കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനിയും വൈകും..മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങൾ ഇല്ലെന്ന സാക്ഷ്യപത്രം, പൊലീസ് സർട്ടിഫിക്കറ്റ്..കടമ്പകൾ ഏറെ..

യുഎസിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇനിയും വൈകും . തിരുവനന്തപുരം കേശവദാസപുരം കാക്കനാട് െലയ്ൻ മറ്റത്ത് ആൻ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. അമേരിക്കൻ സമയം ഉച്ചയ്ക്കു 12.30 മുതൽ 4 വരെയാണു പൊതുദർശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഫ്യൂനറൽ ഹോമിലേക്ക് ഇന്നലെ മാറ്റി. വിരലടയാള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇരു മൃതദേഹങ്ങളും ഫ്യൂനറൽ ഹോമിലേക്കു മാറ്റിയത്.
അതേസമയം, കേസിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനിലയെ (32) സംബന്ധിച്ച പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ആയുധം ഉപയോഗിച്ചു വളരെ ആസൂത്രിതമായാണു കൊലപാതകം നടത്തിയതെന്നു റിപ്പോർട്ടിലുണ്ട്. അതിക്രൂരമായാണു കൊലപാതകങ്ങൾ നടത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ആനിന്റെയും അഞ്ജനയുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു വിട്ടുകിട്ടാൻ മരണ സർട്ടിഫിക്കറ്റ്, എംബാം സർട്ടിഫിക്കറ്റ്, സാംക്രമിക രോഗങ്ങൾ ഇല്ലെന്ന സാക്ഷ്യപത്രം,
പൊലീസ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമുണ്ട്. അതിനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ വിമാനത്തിൽ കയറ്റാൻ ആവശ്യമായ രേഖകളെല്ലാം ലഭ്യമാക്കിയശേഷം മാത്രമേ ഇരുവരുടെയും ബന്ധുക്കൾ നാട്ടിലേക്കു തിരിക്കൂ.ഉറ്റ കൂട്ടുകാരികളെ വകവരുത്താന്‍ മാത്രം ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും ആശയക്കുഴപ്പത്തിലാണ്. അതേസമയം ആന്‍ മേരിയുമായി അനിലയ്ക്ക് തൊഴില്‍ സംബന്ധമായ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി ബന്ധം ജെറി സാം ജോസഫ് വെളിപ്പെടുത്തി.
എന്നാല്‍ അഞ്ജനയുമായി ഏതെങ്കിലും തരത്തിലുള്ള വാക്കുതര്‍ക്കമോ പിണക്കമോ ഉണ്ടായിരുന്നതായി കുടുംബത്തിന് വിവരമില്ല. ആന്‍ മേരിയെ ഫ്ലാറ്റിലെ മുറിക്കുള്ളില്‍ വച്ച് അനില കുത്തിക്കൊല്ലുകയായിരുന്നു. പൊലീസെത്തുമ്പോള്‍ രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് ആന്‍ മേരിയെ കണ്ടെത്തിയത്. 'ഒരു കാര്യം പറയാനുണ്ടെന്നും, താഴേക്ക് ഇറങ്ങി വരാമോ' എന്ന് ചോദിച്ച് അഞ്ജനയെ ഫ്ലാറ്റില്‍ നിന്നും താഴേക്ക് ഇറക്കിയ ശേഷം കാര്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായ ശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയുള്ളൂ..
https://www.facebook.com/Malayalivartha


























