Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

പ്ലസ് ടുവിന് 85% മാര്‍ക്കോടെ ഭിന്നശേഷിയുള്ള ആല്‍ബിന്‍ പാസ്സായി, നീറ്റ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ 1294 എന്ന മികച്ച റാങ്കും കരസ്ഥമാക്കി, പക്ഷെ, എം.ബി.ബി.എസിന് അഡ്മിഷന്‍ നല്‍കാനാവില്ലെന്ന്

09 JULY 2019 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

മുവറ്റുപുഴ മാറാടി സ്വദേശിയായ ആല്‍ബിന്‍ ജോസഫ് ജന്മനാ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിയാണെങ്കിലും ആള് മിടുക്കനാണ്. പത്താം ക്ലാസ്സില്‍ ഫുള്‍ എ പ്ലസ് വാങ്ങി പാസായി, പ്ലസ്ടുവിന് സയന്‍സ് വിഷയം പഠിക്കാന്‍ താല്‍പര്യപ്പെട്ടപ്പോള്‍ ആല്‍ബിന്റെ അംഗവൈകല്യം തടസ്സമാണെന്ന വാദം അധികാരികള്‍ ഉന്നയിച്ചു. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരായി താന്‍ സ്വയം സയന്‍സ് വിഷയം പഠിക്കാനും ലാബ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാനും പ്രാപ്തനാണെന്ന് ബോധ്യപ്പെടുത്തിയാണ് പഠനം തുടര്‍ന്നത്. ഇച്ഛാശക്തി കൊണ്ട് എന്തിനെയും മറികടക്കാനുള്ള കരുത്ത് ആല്‍ബിന് ദൈവം നല്‍കിയിട്ടുണ്ട്. 

പ്ലസ് ടുവിന് 85% മാര്‍ക്കോടെ ആല്‍ബിന്‍ പാസ്സായി എന്ന് മാത്രമല്ല, നീറ്റ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ 1294 എന്ന മികച്ച റാങ്കും കരസ്ഥമാക്കി. എം.ബി.ബി.എസ് കോഴ്‌സിന് ചേരാനായി സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരായപ്പോള്‍ ആല്‍ബിന് എം.ബി.ബി.എസ് ഡോക്ടറാകാന്‍ കഴിയില്ലെന്ന് വിധിയെഴുതിയപ്പോഴാണ്, ആ അനീതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ മാറാടി കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സാബു ചേട്ടന്‍ വഴി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നടനെ സമീപിച്ചു. അദ്ദേഹം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്. 

എതാണ്ട് ഒരാഴ്ചയോളം ആല്‍ബിന് വേണ്ടി കുഴല്‍നാടന്‍ നിയമപോരാട്ടം നടത്തി. അങ്ങനെ കേരളാ ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലുകളെ പുന: പരിശോധിക്കാന്‍ മറ്റൊരു കമ്മറ്റിയെ നിയോഗിക്കാന്‍ ഉത്തരവായി. അതു വരെ ഭിന്നശേഷി വിഭാഗത്തിലെ ഒരു സീറ്റില്‍ പ്രവേശനം മാറ്റിവയ്ക്കാനും നിര്‍ദേശിച്ചു.
ആല്‍ബിന്‍ ജോസഫ് എന്ന കുഞ്ഞു സഹോദരന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടെ നില്‍ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ചാരിതാര്‍ത്ഥ്യവും മാത്യൂ കുഴല്‍നാടന്‍ മലയാളി വാര്‍ത്തയുമായി പങ്കുവെച്ചു. ഇതിന് അവസരമൊരുക്കിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാബുവിനും സാജു കുന്നപ്പള്ളിക്കും നന്ദിയും രേഖപ്പെടുത്തി. ആല്‍ബിന്റെ ജീവിതാഭിലാഷമാണ് ഡോക്ടര്‍ ആകണമെന്നത്. 

മറ്റ് കുട്ടികള്‍ക്കുള്ള കഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കുണ്ടെങ്കിലും പലപ്പോഴും അവരെ മാറ്റിനിര്‍ത്തുന്നസമീപനമാണ് നമ്മുടെ സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസമേഖലയിലെ ചില നിയമങ്ങളും സ്വീകരിക്കുന്നത്. അവര്‍ക്കായി പ്രത്യേകം സ്‌കൂളുകള്‍ വരെയുണ്ട്. തമിഴ്‌നാട്ടിലും ഇതുപോലെയായിരുന്നു. അതിനെതിരെ ചില്‍ഡ്രന്‍സ് പാര്‍ലമെന്റിലെ കുട്ടികള്‍ കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ ഉത്തരവിറക്കേണ്ടിവന്നു സര്‍ക്കാരിന്. അത് പോലെയുള്ള മുന്നേറ്റങ്ങള്‍ കേരളത്തിലും നടപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (15 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (24 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (34 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (7 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (7 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (7 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (8 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (8 hours ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (9 hours ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (9 hours ago)

Malayali Vartha Recommends