കിടത്തി ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്... അതിന്റെ ആവശ്യമില്ലെന്ന് കോടതി.... യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖിലിനെ ആക്രമിക്കുന്നതിനിടെ കൈയില്‍ പരിക്കേറ്റതിനാല്‍ കിടത്തി ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി. അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ശിവരഞ്ജിത്ത് ഈ ആവശ്യം ഉന്നയിച്ചത്. കൈക്ക് പരിക്കേറ്റിട്ടുണ്ടെന്നും അതിനാല്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സ വേണമെന്നുമുള്ള ആവശ്യമാണ് അയാള്‍ ഉന്നയിച്ചത്.
അതിന്റെ ആവശ്യമില്ലെന്നും ജയിലില്‍ ചികിത്സ ലഭ്യമാക്കാന്‍ സംവിധാനമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ അഭിഭാഷകനെ കാണേണ്ട സാഹചര്യമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് ആറ് പ്രതികളെയും ഈമാസം 29 വരെ റിമാന്‍ഡ് ചെയ്തത്.
വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയാല്‍ നഗരമധ്യത്തിലെ കലാലയത്തില്‍ വീണ്ടും കലാപമുണ്ടാകുമെന്ന് പൊലീസ് വാദിച്ചു. അതിനിടെ, തിങ്കളാഴ്ച പുലര്‍ച്ച പിടിയിലായ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മലക്കം മറിഞ്ഞു. അഖിലിനെ കുത്തിയത് താനാണെന്ന് ശിവരഞ്ജിത്ത് സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, സംഘര്‍ഷം ഉണ്ടായെങ്കിലും കുത്തിയതാരെന്ന് അറിയില്ലെന്ന് പിന്നീട് മൊഴി മാറ്റുകയായിരുന്നു. കോളജിലെ വിദ്യാര്‍ഥിയായ അഖിലിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്.
"
https://www.facebook.com/Malayalivartha