ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഇന്ത്യൻ ടീമും ജപ്പാൻ ടീമും ഒരു ട്വന്റി 20 മത്സരത്തിൽ ഏറ്റുമുട്ടുന്നു. ഇന്ത്യ-ജപ്പാൻ നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമിടുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളുടെയും പുരുഷ ക്രിക്കറ്റ് ടീമുകൾ ഏറ്റുമുട്ടുന്നത്.
സെപ്തംബർ 22ന് ജപ്പാനിലെ ടൊച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക
2036 ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താൽപര്യത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ‘സ്പോർട്ട് 75’ പദ്ധതിയുടെ ആദ്യ ചുവടായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ക്രിക്കറ്റിനെ പുതിയ മേഖലയിലേക്ക് എത്തിക്കുന്ന സുപ്രധാന നിമിഷമാണെന്നും ജപ്പാനിലും കിഴക്കൻ ഏഷ്യയിലും കൂടുതൽ ആളുകളിലേക്ക് ക്രിക്കറ്റ് എത്തിക്കാനായി മത്സരം സഹായിക്കുമെന്നും ബിസിസിഐ സെക്രട്ടറി.
ഇന്ത്യയും ജപ്പാനും തമ്മിൽ ദീർഘകാല സൗഹൃദവും ശക്തമായ ബന്ധവുമുണ്ടെന്നും, നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമാകാൻ ക്രിക്കറ്റിന് സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി സൈകിയ.
ജപ്പാനിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. നിലവിലെ ലോക ട്വന്റി 20 ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ ജപ്പാനിലെ ക്രിക്കറ്റിന്റെ വേദിയിൽ ആതിഥേയത്വം വഹിക്കാനായി കഴിയുന്നത് ചരിത്രനിമിഷമാണെന്ന് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ നവോക്കി മിയാജി പറഞ്ഞു.
"
https://www.facebook.com/Malayalivartha



























