എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...

എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ .വന്ദേമാതരം വിഷയത്തിലെ എസ് എഫ്ഐ സമരത്തിനിടയിലുളള ശിവപ്രസാദിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്കിലെ പരിഹാസ കുറിപ്പ്."വാട്സാപ്പ് നമ്പർ തരാം, നല്ല ഫോട്ടോ ഉണ്ടെങ്കിൽ അയച്ചുതരണേ," എന്ന് സമരത്തിനിടെ എസ് എഫ് ഐയിലെ എന്റെ അനിയൻ ശിവപ്രസാദ്. ഈ ചേട്ടനോട് ചോദിച്ചാൽ പോരേ? ചേട്ടൻ അയച്ചുതരില്ലേ നല്ല ഫോട്ടോ. ആരുടേത് വേണം? മമ്മൂട്ടി, മോഹൻലാൽ, മനോജ് കെ ജയൻ...?- എന്നാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.അവിടുന്നു തുടങ്ങിയതാണ് ഫേസ്ബുക്ക് പോര്..അതിന് പിന്നാലെ ശ്രീജിത്ത് പണിക്കാർക്കും ഒരു മറുപടി ശിവപ്രസാദ് നൽകിയിരുന്നു .
വ്യക്തിഹത്യ കൊട്ടേഷൻകാരോടും, ശ്രീജിത്ത് പണിക്കർ ചേട്ടനോടും: അന്നേ പറഞ്ഞതല്ലെ ഞാൻ AIയും വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയും മാത്രം വിശ്വസിക്കരുത്, ഇടക്ക് അത് ചതിക്കുമെന്ന്. ഇന്നലത്തെ സമരത്തിൽ തലേദിവസം മാർച്ചിൽ SFI ക്കാരെ മർദ്ദിച്ച പോലീസുകാർ തന്നെ അതിൽ പ്രതിഷേധിച്ച വിദ്യാർഥികളുടെ ഫോട്ടോ എടുത്തതിനെ ചോദ്യം ചെയ്യുന്ന വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്താണ് അങ്ങയുടെ കോൺഗ്രസ് - ബി.ജെ.പി. സംയുക്ത വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ലഭിച്ചത്...തുടങ്ങി ഒരു നെടുനീളൻ പോസ്റ്റായിരുന്നു .അതിന് വന്ന മറുപടി കുറിപ്പാണ് ഇത്..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല. പകരം ആ നേരം നാലക്ഷരം പഠിക്കാൻ പോയി. മ്മക്ക് ആരും പിൻവാതിൽ നിയമനം ഒന്നും തരാനില്ലല്ലോ.
അതുകൊണ്ട് എന്തായാലും അനിയനെ പോലെ നാലക്ഷരം എഴുതുമ്പോൾ അഞ്ചു തെറ്റ് വരുത്താറില്ല. “ശ്രിജത്ത്” എന്നല്ല അനിയാ, “ശ്രീജിത്” എന്നെഴുതിപ്പഠിക്ക്.AI ഉപയോഗിക്കുന്നതിനെതിരെ സംസാരിച്ചിട്ടും അനിയൻ ഈ പോസ്റ്റ് ഉണ്ടാക്കാൻ AI എടുക്കാൻ പോയതുകൊണ്ടാവും ഇങ്ങനെ വന്നത്. ആവുന്നത് ചെയ്താൽ പോരേ അനിയാ?അതുപോട്ടെ, സമരം ചെയ്യുന്നതാണ് രാഷ്ട്രീയത്തെ വിമർശിക്കാനുള്ള മാനദണ്ഡമെന്ന് അനിയനോട് ആരാണ് അനിയാ പറഞ്ഞുതന്നത്? സിനിമ സംവിധാനം ചെയ്താലേ സിനിമയെ വിമർശിക്കാവൂ എന്നൊക്കെയുള്ള വരട്ടുവാദം കൊണ്ടുവരരുത് അനിയാ. എന്റെ നിലപാടുകളും അഭിപ്രായങ്ങളും ലേഖനങ്ങളും പ്രസംഗങ്ങളുമാണ് അനിയാ എന്റെ രാഷ്ട്രീയം. 20 വർഷമായി ഞാൻ ചെയ്യുന്ന ദേശീയ ശ്രദ്ധയിലുള്ള ഒരു ചരിത്ര ഗവേഷണമുണ്ട് അനിയാ. അത് രാഷ്ട്രീയമാണ്. അനിയന്റെ മാതൃസംഘടനയായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കാർ "ടോജോയുടെ ചട്ടുകം,
ബൊമ്മ, കഴുത" എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ചുള്ള ഗവേഷണം. അനിയന് വിഷമമായോ?ആ ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ നിയമപരമായ ഇടപെടലുകളിൽ,മന്മോഹൻ സിങ് സർക്കാരിനെതിരെ അനുകൂലവിധി നേടിയിട്ടുണ്ട്. കേന്ദ്രവുമായി പല ചർച്ചകൾക്കും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. അതേത്തുടർന്ന് കേന്ദ്രത്തിൽ ചില നയങ്ങളിൽ മാറ്റമുണ്ടാക്കുകയും സ്വാതന്ത്ര്യലബ്ധി മുതൽ രഹസ്യമായി സൂക്ഷിച്ച ആയിരക്കണക്കിന് ഫയലുകളും രേഖകളും കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടുമുണ്ട് അനിയാ. ഈ ചേട്ടന്റെയും സുഹൃത്തുക്കളുടെയും ഇടപെടലിൽ ഫൈസാബാദിൽ ഒരു മ്യൂസിയവും ഒരു അന്വേഷണ കമ്മീഷനും അഖിലേഷ് യാദവ് മുഖ്യമന്ത്രിയായപ്പോൾ യുപി സർക്കാരിനെ കൊണ്ട് കമ്മീഷൻ ചെയ്യിച്ചിട്ടുണ്ട് അനിയാ. അതും രാഷ്ട്രീയമാണ്.
