെ വീട്ടിലേക്ക് കൊണ്ടുപോയി കൂടെ താമസിപ്പിച്ചു. ഇവിടെവെച്ച്‌ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 2010 ല്‍ മുംബൈയിലെത്തിച്ച്‌ അന്ധേരി വെസ്റ്റില്‍ വാടകയ്ക്ക് ഫ്‌ളാറ്റെടുത്ത് തന്നെ അവിടെ താമസിപ്പിച്ചു. ഇതിനിടയില്‍ വിവാഹം കഴിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി. ബിനോയിയുടെ വീട്ടുകാര്‍ക്ക് തന്നെ പരിചയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതും അവഗണിച്ചു.

ഇതിനിടെ 2010 ജൂലൈ 22 ന് ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. എന്നെയും കുഞ്ഞിനെയും കാണാന്‍ബിനോയ് സ്ഥിരമായിആശുപത്രിയില്‍ എത്താറുണ്ടായിരുന്നു. 2011 ല്‍ മില്ലത് നഗറിലെ മറ്റൊരു വീട്ടിലേക്ക് എന്നെ മാറ്റി താമസിപ്പിച്ചു. എന്നാണ് വിവാഹം കഴിക്കുക എന്ന അമ്മയുടെ ചോദ്യത്തിന് കുഞ്ഞിന്റെ ആദ്യ പിറന്നാളിന് വിവാഹം നടക്കുമെന്നാണ് മറുപടി നല്‍കിയത്.

2014 ല്‍ ഈ വീട്ടിലെ വാടക കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ജോഗേശ്വരിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറ്റി. 2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കാനാവില്ലെന്നും ബിനോയ് തന്നെ അറിയിച്ചു. തുടര്‍ന്ന് ഏറെക്കാലം ബിനോയിയില്‍ നിന്ന് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ 2018 ലാണ്ദുബായില്‍13 കോടിയോളം രൂപയുടെ പണത്തട്ടിപ്പ് കേസില്‍ ബിനോയ് അകപ്പെട്ടതായി അറിയുന്നത്. ഇതോടെയാണ് ഇയാളെപ്പറ്റി വീണ്ടും കേള്‍ക്കുന്നത്.

തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ ബിനോയിയെ പറ്റി തിരഞ്ഞപ്പോള്‍ മൂന്ന് പ്രൊഫൈലുകള്‍കണ്ടു. ഇതില്‍ രണ്ടെണ്ണം ആക്ടീവായിരുന്നില്ല. എന്നാല്‍ മൂന്നാമത്തേത് ബിനോയ് കോടിയേരിയേപ്പറ്റി കൂടുതല്‍ വിവരങ്ങളുള്ള ഫെയ്‌സ്ബുക്ക് പ്രൊഫൈലാണ്. 2019 ലാണ് ഈ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരുന്നതെന്ന് യുവതി പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബിനോയിയെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നത്. എന്നാല്‍ ബിനോയിയുടെ കുടുംബാംഗങ്ങള്‍ തന്നെ കടുത്ത ഭവിഷ്യത്തുകളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. എന്നും എഫ്.ഐ.ആര്‍ പറയുന്നു.

അതേസമയം തനിക്കെതിരെ നല്‍കിയിരിക്കുന്ന പരാതി ബ്ലാക്ക് മെയിലിംഗിനുള്ള ശ്രമമാണെന്ന് ബിനോയ് കോടിയേരി പറഞ്ഞു.പരാതി ഉന്നയിച്ച യുവതിയെ നേരത്തെ പരിചയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 6 മാസം മുന്‍പ് താന്‍ യുവതിയെ വിവാഹം ചെയ്തുവെന്ന് കാണിച്ച്‌ തനിക്ക് നോട്ടീസ് അയച്ചിരുന്നു. 5 കോടി രൂപയാണ് അന്ന് യുവതി ആവശ്യപ്പെട്ടത്. സംഭവത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് പറഞ്ഞു. യുവതി ഉന്നയിച്ച പരാതി നിയമപരമായി നേരിടുമെന്നും ബിനോയ് വ്യക്തമാക്കി.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (4 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (14 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (25 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (29 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (59 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends