ഇരുചക്ര വാഹനങ്ങളില്‍ പിന്‍ സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഉത്തരവ് ഒരു മാസത്തേക്ക് കര്‍ശനമാക്കില്ലെന്ന് ഗതാഗതമന്ത്രി

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന ഉത്തരവ് ഒരു മാസത്തേക്കു കര്‍ശനമായി നടപ്പാക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു പിടിയിലാകുന്നവരെ ബോധവത്കരിക്കുമെന്നും തത്കാലത്തേക്കു പിഴ ചുമത്തില്ലെന്നും മന്ത്രി പറഞ്ഞു. പിന്‍ സീറ്റ് യാത്രക്കാര്‍ക്കു ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നു നിര്‍ദേശിച്ചു ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സംസ്ഥാന പോലീസ് മേധാവിക്കു കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
കാറുകളില്‍ പിന്‍സീറ്റില്‍ സഞ്ചരിക്കുന്നവര്‍ക്കു സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കണമെന്നു നിര്‍ദേശിച്ചാണ് ഗതാഗത സെക്രട്ടറി കത്തു നല്‍കിയത്. ഇതു സംബന്ധിച്ചു സുപ്രീംകോടതിയുടെ വിധി നിലവിലുണ്ട്. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്കാണ് നിലവില്‍ കേരളത്തില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. പോലീസ്, മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയും നടപടിയും ഇത്തരക്കാര്‍ക്കെതിരേ മാത്രമാണു സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha

























