'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?

തൃശൂർ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ 7 വിദ്യാർഥികളുമാണ് മരിച്ചത്. വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണന്‍, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ഡിണ്ടിഗല്‍), ജീവ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. യുവസഞ്ജിത്താണ് കാര്‍ ഓടിച്ചിരുന്നത്.
അതേസമയം ആശുപത്രിയിൽ ഹൃദയം തകരുന്ന കാഴ്ചയാണുണ്ടായത്. വാഹനാപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ ബന്ധുക്കൾ ആശുപത്രിയിൽ അലമുറയിട്ട് കരയുകയാണ്.
‘എൻ തങ്ക മകനേ’, മകനേ എന്ന ആ അലർച്ച കേട്ട് നിൽക്കാനാകുന്നില്ല ഉറ്റവർക്ക്....മനസ്സു തകർന്ന അമ്മമാരുടെയും അച്ഛന്മാരുടെയും കരച്ചിലുകൾ കൊണ്ട് നിറഞ്ഞു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി. മക്കൾ ഇനി തങ്ങൾക്കൊപ്പമില്ലല്ലോ എന്ന് അവർക്ക് വിശ്വസിക്കാനായിട്ടില്ല. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചവർ. രാവിലെ തന്നെ ഇവരുടെ കുടുംബാംഗങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയിരുന്നു.
വിനോദയാത്രയ്ക്കായാണ് 8 പേർ കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തിനു തൊട്ടുമുൻപുള്ള യുവാക്കളുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിലിരുന്ന് പാട്ടും ഡാൻസും ചെയ്ത് ആഘോഷമാക്കുന്ന അവരുടെ വിഡിയോ ഒരു വിങ്ങലായി മാറുകയാണ് .
https://www.facebook.com/Malayalivartha






















