Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്

05 SEPTEMBER 2026 08:52 AM IST
മലയാളി വാര്‍ത്ത

 

തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ ദേശീയപാത 66-ല്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് എട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അര്‍ധരാത്രി 11.42-ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ തമിഴ്‌നാട് സ്വദേശികളായ എട്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഏഴുപേര്‍ അപകടസ്ഥലത്ത് വെച്ചും, ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.ഡിണ്ടിഗല്‍ പി.എസ്.എന്‍.എ. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡുകളില്‍നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. സേലം സ്വദേശി വിശ്വ (20), ഡിണ്ടിഗല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശികളായ സന്തോഷ് (20), പ്രസന്ന, ഡിണ്ടിഗല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മധുര രജിസ്‌ട്രേഷനിലുള്ള സെവന്‍ സീറ്റര്‍ കാറിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.
ഈ പ്രദേശം വലിയൊരു അപകടക്കെണിയായി മാറിയിട്ട് നാളുകളേറെയായി. പ്രമുഖ സിനിമാ-മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചത് ഇപ്പോള്‍ അപകടമുണ്ടായ സ്ഥലത്തുനിന്ന് കേവലം 100 മീറ്റര്‍ മാത്രം അകലെയാണ്. തുടര്‍ച്ചയായി അപകടങ്ങള്‍ നടന്നിട്ടും അടിസ്ഥാന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് നാട്ടുകാരുടെ രോഷത്തിന് കാരണം.
ഗുരുവായൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു വിദ്യാര്‍ഥികളുടെ വാഹനം. ദേശീയപാതയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഡൈവേര്‍ഷന്‍ ഭാഗത്ത് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ചരക്കുലോറി. ദേശീയപാതയുടെ ഒന്നാം ട്രാക്കില്‍ തന്നെ, അതും തെറ്റായ ദിശയിലാണ് ഈ ലോറി പാര്‍ക്ക് ചെയ്തിരുന്നത്. നിര്‍ത്തിയിട്ട ലോറിയാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അതിവേഗത്തില്‍ വന്ന കാര്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് എട്ടു ജീവനുകള്‍ പൊലിയാന്‍ കാരണമായതെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. പണി നടക്കുന്ന മേഖലയായിട്ടും മതിയായ വെളിച്ചമോ മുന്നറിയിപ്പ് നല്‍കുന്ന സൂചനാ ബോര്‍ഡുകളോ ഇവിടെ സ്ഥാപിച്ചിരുന്നില്ല. റോഡ് പണി നടക്കുന്നത് അറിയാതെ വന്നതാണ് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും ഇത്രവലിയ ദുരന്തത്തിലേക്കും വഴിവെച്ചത്.ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു തരിപ്പണമായി. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പിന്നീട് എത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ഒടുവില്‍ അഗ്നിരക്ഷാസേന വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ പുറത്തെടുത്തത്.വലിയ ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. കാറിനുള്ളിലെ കാഴ്ചകള്‍ അങ്ങേയറ്റം ഭയാനകമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന്റെ തീവ്രതയില്‍ വിദ്യാര്‍ഥികളുടെ മുഖം പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ചോരയില്‍ കുളിച്ചുകിടന്ന ശരീരങ്ങള്‍ അതിസാഹസികമായാണ് പുറത്തെടുത്തത്.ഇടിയുടെ ശക്തി വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന മറ്റൊരു വിവരവും ദൃക്സാക്ഷികള്‍ പങ്കുവെച്ചു. ലോറിയുടെ പിന്നിലേക്ക് കാര്‍ അതിശക്തമായി ഇടിച്ചുകയറിയപ്പോള്‍ കാറിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി തെറിച്ച് ലോറിയുടെ പുറത്തേക്കാണ് വീണത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.സംവിധാനങ്ങളുടെ തികഞ്ഞ പരാജയമാണ് ഈ അപകടമെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു. നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന കര്‍ശന നിയമമുള്ളപ്പോഴാണ് ചരക്കുലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കില്‍ തന്നെ നിര്‍ത്തിയിട്ടത്. ഇതിന് പുറമെ ഡൈവേര്‍ഷന്‍ ബോര്‍ഡുകള്‍ ഇല്ലാതിരുന്നതും വലിയൊരു സുരക്ഷാ വീഴ്ചയാണ്.നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ഉൾപ്പെടെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽനിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയെത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ടുപേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. എട്ടു മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.

