Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..

ഇനി രക്ഷയില്ല... കര്‍ണാടകയില്‍ പിടിച്ചു നില്‍ക്കാനാകാതെ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം; കുമാര സ്വാമിയെ മുഖ്യമന്ത്രിയായി നിലനിര്‍ത്താന്‍ നോക്കി 16 എംഎല്‍എമാരെ നഷ്ടപ്പെടുത്തി രാഹുല്‍ തന്ത്രം; ഇനിയും കളി തുടര്‍ന്നാല്‍ ഒഴുക്ക് കൂടോടെയാകുമെന്ന് റിപ്പോര്‍ട്ട് 

11 JULY 2019 10:21 AM IST
മലയാളി വാര്‍ത്ത

വല്ലാത്തൊരവസ്ഥയിലാണ് രാഹുല്‍ ഗാന്ധി. കടിച്ചതും പോയി പിടിച്ചതും പോയി. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി മാത്രം സ്വന്തം പാര്‍ട്ടിയെ നശിപ്പിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കെ.സി. വേണു ഗോപാലും. 16 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപി പാളയത്തിലേക്ക് പോയത്. മോദിയും അമിത് ഷായും കൂടി കളിച്ച കളിയില്‍ ശരിക്കും പെട്ടു പോയത് രാഹുല്‍ ഗാന്ധിയാണ്. ലോക്‌സഭയിലെ വമ്പന്‍ പരാജയത്തിന് ശേഷം കര്‍ണാടകയും അങ്ങനെ നഷ്ടപ്പെടുകയാണ്. മാത്രമല്ല ഗോവയിലെ 10 കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി പാളയത്തിലേക്ക് പോയി കഴിഞ്ഞു. 

അതേസമയം കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ പതനം സുനിശ്ചിതമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എച്ച്.ഡി. കുമാര സ്വാമി രാജിവെച്ചേക്കും. 16 കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ രാജി വെച്ച സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്നാണ് വിവരം. വിധാന്‍സൗധയില്‍ പ്രത്യേക മന്ത്രിസഭായോഗം വിളിച്ചിരിക്കുകയാണ് കുമാരസ്വാമി. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടേക്കുമെന്നാണ് വിവരങ്ങള്‍. 

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജെഡിഎസ് പിന്തുണയോടെ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയെന്നാണ് വിവരങ്ങള്‍. സര്‍ക്കാരുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന് ജെഡിഎസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നാല്‍ വിമതര്‍ തിരികെ എത്തുമെന്നാണ് കരുതുന്നത്. അതിനിടെ മുംബൈയിലായിരുന്ന ഒരു വിമത എംഎല്‍എ സോമശേഖര തിരികെ ബെംഗളൂരുവിലെത്തി. എംഎല്‍എ സ്ഥാനം മാത്രമാണ് താന്‍ രാജിവെച്ചതെന്നും ഇപ്പോഴും താന്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകനാണെന്നും സോമശേഖര പറഞ്ഞു. ഇനി താന്‍ മുംബൈയിലേക്ക് പോകുന്നില്ലെന്നും സോമശേഖര വ്യക്തമാക്കി. 

അതേസമയം രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കര്‍ണാടക വിധാന്‍ സൗധ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 14 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 

അതേസമയം തങ്ങളുടെ രാജി സ്വീകരിക്കാത്ത കര്‍ണാടക സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമതര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നാണ് വിമതര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് അനുസരിച്ചിരിക്കും സര്‍ക്കാരിന്റെ ഭാവി. 

ബിജെപി കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യത്തെ അവഹേളിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സഖ്യസര്‍ക്കാരിന്റെ പതനം ഉറപ്പാക്കി കൂടുതല്‍ പേരുടെ രാജിവന്നതോടെ കോണ്‍ഗ്രസ് കാമ്പില്‍ പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിലെ 13 എംഎല്‍എമാരാണ് ആദ്യം രാജിവെച്ചത്. 

കോണ്‍ഗ്രസില്‍നിന്ന് മുതിര്‍ന്നനേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡി, രമേശ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമത്തല്ലി, ബി.സി. പാട്ടീല്‍, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖര്‍, മുനിരത്‌ന, സൗമ്യറെഡ്ഡി എന്നിവരാണ് ഭരണമുന്നണിവിട്ടത്. ജനതാദള്‍ എസില്‍നിന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്. വിശ്വനാഥ്, നാരായണ ഗൗഡ, ഗോപാലയ്യ എന്നിവരാണ് ശനിയാഴ്ച രാജിവെച്ചത്. 

മുതിര്‍ന്ന നേതാവ് റോഷന്‍ ബെയ്ഗ് ചൊവ്വാഴ്ച രാജിവെച്ചു. പിന്നാലെ ബുധനാഴ്ച എം.ടി.ബി. നാഗരാജും ഡോ. കെ.സുധാകറും എം.എല്‍.എ.സ്ഥാനം രാജിവെച്ചു. 13 പേരുടെ രാജിക്ക് പിന്നാലെ വീണ്ടും വീണ്ടും രാജിയുണ്ടാകുന്നത് കോണ്‍ഗ്രസിനെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

കൂടുതല്‍ പേരുടെ രാജിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമിയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ഭൂരിപക്ഷം തെളിയിക്കേണ്ട ആവശ്യം പോലുമില്ലെന്ന് ബി.ജെ.പി.നേതാവ് ബി. എസ്.യെദ്യൂരപ്പ പറഞ്ഞു. ഭരണപക്ഷത്ത് നിന്നുള്ള രാജിയില്‍ നിന്ന് സര്‍ക്കാറിന്റെ അംഗബലം വ്യക്തമാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരവധി മാപ്പിള പാട്ടുകളിലൂടെ ശ്രദ്ധേയനായ ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു...  (17 minutes ago)

ഡിവൈഎസ്പി ജോണ്‍സണ്‍ കെജെ അന്തരിച്ചു...  (25 minutes ago)

വനിത ഏഷ്യകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം  (55 minutes ago)

  റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം  (1 hour ago)

2 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (1 hour ago)

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (1 hour ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (1 hour ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (1 hour ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (2 hours ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (9 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (9 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (9 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (9 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (9 hours ago)

Malayali Vartha Recommends