കോഴി ഫാമിലെ ജീവനക്കാരനായ പ്രസാദിനെ എയര്‍ ഗണ്‍ കൊണ്ട് തലയ്ക്ക് പിന്നില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് വീട്ടുടമയുടെ കുറ്റസമ്മതം

എറണാകുളം പോത്താനിക്കാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വീട്ടുടമയായ സജീവനാണെന്ന് പോലീസ് . മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് . ഇരുവരും വാങ്ങിയ മദ്യം പ്രസാദ് ഒറ്റയ്ക്ക് കുടിച്ച് തീര്‍ത്തതാണ് കൊലക്കുപിന്നിലുള്ള പ്രധാന കാരണം. സംഭവത്തില്‍ സജീവന്‍റെ അറസ്റ്റ് പോലീസ് ഉടന്‍ രേഖപ്പെടുത്തും.
എയര്‍ ഗണ്‍ കൊണ്ട് തലയ്ക്ക് പിന്നില്‍ അടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നു . പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കുന്ന സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സജീവന്‍ കുറ്റം സമ്മതിച്ചത്. ഇന്നലെ രാവിലെയാണ് പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദിനെ അയല്‍വാസിയുടെ വീടിന്‍റെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവന്‍റെ കോഴിഫാമിലെ ജോലിക്കാരന്‍ കൂടിയാണ് സജീവന്‍.
https://www.facebook.com/Malayalivartha






