സമരമാണ്. പക്ഷേ തെരുവിൽ ആയിരുന്നില്ല. കോടതിമുറികളിൽ ആയിരുന്നു. നിയമനടപടികളും ചർച്ചകളും വഴി ആയിരുന്നു. അഖിലേഷ് സർക്കാരിനെതിരായ നിയമ നടപടികൾക്കൊടുവിൽ അഖിലേഷ് യാദവ് നേരിട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ച് ചർച്ച ചെയ്തു സമ്മതിച്ചു നടപ്പാക്കിയ കാര്യങ്ങൾ. രാഷ്ട്രീയം അങ്ങനെയുമാകാം അനിയാ. എല്ലാ സമരത്തിനും തെരുവിൽ കൊടിപിടിക്കണം എന്നില്ല. ഒരു ചിത്രം പോസ്റ്റിയിട്ടുണ്ട്, അനിയന് കാണാൻ. വാട്സാപ്പ് നമ്പർ തരുമ്പോൾ ബാക്കിയും അയച്ചുതരാം.ഇനി അനിയൻ പറഞ്ഞ മറ്റു കാര്യങ്ങളിലേക്ക്. രാഷ്ട്രീയമായി ഇഷ്ടമല്ലാത്തവരെ പുച്ഛിക്കുന്നതും അപവാദം പറയുന്നതുമല്ല രാഷ്ട്രീയവും നിരീക്ഷണവുമെന്ന് അനിയൻ പറഞ്ഞതിനോട് എനിക്കും യോജിപ്പാണ്.
അനിയന് ഈ നിലപാട് ഇന്നലെ വന്നതാണോ അതോ നേരത്തെതന്നെ ഉണ്ടായിരുന്നോ? അനിയന് മുൻപ് എസ് എഫ് ഐ അധ്യക്ഷൻ ആയിരുന്ന ബഹുമാന്യനെതിരെ ജാതിപ്പേര് വിളിച്ച് പുച്ഛിച്ചെന്ന പരാതി വന്നപ്പോൾ അനിയൻ ചെയ്തുകൊണ്ടിരുന്ന സമരത്തിന്റെ ഒരു ഫോട്ടോ ഇട് അനിയാ.
ഒരാളെ കൊല്ലാൻ ഗുണ്ടകൾ കൊട്ടേഷൻ എടുക്കുന്നതും ഒരാളുടെ വ്യക്തിത്വത്തെ നശിപ്പിക്കാൻ രാഷ്ട്രീയ കൊട്ടേഷൻ എടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസങ്ങളില്ല എന്ന് അനിയൻ പറഞ്ഞതിനോടും ചേട്ടന് നൂറു ശതമാനം യോജിപ്പ്. ഈ നിലപാടും അനിയന് വന്നുചേർന്നിട്ട് നൂറു ദിവസമേ ആയിട്ടുള്ളോ? രക്ഷാപ്രവർത്തനമെന്ന പേരിൽ ഹെൽമറ്റും പൂച്ചട്ടിയുമെടുത്ത് ഒരാളെ കൊല്ലാൻ ചില ഗുണ്ടകൾ ശ്രമിച്ചപ്പോൾ അനിയൻ ചെയ്തുകൊണ്ടിരുന്ന സമരത്തിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യ്. ചേട്ടൻ കാണട്ടെ. അല്ലെങ്കിൽ വേണ്ട, ആലപ്പുഴയിൽ എ ഡി തോമസിനെയും അജയ് ജുവൽ കുര്യാക്കോസിനെയും പഴയ മുഖ്യന്റെ അംഗരക്ഷകർ തല്ലിച്ചതച്ചപ്പോൾ അനിയൻ ചെയ്തുകൊണ്ടിരുന്ന സമരത്തിന്റെ ഫോട്ടോ ആയാലും മതി.
പിന്നെ വ്യക്തിത്വത്തെ നശിപ്പിക്കാൻ എന്നൊക്കെ പറയുമ്പോൾ ഇന്നലെ ഒപ്പം നിന്ന ആ പച്ചഷർട്ടുകാരനോട് പറയണം, ശ്രീജിത് പണിക്കർ ആർ എസ് എസ് അടിമയും രമേശ് ചെന്നിത്തലയുടെ ഉടമയുമാണെന്ന് കീച്ചുന്നതും വ്യക്തിഹത്യ ആണെന്ന്. സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന അനിയൻ പോയി മുതിർന്ന നേതാക്കളോട്എനിക്കെതിരെ അവർ അഞ്ചരക്കൊല്ലമായി തുടരുന്ന ബഹിഷ്കരണം അവസാനിപ്പിക്കാനും പറയണം. അല്ലാതെ വെറുമൊരു രാഷ്ട്രീയ നിരീക്ഷകനെ പേടിച്ച് എകെജി സെന്ററിൽ നിന്ന് ചർച്ചയ്ക്ക് ആളെ വിടാതെ എസി മുറിയിൽ പിടിച്ചിരുത്താം എന്നൊക്കെ തീരുമാനിക്കുന്നത് എന്തൊരു തോൽവിയാണ് അനിയാ. എഴുതിയപ്പോൾ നീണ്ടുപോയി. അതുകൊണ്ട് ഒറ്റവരിയിൽ ചുരുക്കിപ്പറയാം: ആവുന്നത് ചെയ്താൽ പോരേ അനിയാ?..എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് ..
https://www.facebook.com/Malayalivartha



