 

 

 

 


പനമ്പിക്കുന്ന് സെന്ററിൽനിന്ന് മൂന്നുപീടിക ബൈപാസ് തുടങ്ങുന്ന സ്ഥലംവരെ മാത്രമേ ഹൈവേയിലൂടെ വണ്ടികൾ പോകുകയുള്ളൂ. ഇവിടെനിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്കു മാറണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇവിടെ മുന്നറിയിപ്പുബോർഡുകൾ ഉൾപ്പെടെയുള്ള അറിയിപ്പുകളൊന്നുമില്ല. കോൺക്രീറ്റുപയോഗിച്ചുള്ള ചെറിയ ഭിത്തി സ്ഥാപിച്ച് ചെറുതായി തടസ്സമുണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിലിടിച്ച് രണ്ടാഴ്ചമുൻപും അപകടമുണ്ടായിട്ടുണ്ട്. സൂചനാബോർഡുകളില്ലാത്തതുകാരണം ഭിത്തിയിൽ വന്നിടിച്ച കാറിലെ രണ്ടുപേർക്കാണ് അന്നു പരിക്കേറ്റത്. വെള്ളിയാഴ്ച അർധരാത്രിയിലെ ദുരന്തത്തിന് തൊട്ടുമുൻപായി മറ്റൊരു കാർ അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഈ കോൺക്രീറ്റ് ഭിത്തിക്കു പിറകിലായാണ് ലോറി നിർത്തിയിട്ടിരുന്നത്. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന അതേദിശയിൽ പാർക്ക് ചെയ്ത ലോറി കാണാത്തതാകാം അപകടത്തിനുകാരണമെന്നു പറയുന്നു.
അനധികൃതമായി മൂന്നു ലോറികൾ അപകടസമയത്ത് ഇവിടെ പാർക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതിൽ രണ്ടു ലോറികളുമായി ഡ്രൈവർമാർ സ്ഥലംവിട്ടു.ലോറിയുടെ പിന്നിൽവന്നിടിച്ച കാർ പൂർണമായും തകർന്നുതരിപ്പണമായി. അടിയിലേക്ക് ഇടിച്ചുകയറിയ കാർ കയറുകെട്ടി വലിച്ചു പുറത്തെടുത്താണ് യാത്രക്കാരെ പുറത്തെടുത്തത്. എട്ടുപേരിൽ ഒരാൾക്കുമാത്രമാണ് നേരിയ മിടിപ്പുണ്ടായിരുന്നത്. ആശുപത്രിയിലെത്തുംമുൻപ് അയാളും മരിച്ചു.ദിണ്ടിഗലിലെ പി.എസ്‍.എൻ.എ. എൻജിനീയറിങ് കോളേജ് വിദ്യാർഥികൾതന്നെയാണ് കാറിലുണ്ടായിരുന്നതെന്നാണ് ഏറക്കുറെ ഉറപ്പിക്കുന്നത്. ഐ.ഡി. കാർഡിനുപുറമേ, ഏതാനും ബാഗുകളും കിട്ടിയിട്ടുണ്ട്. വാഹനമുടമയെ പോലീസ് കണ്ടെത്തി. പരിചയമുള്ള വിദ്യാർഥികളിൽ ഒരാൾ ചോദിച്ചതിനെത്തുടർന്നാണ് വാഹനം നൽകിയതെന്ന് ഇദ്ദേഹം പറയുന്നു. പക്ഷേ, എങ്ങോട്ടാണ് യാത്രയെന്ന് അറിയിച്ചിരുന്നില്ല.ടൂർ പോയതാകാമെന്നാണ് സംശയിക്കുന്നത്. പരിവാഹൻ സൈറ്റിൽ നമ്പർ പരിശോധിച്ചപ്പോൾ ഒരുമാസംമുൻപുമാത്രം രജിസ്ട്രേഷൻ നടന്ന വാഹനമാണിതെന്ന് കണ്ടെത്തി. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (5 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (17 minutes ago)

സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം  (39 minutes ago)

തെക്കൻ റെയിൽവേ പരിധിയിൽ ട്രെയിനുകളുടെ സർവീസുകളിലും സമയത്തിലും മാറ്റം  (47 minutes ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (48 minutes ago)

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...  (58 minutes ago)

മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന്‍ പിള്ള അന്തരിച്ചു  (1 hour ago)

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (1 hour ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (1 hour ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (1 hour ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (2 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (2 hours ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (2 hours ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (2 hours ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (3 hours ago)

Malayali Vartha Recommends