Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനിയും വൈകും..മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങൾ ഇല്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ്..കടമ്പകൾ ഏറെ..


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...

കലിയുഗ വരദന്റെ കളികള്‍... ശബരിമല ആചാര സംരക്ഷണ ബില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ അവതരിപ്പിച്ചതോടെ വെട്ടിലായി ബിജെപി; പ്രേമ ചന്ദ്രന്‍ നേട്ടം കൊണ്ടുപോകുമെന്ന് അറിഞ്ഞതോടെ കളം മാറ്റിച്ചവിട്ടി സിപിഎം; പ്രേമ ചന്ദ്രനെ അഭിനന്ദിച്ച് സുകുമാരന്‍ നായരും

23 JUNE 2019 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനിയും വൈകും..മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങൾ ഇല്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ്..കടമ്പകൾ ഏറെ..

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു

ശബരിമലയില്‍ രാഷ്ട്രീയ കക്ഷികള്‍ എത്ര വേഗമാ നിലപാട് മാറ്റുന്നത്. എല്ലാത്തിനും തുടക്കമിട്ടത് കൊല്ലം എം.പി. എന്‍.കെ. പ്രേമചന്ദ്രനാണ്. ശബരിമല ആചാര സംരക്ഷണ ബില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചതോടെ നിലപാടു വ്യക്തമാക്കാന്‍ ബി.ജെ.പി.യും നിര്‍ബന്ധിതമായിരിക്കുകയാണ്. വിശ്വാസ സംരക്ഷണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന അവസരത്തിലും കോടതിയില്‍ കേസ് നിലവിലുണ്ടെന്നു പറഞ്ഞ് രക്ഷപെടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനിടെ പ്രേമചന്ദ്രനെ അഭിനന്ദിച്ച് സുകുമാരന്‍ നായര്‍ രംഗത്തെത്തിയത് എല്ലാ പാര്‍ട്ടികളേയും അസ്വസ്ഥമാക്കിയിട്ടുണ്ട്. 

ആചാരലംഘനത്തിനു ശാശ്വതപരിഹാരമെന്ന ആവശ്യത്തോടു ബി.ജെ.പി. ക്രിയാത്മകമായി പ്രതികരിച്ചില്ലെന്നു സമുദായസംഘടനകള്‍ക്കും പരാതിയുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ബില്ലിനു കൂടുതല്‍ ശ്രദ്ധ ലഭിച്ചു. യു.ഡി.എഫിന്റെ ആശീര്‍വാദത്തോടെയാണ് സ്വകാര്യ ബില്‍. ലോക്‌സഭയില്‍ 25 ന് സ്വകാര്യബില്ലുകള്‍ നറുക്കിടുമ്പോള്‍ ഇതിനു ചര്‍ച്ചാ അനുമതി ലഭിക്കുമോ എന്നറിയാം. അനുമതി ലഭിച്ചാല്‍ ജൂലൈ 12 ന് ചര്‍ച്ചയ്‌ക്കെടുക്കും. 

ഇതിനിടെ ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ ശബരിമല നിയമനിര്‍മാണത്തിനു കേന്ദ്രത്തില്‍ സമ്മര്‍ദം തുടങ്ങി. വിശ്വാസികളില്‍ ഒരുവിഭാഗത്തിനു ബി.ജെ.പിയുടെ ആദ്യനിലപാടില്‍ സംശയമുണ്ടായതിനാലാണ് തെരഞ്ഞെടുപ്പില്‍ എല്ലാ വിശ്വാസി വോട്ടുകളും സമാഹരിക്കാനാകാതിരുന്നതെന്നാണ് അവരുടെ വിലയിരുത്തല്‍. 

നിയമനിര്‍മാണം കൊണ്ടുവരുമെന്ന നിലപാടെടുത്ത യു.ഡി.എഫ്. ശബരിമലയില്‍ ശാശ്വതപരിഹാരത്തിനു മുന്നിട്ടിറങ്ങുമെന്നു വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലിരുന്നിട്ടും ശബരിമല വിഷയത്തില്‍ സാങ്കേതികത്വം വിലങ്ങുതടിയാകുന്നതിനെ എന്‍.എസ്.എസ്. ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. ജയസാധ്യതയുണ്ടായിരുന്ന കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലും വിശ്വാസികളുടെ മുഴുവന്‍ പിന്തുണയും നേടാനായില്ലെന്നു ബി.ജെ.പി. തിരിച്ചറിഞ്ഞതു വൈകിയാണ്.

