ചെങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

അരീക്കോട് ചെറുവാടിയില്‍ ചെങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. ക്വാറി തൊഴിലാളികളായ ചെറുവാടി അബ്ദുറഹ്മാന്, ആക്കോട് സ്വദേശി ബിനു എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഒമ്ബതോടെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരുചേര്‍ന്നാണ് മണ്ണിനടയില്‍പെട്ടവരെ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരിച്ചു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























