Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

മലയാളിയുടെ തീന്‍മേശയിലെ പതിവ് മീന്‍വിഭവമായ മത്തി വില കുതിക്കുകയാണ്. കിലോയ്ക്ക് 250 മുതല്‍ 300 രൂപവരെയാണ് വില

22 JUNE 2019 07:04 PM IST
മലയാളി വാര്‍ത്ത

മലയാളിയുടെ തീന്‍മേശയിലെ പതിവ് മീന്‍വിഭവമായ മത്തി വിഭവങ്ങള്‍ രുചിക്കാന്‍ ഇനി ഇത്തിരി പുളിക്കും. മത്തി വില കുതിക്കുകയാണ്. കിലോയ്ക്ക് 250 മുതല്‍ 300 രൂപവരെയാണ് സംസ്ഥാനത്തെ വില. തിരുവനന്തപുരത്ത് അഞ്ച് മത്തിക്ക് 100 രൂപയാണ് വില. ഇതോടെ ഹോട്ടലുകളക്കം ഉച്ചയൂണിന് മത്തി ഒഴിവാക്കിയിരിക്കുകയാണ്. സാധരാണക്കാരും വീടുകളിലേക്ക് വാങ്ങുന്നില്ല. മണ്‍സൂണ്‍ തുടങ്ങിയതോടെയാണ് മത്തിയുടെ ലഭ്യത കുറഞ്ഞതെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് അധികൃതര്‍ പറയുന്നു. എല്‍നിനോ പ്രതിഭാസം കാരണം മത്തിയുടെ ഉത്പ്പാദന തകരുമെന്ന് മത്സഗവേഷണ സ്ഥാപനങ്ങള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മത്തി വരുന്നുണ്ടെങ്കിലും വലിയ വിലയാണ്. എന്നാല്‍ കേരളത്തിന്റെ കടല്‍മേഖലയില്‍ നിന്ന് ലഭിക്കുന്ന മത്തിയുടെ അത്ര രുചിയും തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന മത്തിക്കില്ല.

2013ലും മത്തി ലഭ്യത സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞിരുന്നു. 2012ല്‍ 8.39 ലക്ഷം ടണ്‍ മത്സ്യലഭിച്ചപ്പോള്‍ പകുതിയും മത്തിയായിരുന്നു. തൊട്ടടുത്ത വര്‍ഷം എല്‍നിനോ കാരണം മത്തിയുടെ പ്രജനനം കുറഞ്ഞതായാണ് പറയുന്നത്. എല്‍നിനോ ശക്തമായിരുന്ന 2015ലും വന്‍തോതില്‍ മത്തിയുടെ ലഭ്യത കുറഞ്ഞിരുന്നു. 2017ല്‍ ലഭ്യത വര്‍ധിച്ചെങ്കിലും എല്‍നിനോ പ്രതിഭാസം കാരണം 2018ല്‍ വീണ്ടും കുറഞ്ഞു. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റത്തെ തുടര്‍ന്ന് കടല്‍ വെള്ളത്തിന്റെ ചൂട് കൂടുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഇത് കാരണം ഉഷ്ണ ജലപ്രവാഹം ശാന്തസമുദ്രത്തില്‍ നിന്ന് അറബിക്കടല്‍ വരെ എത്തിയെന്ന് സമുദ്രഗവേഷകര്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഉത്തര കേരളത്തില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്ക് ഒഴുകുന്ന പോഷക സമൃദ്ധമായ ജലപ്രവാഹത്തെയും എല്‍നിനോ തടസ്സപ്പെടുത്തി.

മത്തിയുടെ പ്രജനനത്തിന് എല്‍നിനോ തടസ്സമെന്നാണ് അധികൃതര്‍ പറയുന്നത്. 1.25 ലക്ഷത്തിലേറെ പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ വരുമാനത്തെ ബാധിക്കുന്നതാണ് മത്തിയുടെ പ്രജനനത്തിലുണ്ടായ കുറവ്. 50ലേറെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന വള്ളങ്ങളും പ്രതിസന്ധിയിലാണെന്ന് അവര്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് മത്സത്തൊഴിലാളികളുടെ ജീവിതം വലിയ കഷ്ടത്തിലാണ്. അതിന്റെ കൂടെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഭക്ഷിക്കുന്ന മത്തിയുടെ ലഭ്യത ഇല്ലാതായത് ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കിയതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പ്രജനനനത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ വിഴിഞ്ഞം, പൂവാര്‍ അടക്കം വന്ന് മത്സബന്ധനം നടത്തുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ പോയി മത്സബന്ധനം നടത്തുന്നവര്‍ കുറവാണ്. 

വായ്പയെടുത്തും മറ്റുമാണ് മത്സത്തൊഴിലാളികള്‍ വള്ളവും വലയും മറ്റും വാങ്ങിയത്. എന്നാല്‍ മത്തിയുടെ ലഭ്യത കുറവും കടല്‍ക്ഷോഭവും കാരണം ജീവിത ചെലവിന് പോലും മാര്‍ഗമില്ലാതെ കഴിയുകയാണിവര്‍. കടല്‍ക്ഷോഭം കാരണം മീന്‍ഷെഡുകളും മറ്റ് ഉപകരണങ്ങളും വീടുകളും നഷ്ടമായവരാണ് കൂടുതലും. പലരും ദുരുതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. പ്രശ്‌നപരിഹാരമായി മത്സ്യവരള്‍ച്ചാ പാക്കേജ് അനുവദിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കാലങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന ദുരുതങ്ങള്‍ വര്‍ഷന്തോഷം കൂടിവരുന്നതല്ലാതെ പരിഹരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (10 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (14 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (20 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (32 minutes ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (1 hour ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (1 hour ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (2 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (2 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (2 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (2 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (3 hours ago)

Malayali Vartha Recommends