Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

04 SEPTEMBER 2026 12:17 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കുറച്ചു ദിവസമായിട്ട് നാടിൻറെ ക്രമസമാധാന നില തകർക്കാനുള്ള നീക്കമാണ് നടന്നുകൊണ്ട് ഇരിക്കുന്നത് . തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെയുണ്ടായ ശക്തമായ പോലീസ് നടപടിയും പ്രധാന നേതാക്കളുടെ അറസ്റ്റും സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേതാക്കളെ ആശുപത്രിയില്‍നിന്നുപോലും കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നുവരുന്നത്.

 

കഴിഞ്ഞദിവസത്തെ മാര്‍ച്ചില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ കാണാനെത്തിയ കേന്ദ്രകമ്മിറ്റിയംഗം എസ്.കെ. ആദര്‍ശ്, സംസ്ഥാന കമ്മിറ്റിയംഗം ടോണി കുര്യാക്കോസ് എന്നിവരെ സ്വകാര്യ ആശുപത്രി കോമ്പൗണ്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സഞ്ജീവ് ഡിസ്ചാര്‍ജ് ആയി പുറത്തിറങ്ങുന്നതിനിടയിലായിരുന്നു പോലീസിന്റെ ഈ നാടകീയ നീക്കം.

കസ്റ്റഡിയിലെടുത്ത നേതാക്കളെ എ.ആര്‍. ക്യാമ്പിലേക്കും തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം തുമ്പ പോലീസ് സ്റ്റേഷനിലേക്കും മാറ്റിയതോടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ആശുപത്രി കോമ്പൗണ്ടില്‍ കയറിയുള്ള പോലീസിന്റെ ബലപ്രയോഗത്തിലും അറസ്റ്റിലും പ്രകോപിതരായഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ രാത്രി വൈകിയും കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് വന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സ്റ്റേഷന് മുന്നിലെ ബാരിക്കേഡുകള്‍ തള്ളിമറിച്ച് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

 

ഇതോടെ പോലീസ് സ്റ്റേഷന്‍ പരിസരം മണിക്കൂറുകളോളം തികഞ്ഞ യുദ്ധക്കളത്തിന് സമാനമായി മാറുകയാണുണ്ടായത്. അതേസമയം, പ്രശ്‌നത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയുമില്ലെന്നും സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. എസ്.എഫ്.ഐ.യുടെ സമരം എന്തിനായിരുന്നുവെന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

എ.സി.പിയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും പോലീസുകാരെ അവരുടെ കൈയിലുണ്ടായിരുന്ന ഷീല്‍ഡുകള്‍ തട്ടിയെടുത്ത് മര്‍ദ്ദിക്കുകയും ചെയ്ത സാഹചര്യത്തില്‍ പോലീസ് തികഞ്ഞ സംയമനമാണ് പാലിച്ചതെന്നും മന്ത്രി ന്യായീകരിച്ചു.പ്രതിപക്ഷം ഉന്നയിക്കുന്ന 'പോലീസ് രാജ്' ആരോപണം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ആഭ്യന്തരമന്ത്രി, ഡ്യൂട്ടിയിലുള്ള പോലീസുകാരെ ആക്രമിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. ലഹരിമരുന്ന് മാഫിയയ്‌ക്കെതിരെയുള്ള 'ഓപ്പറേഷന്‍ തൂഫാന്‍' ഊര്‍ജ്ജിതമായി തുടരും.

 

ലഹരി മാഫിയ ആളുകളെ വിട്ട് പോലീസുകാരെ ആക്രമിക്കാനുംവണ്ടി കയറ്റിക്കൊല്ലാനും ശ്രമിക്കുന്നുണ്ടെന്നും അതിനെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍, സംസ്ഥാനത്ത് ജനാധിപത്യപരമായ പ്രക്ഷോഭങ്ങളെ 'പോലീസ് രാജ്' കൊണ്ട് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്ന് കരുതേണ്ടെന്നും ഇത്തരമൊരു നിലപാടുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരിന് വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും പിണറായി മുന്നറിയിപ്പ് നല്‍കി.യു.ഡി.എഫ്. സര്‍ക്കാര്‍ ആര്‍.എസ്.എസ്. അജണ്ടയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയാണെന്ന ഗുരുതര ആരോപണവും പിണറായി വിജയന്‍ ഉന്നയിച്ചു.കുട്ടികളുടെ ജീവിതം കുട്ടിച്ചോറാക്കരുത് പോലീസ് കേസായാൽ പാസ്പോർട്ട് പോലും കിട്ടില്ല വിദേശത്ത് പഠിക്കാനോ ജോലിക്കോ പോലും പോവാൻ കഴിയില്ല ജീവിതകാലം മുഴുവൻ ദുഃഖിക്കേണ്ടിവരും.

 

ഒരു വ്യക്തിയുടെയും കുടുംബത്തെയും കൊള്ള മറയ്ക്കാനും അതിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് ഈ സമരം. തെരഞ്ഞെടുപ്പ് ഫലം വന്നതോടുകൂടി ഭൂരിഭാഗം ജനങ്ങളും എൽഡിഎഫിനോടുള്ള തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. ഇനി ബാക്കിയുള്ളവരുടെ കൂടെ പ്രതിഷേധം ക്ഷണിച്ചു വരുത്തുവാൻ മാത്രമേ ഇതുപോലുള്ള സമരാഭാസങ്ങൾ ഉപകരിക്കുകയുള്ളൂ ജനപിന്തുണ ഇല്ലാത്ത സമരങ്ങളാണ് ഇതെല്ലാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (18 minutes ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (23 minutes ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (34 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (40 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (43 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (53 minutes ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (1 hour ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (1 hour ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (3 hours ago)

Malayali Vartha Recommends