Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ ഘടനയിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവിട്ടു . കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഘടനാമാറ്റം വേണമെന്നാണ് ജസ്റ്റിസ് ചിദംബരേഷ് അടങ്ങുന്ന ഫുൾ ബഞ്ചിന്റെ നിർദ്ദേശം

10 JULY 2019 07:03 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ ഘടനയിൽ മാറ്റം വരുത്തണമെന്ന് ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവിട്ടു . കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഘടനാമാറ്റം വേണമെന്നാണ് ജസ്റ്റിസ് ചിദംബരേഷ് അടങ്ങുന്ന ഫുൾ ബഞ്ചിന്റെ നിർദ്ദേശം . 

പ്രാഥമിക വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാക്കുന്ന കേന്ദ്രനിയമം ഉണ്ടായിട്ടും സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകൾ പ്രവർത്തിക്കുന്നത് 60വർഷം മുൻപുള്ള കെഇആര്‍ പ്രകാരം ആണെന്നും ഹർജിക്കാർ ആരോപിച്ചു. ഈ ഹർജി പരിഗണിച്ചാണ് ഘടനാ മാറ്റം നടപ്പാക്കാൻ ജസ്റ്റിസുമാരായ വി ചിദംബരേഷ്, അലക്സാണ്ടർ തോമസ് , അശോക് മേനോൻ എന്നിവർ ഉത്തരവിട്ടത്.

ഇക്കാര്യത്തിൽ ഹൈക്കോടതിയുടെരണ്ട് ഡിവിഷൻ ബഞ്ചുകൾ നേരത്തെ പുറപ്പെടുവിച്ച വിധിയും ഫുൾബഞ്ച് ദുർബലപ്പെടുത്തി. സൗജന്യ -നിർബന്ധിത- പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നിയമം ഉള്ളപ്പോൾ കേരളത്തിൽ മറ്റൊരു നിയമം നടപ്പാക്കുന്നത് ചട്ട വിരുദ്ധമാണെന്നും അത്തരം ഒരു ഘടന നിലനിൽക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി  . 

എയ്ഡഡ് -സർക്കാർ സ്കൂളുകളിൽ പ്രാഥമിക സൗജന്യ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി  ഒന്നുമുതൽ എട്ട് വരെ ക്ലാസുകൾ വേണമെന്ന് കേന്ദ്ര നിയമത്തിലെ 6(2) ഭാഗത്ത് പറയുന്നുണ്ട്. ഇതിനെ ദുർബലപ്പെടുത്തുന്നത് നിയമത്തിന്‍റേയും ചട്ടത്തിന്‍റേയും ലംഘനമാണെന്നും കോടതി വിലയിരുത്തി. ഘടനാമാറ്റമില്ലെങ്കിലും ഒന്ന് മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തടസ്സമില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. 

ഓരോ പ്രൈമറി സ്കൂളിനും അടുത്ത് ഹൈസ്കൂളുകൾ ഉണ്ടെന്നും തുടർപഠനത്തിന് കുട്ടികൾക്ക് അസൗകര്യമില്ലെന്നുമായിരുന്നു വാദം. ഡിവിഷനുകൾ വേർപെടുത്തുന്നത് സ്കൂളുകളെ ദോഷകരമായി ബാധിക്കുമെന്ന സർക്കാർ വാദം കോടതി തള്ളി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കുട്ടികൾക്ക് ഒന്നിലേറെ സ്കൂളുകളിൽ അലഞ്ഞുതിരിയേണ്ട സാഹചര്യമുണ്ടാക്കരുതെന്ന് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള നാല്‍പ്പതോളം ഹർ‍ജികളിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. ഇതോടെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടന മാറും.

ഒരുവയസുമുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരിച്ചടിക്കാൻ ഇറാൻ... ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു; വേണമെങ്കിൽ മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി, യുദ്ധ വിവരങ്ങൾ ചോർന്നു; 50 ഉന്നത സൈനിക ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്  (13 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ്... ഒമ്പതാം സീഡ് യുഎസിന്റെ ടെയ്‌ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ച് 24-ാം സീഡ് അർജന്റീന താരം ഫ്രാൻസിസ്കോ സെറുണ്ടോലോ പ്രീക്വാർട്ടർ ഫൈനലിൽ  (36 minutes ago)

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം.. മൂന്നു പേർക്ക് പരുക്ക്  (48 minutes ago)

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (1 hour ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (1 hour ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (1 hour ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (2 hours ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (2 hours ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (2 hours ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (10 hours ago)

Malayali Vartha Recommends