പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സർക്കാരിന്റെ നയപ്രഖ്യാപനം. അറ്റകുറ്റപണികളുമായി മുന്നോട്ടുപോകുമെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ വ്യക്തമാക്കി. ദ്വിഭാഷാനയം തുടരുമെന്ന് വ്യക്തമാക്കിയ ഗവർണർ, വിഷയത്തിൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങളും വായിച്ചു. സഭാസമ്മേളനത്തിന്റെ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചില്ല.
സർക്കാരുകൾ മാറിയാലും മുല്ലപ്പെരിയാർ അടക്കം വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന് കടുത്ത നിലപാട് തന്നെയെന്ന് വ്യക്തമാക്കുകയാണ് സി ജോസഫ് വിജയ് യും. നിയമസഭ സമ്മേളനത്തിന് ശേഷം മുല്ലപ്പെരിയാർ വിഷയത്തിൽ വിജയ് യുമായി ചർച്ച നടത്തുമെന്ന് വി ഡി സതീശൻ പറഞ്ഞതിന് പിറ്റേന്നാണ് തമിഴ്നാടിന്റെ നയപ്രഖ്യാപനം. സുപ്രീം കോടതി അനുമതി നൽകിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവർത്തുകയാണെന്നാണ് വിമർശനം. പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയും. അറ്റകുറ്റപണി നടത്തും. ജലനിരപ്പ് ഉയർത്തുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു.
വന്ദേമാതരം ഒഴിവാക്കിയും തമിഴ് തായ് വാഴ്ത്ത് ആലപിച്ചും സഭ തുടങ്ങിയതോടെ വിമർശനത്തിനൊരുങ്ങി വന്ന ഡിഎംകെയുടെ വഴിയടഞ്ഞു. എന്നാൽ തുടക്കത്തിൽ രണ്ടാമതായി ദേശീയഗാനം ആലപിച്ചത് കീഴ്വഴക്കത്തിൽ ചെറിയ തിരുത്തായി. ത്രിഭാഷ നയത്തെ തമിഴ്നാട് തുടർന്നും ശക്തമായി എതിർക്കുമെന്ന് വ്യക്തമാക്കിയ ഗവണർ, പദ്ധതിയുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ മുഖ്യമന്ത്രി മൗനം വെടിയാണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സഭകവാടത്തിൽ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. കേന്ദ്ര ഫണ്ടിനായി തന്ത്രപൂര്‍വമായ സമീപനം സ്വീകരിക്കുമ്പോഴും വൈകാരിക വിഷയങ്ങളിൽ ഡിഎംകെയെക്കാളും തീവ്രമായ ദ്രാവിഡ നിലപാട് ഉയർത്താൻ ശ്രമിക്കുകയാണ് ടിവികെ.
https://www.facebook.com/Malayalivartha

























