അന്വേഷണം വഴിത്തിരിവില്‍... മലപ്പുറത്ത് തിരുവനന്തപുരത്തുകാരി ഹോം നഴ്‌സിനെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കി; പീഡന ശ്രമം നടന്നതായും സൂചന; നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീര്‍ണിച്ച് പുഴുവരിച്ച നിലയില്‍

കേരളത്തെ ഞെട്ടിപ്പിച്ചുകൊണ്ട് മറ്റൊരു കൊലപാതകം കൂടി. മലപ്പുറം വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചു താമസിക്കുന്ന ഹോം നഴ്‌സിനെ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവം കൊലപാതകമാണെന്ന് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും ഇത് സാധൂകരിക്കുന്നതാണ്.
കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയതാകാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അതോടൊപ്പം പീഡനശ്രമം നടന്നതായും സൂചനയുണ്ട്. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മന്‍സിലില്‍ റഫീഖിന്റെ ഭാര്യ 52 വയസുകാരി നഫീസത്തിനെയാണ് ചൊവ്വാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നു.
വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിലെ വസ്ത്രം മാറിടംവരെ ഉയര്‍ന്ന് കിടന്നിരുന്നു. നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീര്‍ണ്ണിച്ച് പുഴുവരിച്ച നിലയിലായിരുന്നു. ബുധനാഴച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ നല്‍കിയ വിവരമനുസരിച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി എന്നതാണ്. പീഡന ശ്രമത്തിനിടയില്‍ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം.
പൊന്നാനിയില്‍ താമസക്കാരനായ നഫീസത്തിന്റെ മകന്‍ ഷഫീഖ് ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും വളാഞ്ചേരി പൊലീസിലും അറിയിക്കുകയായിരുന്നു. വീടിന്റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. ടി വിയും ലൈറ്റുകളുമെല്ലാം പ്രവര്‍ത്തിച്ചിരുന്നു. തിരൂര്‍ ഡി.വൈ.എസ്പി. ജലീല്‍ തോട്ടത്തില്‍, വളാഞ്ചേരി എസ്.എച്ച്.ഒ. എം. മനോഹരന്‍, മലപ്പുറത്ത് നിന്നുള്ള ഫോറന്‍സിക്, വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മരിച്ച നഫീസത്തുമായി ബന്ധമുള്ളവര്‍ നാട്ടുകാര്‍ ബന്ധുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ തിരൂര്‍ ഡി.വൈ.എസ്പി. ജലീല്‍ തോട്ടത്തില്‍, വളാഞ്ചേരി എസ്.എച്ച്.ഒ. എം. മനോഹരന്‍ എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.
തിരൂര്‍ ഡി.വൈ.എസ്പി. ജലീല്‍ തോട്ടത്തില്‍, വളാഞ്ചേരി എസ്.എച്ച്.ഒ. എം.മനോഹരന്‍, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയിരുന്നത്. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി താമസിച്ച് ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നഫീസത്ത്. നാല് മാസം മുമ്ബാണ് വൈക്കത്തൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തനിച്ച് താമസം തുടങ്ങിയത്. ശനിയാഴ്ച രാവിലെ വീടിനുപുറത്ത് ഇവരെ കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha



























