Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇലക്ട്രല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 5800 കോടി രൂപയെന്ന് വിവരാവകാശ രേഖ

18 JUNE 2019 08:20 PM IST
മലയാളി വാര്‍ത്ത

More Stories...

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി

ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി 14 മാസത്തിനിടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് 5800 കോടി രൂപയെന്ന് വിവരാവകാശ രേഖ. 2018 മാര്‍ച്ച് ഒന്നു മുതല്‍ 2010 മെയ് 10 വരെ 5800 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വാങ്ങിയതായി എസ്.ബി.ഐ അറിയിച്ചു. ആകെ ബോണ്ടിന്റെ 75 ശതമാനവും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് വാങ്ങിയതെന്നും വിവരാവകാശ രേഖ വഴി ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.

4,444.32 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയത് 2019 മാര്‍ച്ച് ഒന്നിനും മെയ് 10നും ഇടയിലാണ്. 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇലക്ട്രല്‍ ബോണ്ട് പദ്ധതി പ്രകാരം എസ്.ബി.ഐയുടെ തെരഞ്ഞെടുത്ത 29 ശാഖകളിലൂടെ പത്ത് ഘട്ടങ്ങളിലായാണ് ബോണ്ടുകള്‍ വിറ്റത്. ആര്‍.ടി.ഐ വഴി ലഭിച്ച മറുപടി പ്രകാരം 2018 മാര്‍ച്ച് ഒന്നിനും 2019 മെയ് 10നും ഇടയിലായി 5851.41 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകളാണ് വാങ്ങിയിട്ടുള്ളത്. ഇതില്‍ ആദ്യഘട്ടത്തില്‍ 1407.09 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയത് അജ്ഞാതരായ ദാതാക്കളാണ്.

നീമച്ച് ആസ്ഥനമായുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രശേഖര ഗൗഡാണ് ഇതു സംബന്ധിച്ച് എസ്.ബി.ഐയോട് വിവരം ആരാഞ്ഞത്. 1000, 10,000, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ വിലയുള്ള ബോണ്ടുകളാണ് എസ്.ബി.ഐ വഴി വിറ്റത്. അവസാനം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരു ശതമാനത്തില്‍ കുറയാതെ വോട്ടു നേടിയ 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിച്ചിട്ടുള്ള ഏത് പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് ബോണ്ട് വഴി സംഭാവന സ്വീകരിക്കാമെന്നാണ് പദ്ധതിയുടെ നിബന്ധനയില്‍ പറയുന്നത്. ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവനകളും, ഇത് നല്‍കിയ വ്യക്തികളുടെ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഏപ്രിലില്‍ ഇലക്ട്രല്‍ ബോണ്ടിനെതിരായ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും കോടിക്കണക്കിന് രൂപ രാഷ്ട്രീയ പാര്‍ട്ടികല്‍ സംഭാവന വാങ്ങുന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തെരഞ്ഞെടുപ്പ് പരിഷ്‌കരണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് എല്ലാ പാര്‍ട്ടികളും അംഗീകരിച്ചെങ്കിലും ഇതുവരെ അത് വെളിച്ചം കണ്ടിട്ടില്ല. അധികാരത്തിലിരിക്കുന്ന പാര്‍ട്ടികളാണ് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ സംഭാവന വാങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (2 minutes ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (12 minutes ago)

'ഓപ്പറേഷന്‍ സിന്ദൂറി'ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തി... അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെര  (23 minutes ago)

അപ്രതീക്ഷിത ധനലാഭവും ബിസിനസ്സ് വിപുലീകരണവും!  (27 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250 ആയി... കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നുമില്ല  (57 minutes ago)

തർക്കത്തിനൊടുവിൽ... വണ്ടൂരില്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി കണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ആഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (1 hour ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (1 hour ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (1 hour ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (2 hours ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (2 hours ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (10 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (12 hours ago)

Malayali Vartha Recommends