ആന്തൂര്‍ സാജന്‍ പാറയില്‍ ആത്മഹത്യാ ചെയ്തവിഷയത്തില്‍ ആരോപണങ്ങള്‍ അടിസ്ഥാന വിരുദ്ധമാണെന്ന് ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള

ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യാ ചെയ്ത വിഷയത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന വിരുദ്ധമാണെന്നും പി.കെ ശ്യാമള പറഞ്ഞു. സത്യം ഒരിക്കല്‍ പുറത്ത് വരുമെന്ന് സാജന്റെ ആത്മഹത്യ അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് തന്റെ മൊഴി നല്‍കിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.കെ ശ്യാമള.
സാജന്റെ ആത്മഹത്യയില്‍ തനിക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തോട് താന്‍ പറഞ്ഞതെന്നും ശ്യാമള വെളിപ്പെടുത്തി. ശ്യാമളയ്ക്ക് മുന്‍പ് നഗരസഭയിലെ മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. നര്‍ക്കോര്‍ട്ടിക്‌സ് ഡി.വൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എന്നിരുന്നാലും ശ്യാമളയ്‌ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തണമെന്നാണ് സാജന്റെ കുടുംബം ഇപ്പോഴും ആവശ്യപ്പെടുന്നത്.സാജന്റെ സ്ഥാപനത്തിന് ഇതിനോടകം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട് . സ്ഥാപനത്തിലെ ഒന്നൊഴികെയുള്ള എല്ലാ ചട്ടലംഘനങ്ങളും പരിഹരിച്ചിട്ടുണെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിലെ അപാകതകള്‍ പരിഹരിച്ച ശേഷമുള്ള രൂപരേഖ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉടമകള്‍ നഗരസഭയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























