Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

സി എസ് ഐ സഭ വലത്തേക്ക്, സിപിഎം വെള്ളം കുടിക്കും; കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ തലവരി പണ വിവാദത്തിൽപെട്ട ബിഷപ്പിനെ സഹായിക്കാൻ സിപിഎം രംഗത്ത് എന്ന് ആരോപണം

10 JULY 2019 04:12 PM IST
മലയാളി വാര്‍ത്ത

കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ തലവരി പണ വിവാദത്തിൽപെട്ട ബിഷപ്പിനെ സഹായിക്കാൻ സിപിഎം രംഗത്ത് എന്ന് ആരോപണം. സഭയുടെ ഭരണസമിതി കോൺഗ്രസ് അനുകൂലമായതോടെയാണ് ഇടത് ഭരണസമിതിക്ക് തിരിച്ചടിയായത്. സി പി എമ്മിന്റെ പ്രമുഖ ജില്ലാ നേതാവ് ബിഷപ്പിനെ സഹായിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട് എന്നാണ് ആക്ഷേപം. എന്നാൽ അടുത്ത കാലത്ത് സി എസ് ഐ സഭയിൽ അധികാരമേറ്റ പുതിയ ഭരണ സമിതിയാണ് വിവാദത്തിന് പിന്നിലെന്ന് ബിഷപ്പിന്റെ ഭാഗത്ത് ഉള്ളവർ ആരോപിക്കുന്നു. ഭരണ സമിതി മാറിയതോടെ ബിഷപ്പിന്റെ സ്വാധീനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്

ബിഷപ്പ് ധർമ്മരാജ് റസാലത്തിന്റെ പേരിൽ സാമ്പത്തികാരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കാരകോണം മെഡിക്കൽ കോളേജിൽ തലവരി വാങ്ങിയതായി ബിഷപ്പ് തന്നെയാണ് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ മുമ്പിൽ സമ്മതിച്ചത്. വാങ്ങിയ തലവരി തിരികെ നൽകാമെന്നും സമ്മതിച്ചു. തിരുവനന്തപുരം പാർലെമെന്റിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിച്ച ബന്നറ്റ് എബ്രഹാമിന് കോളേജിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന കാലത്താണ് തലവരി വാങ്ങിയത്. എന്നാൽ ബനറ്റ് ഏബ്രഹാമിനെ അടുത്ത കാലത്ത് കോളേജിൽ നിന്നും പുറത്താക്കിയിരുന്നു.വർക്കലയിലെ ഒരു മെഡിക്കൽ കോളേജിന്റെ ചുമതലയാണ് ബനറ്റിന് ഇപ്പോഴുള്ളത്. ചർച്ച സെക്രട്ടറിയായി ചുമതലയേറ്റ ഡോ. പി.കെ. റോസ് ബിസ്റ്റിന്റെ നേതൃത്വത്തിലാണ് സി എസ് ഐ സഭയിൽ ഭരണം നടക്കുന്നത്. പള്ളി ഉപയോഗിച്ച് ബിഷപ്പ് കള്ളപ്പണം വെളുപ്പിച്ചതായി ഡോ- ബിസ്റ്റ് ആരോപണം ഉന്നയിച്ചിരുന്നു.

അക്കൗണ്ടിൽ തലവരി പണം കാണാനില്ലാത്തതിനെ തുടർന്നാണ് അന്വേഷണം നടന്നത്. പണം തിരികെ നൽകണമെങ്കിൽ അത് സഭയുടെ അക്കൗണ്ടിൽ വേണം. പക്ഷേ പണം കാണാനില്ല. 2013 - 18 കാലത്ത് 45 കോടിയുടെ അഴിമതിയാണ് പുതിയ ഭരണ സമിതി കണ്ടെത്തിയത്. സൗത്ത് കേരള മെഡിക്കൽ മിഷന്റെ അക്കൗണ്ടിലൂടെയാണ് മെഡിക്കൽ കോളേജിന്റെ പണം കൈമാറേണ്ടത്. എന്നാൽ കാരക്കോണം തലവരി പ്രസ്തുത അക്കൗണ്ടിലൂടെ കൈമറിഞ്ഞിട്ടില്ല. ബിഷപ്പും കരാറുകാരനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ഡോ. ബിസ്റ്റ് ആരോപിച്ചിരുന്നു. ജീവനകാരുടെ ശമ്പളത്തിന് 3.5കോടി ആവശ്യമുണ്ടെന്ന് ഡോ. ബിസ്റ്റ് പറഞ്ഞു. ഇത് സഭയിൽ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

ഡോ. ബനറ്റ് എബ്രഹാമിന് സി പി എമ്മിലെ ജില്ലാ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സഭയുടെ ഭരണം ബനറ്റിൽ തന്നെ നിലനിർത്താൻ സിപിഎം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാൽ ഡോ. ബിസ്റ്റിന്റെ നേതൃത്വത്തിൽ വലതുപക്ഷ അനുഭാവമുള്ളവരാണ് അധികാരം പിടിച്ചെടുത്തത്. അതിന്റെ പ്രതിഫലനം ശശി തരൂരിന്റെ തെരഞ്ഞടുപ്പിൽ കണ്ടു. വരുന്ന നിയമസഭാ തെരഞ്ഞടുപ്പിലും ഇത് ആവർത്തിക്കുമെന്ന് സി പി എമ്മിന് ഭയമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞടുപ്പിൽ തിരുവനന്തപുരം ജില്ല സി പി എമ്മാണ് നിലനിർത്തിയത്. ഇക്കുറി അതിൽ മാറ്റമുണ്ടായേക്കും.

സി പി എമ്മിന്റെ കളികൾ മുടങ്ങി. ഇനി പന്ത് കോൺഗ്രസിന്റെ കോർട്ടിൽ. സി എസ് ഐയുടെ കാലം വരാൻ പോകുന്നതേയുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (13 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (36 minutes ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (48 minutes ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (1 hour ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (1 hour ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (1 hour ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (2 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (2 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (10 hours ago)

Malayali Vartha Recommends