പ്രേമചന്ദ്രന്റെ ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍ നിലപാടെടുത്തത് ഈ സാഹചര്യത്തിലാണ്. എന്നാല്‍, കോടതിവിധി വന്നശേഷം ബില്‍ പരിഗണിക്കാമെന്ന നിലപാടിലേക്കു കേന്ദ്രം നീങ്ങിക്കൂടെന്നില്ല. പ്രധാനമന്ത്രി അടക്കം തെരഞ്ഞെടുപ്പുവേളയില്‍ ശബരിമലയിലൂന്നി പ്രസംഗിച്ചിരുന്നു. അതിനാല്‍ അവിടെ നിയമപരിരക്ഷയോടെ വിശ്വാസസംരക്ഷണം ഉറപ്പുവരുത്താന്‍ ബാധ്യതയുണ്ട്. 

ശബരിമല ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019 എന്ന പേരിലാണ് സ്വകാര്യബില്‍ അവതരിപ്പിച്ചത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത് പാരമ്പര്യ രീതികള്‍ കൂടി കണക്കിലെടുത്താകണം എന്നാണ് ബില്ലിന്റെ രത്‌നച്ചുരുക്കം. 2018 സെപ്റ്റംബര്‍ ഒന്നിനു മുമ്പത്തെ സ്ഥിതി ശബരിമലയില്‍ തുടരണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. 

സ്വകാര്യബില്‍ അവതരണത്തിന്റെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചു ബി.ജെ.പി. എം.പി. മീനാക്ഷിലേഖി കഴിഞ്ഞദിവസം ലോക്‌സഭയില്‍ സംസാരിച്ചതു പാര്‍ട്ടി നിലപാടിലേക്കു വിരല്‍ചൂണ്ടുന്നതായി. സമഗ്ര നിയമനിര്‍മാണത്തിലൂടെ വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ലേഖിയുടെ വാദം. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ബില്ലിന്റെ കാര്യത്തില്‍ എതിര്‍ക്കാനും അനുകൂലിക്കാനുമാകാതെ ബി.ജെ.പി. വിഷമവൃത്തത്തിലാണ്. അതിനാല്‍ സാങ്കേതികത്വത്തിലൂന്നി ഉഴപ്പുന്നതായാണ് പ്രേമചന്ദ്രന്റെ കുറ്റപ്പെടുത്തല്‍. സര്‍ക്കാര്‍ അവതരിപ്പിച്ചാല്‍ മാത്രമേ ബില്ലിനു പ്രസക്തിയുള്ളൂ എന്ന വാദവും അദ്ദേഹം നിരാകരിക്കുന്നു. 

മറുവശത്ത് ശബരിമലയില്‍ ആചാരങ്ങള്‍ മാറ്റണമെന്നു വാദിച്ച് പുലിവാലു പിടിച്ച ഇടതുപക്ഷത്തിനു തിരിച്ചടി വന്നപ്പോഴാണ് കണ്ണുതുറന്നത്. മുഖ്യമന്ത്രിയെ തള്ളി പാര്‍ട്ടി കേന്ദ്രകമ്മിറ്റി ശബരിമലയാണ് തോല്‍വിയുടെ പ്രധാനകാരണമെന്നു നിലപാടെടുത്തതോടെ സംസ്ഥാനനേതൃത്വത്തിനു നില്‍ക്കക്കളളിയില്ലാതായി. കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന വാദവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നതു ശ്രദ്ധേയമായി.

ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കുന്ന നിയമനടപടി വേണമെന്നു അദ്ദേഹം ആവശ്യപ്പെട്ടതു മുന്‍നിലപാടുകളില്‍ നിന്നുള്ള പാര്‍ട്ടിയുടെ ഒളിച്ചോട്ടമായി. വിശ്വാസികളെ വീണ്ടും തെരുവിലിറക്കരുതെന്നും മന്ത്രി പറഞ്ഞുവച്ചു. ശബരിമലയിലെ ആചാരസംരക്ഷണത്തിനു നിയമപരമായ പിന്തുണ അനിവാര്യമാണെന്നും വ്യക്തമാക്കി. സംസ്ഥാനം ഇത്തരമൊരു നിയമനിര്‍മാണത്തിനു പലകുറി ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്ലിൽ കൂളായി അനില..!  (5 minutes ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (16 minutes ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (29 minutes ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (4 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (4 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (4 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (4 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (4 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (4 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (5 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (6 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (6 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (6 hours ago)

Malayali Vartha Recommends