കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!

അമേരിക്കയിലെ കാലിഫോർണിയയെ നടുക്കിയ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകക്കേസിൽ പുതിയ നിയമനടപടികൾ ആരംഭിച്ചു. ഉറ്റസുഹൃത്തുക്കളായ രണ്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അനില ബേബിക്ക് മേൽ കടുത്ത വകുപ്പുകളാണ് യുഎസ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണങ്ങളെക്കുറിച്ച് പ്രതി ഇപ്പോഴും ദുരൂഹമായ മൗനം തുടരുകയാണ്. വരാനിരിക്കുന്ന സെപ്റ്റംബർ പത്തിന് സാന്റാക്ലാര കോടതിയിൽ ഹാജരാക്കുന്ന പ്രതിക്ക് പരോളില്ലാത്ത 50 വർഷത്തെ കഠിനതടവാണ് നിയമവിദഗ്ദ്ധർ പ്രവചിക്കുന്നത്.
https://www.facebook.com/Malayalivartha



























