ചാനല്‍ ചര്‍ച്ചക്കാര്‍ ഓടിയൊളിക്കുന്നു... പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പികെ ശ്യാമളയുടെ രാജിക്കത്ത് എഴുതി വാങ്ങി; നഗരസഭാധ്യക്ഷ സ്ഥാനത്ത് നിന്നും ശ്യാമളയെ നീക്കും; ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലാണ് പാര്‍ട്ടി രാജിക്കത്ത് വാങ്ങിയത്

കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയുടെ രാജിക്കത്ത് സി പി എം ജില്ലാ നേതൃത്വം വാങ്ങി. നഗരസഭാധ്യക്ഷ സ്ഥാനത്ത് നിന്നും ശ്യാമളയെ നീക്കും. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ഉടന്‍ ഉണ്ടാകും.
ജില്ലാ കമ്മിറ്റി അംഗമായ ശ്യാമള രാജിവയ്ക്കണമെന്ന് പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇന്ന് രാവിലെയും ശ്യാമളയ്‌ക്കെതിരെ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കുന്ന നിലപാടാണ് സാജന്റെ ഭാര്യ സ്വീകരിച്ചിരുന്നത്.
സാജന്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് ശ്യാമള വെല്ലുവിളിച്ചിരുന്നെന്നാണ് സാജന്റെ ഭാര്യ ആരോപിച്ചിരുന്നത്. താന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം സാജന്റെ സ്ഥാപനത്തിന് അനുമതി നല്കില്ലെന്നായിരുന്നു വെല്ലുവിളി. ഒടുവില്‍ ഗത്യന്തരമില്ലാതെ സാജന്‍ ആത്മഹത്യ ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ശ്യാമളയ്ക്ക് ആ കസേര ഉപേക്ഷിക്കേണ്ടി വരുന്നത് .
ശ്യാമള രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റി പുറത്തു പറയുന്ന തീരുമാനം. ഉദ്യോഗസ്ഥരുടെ തലയില്‍ ആരോപണം കെട്ടിവയ്ക്കാനാണ് ശ്രമം. എന്നാല്‍ പി ജയരാജന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശ്യാമളയില്‍ നിന്ന് രാജി എഴുതി വാങ്ങിയതെന്നാണ് വിവരം . എന്നാല്‍ പ്രസ്തുത കത്ത് ഉടന്‍ പുറത്തുവിടില്ല. ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലാണ് പാര്‍ട്ടി രാജിക്കത്ത് വാങ്ങിയത്. ഹൈക്കോടതിയില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാമര്‍ശം ഉണ്ടായാല്‍ അത് പാര്‍ട്ടിക്ക് കേടുണ്ടാക്കും . എന്നാല്‍ ശ്യാമള രാജിവയ്ക്കാന്‍ ഇപ്പോഴും തയ്യാറല്ല. പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി മാത്രമാണ് രാജിക്കത്ത് എഴുതി നല്‍കിയത്. രാജി സ്വീകരിക്കാതിരിക്കാതിരിക്കാന്‍ എം വി ഗോവിന്ദന്‍ ശ്രമം നടത്തുന്നുണ്ട്.
എം.വി ഗോവിന്ദനും ഭാര്യയും ആത്മഹത്യ ചെയ്ത വ്യവസായിയുടെ ഭാര്യ നടത്തിയ വെളിപ്പെടുത്തലില്‍ ആശങ്കാകുലരാണ് . പാര്‍ട്ടിയുടെ അനുയായിയാണ് മരിച്ച സാജന്‍. അങ്ങനെയുള്ള ഒരാള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന വസ്തുതയാണ് പുറത്തു വന്നത്. സിപിഎമ്മിനുള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന തീയാണ് ഇതോടെ പുറത്തറിഞ്ഞത്. പാര്‍ട്ടിയും സര്‍ക്കാരും ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ ഇത്തരമൊരു വിവാദം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പൊതു അഭിപ്രായം.
അതേസമയം കോടിയേരിയും പിണറായിയും ശ്യാമളയുടെ കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ബിനോയ് വിഷയത്തില്‍ പ്രതിസന്ധിയിലായ കോടിയേരിക്ക് ശ്യാമള വിഷയത്തില്‍ ഇടപെടാന്‍ മനസില്ലെന്നു വേണം കരുതാന്‍. കോടിയേരി അനുഭവിക്കുന്നത് വല്ലാത്തൊരു തരം ധാര്‍മ്മിക പ്രതിസന്ധിയാണ്. ശ്യാമള വിഷയത്തില്‍ കേന്ദ്രനേതൃത്വം വരെ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്യാമള അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ചെറുതല്ല.
https://www.facebook.com/Malayalivartha






















