താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ഗതാഗത തടസ്സം

താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ചതിന് പിന്നാലെയാണ് ഗതാഗതം തടസപ്പെട്ടത്. ഏഴാം വളവിലാണ് അപകടം ഉണ്ടായത്.
ലോറി ക്രയിന്‍ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റി. നിലവില്‍ വണ്‍വേയായി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. താഴെ അടിവാരം വരെയും മുകളിലേക്കും വാഹനങ്ങളുടെ നിരയാണ്. കുരുക്ക് അഴിയാനായി മണിക്കൂറുകള്‍ എടുക്കുമെന്നാണ് നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha



























