Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമങ്ങള്‍ക്കും ഉത്തരക്കടലാസ് മോഷണത്തിനും എതിരെ ഗവര്‍ണര്‍ പി. സദാശിവം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി

19 JULY 2019 04:43 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ അക്രമങ്ങള്‍ക്കും ഉത്തരക്കടലാസ് മോഷണത്തിനും എതിരെ ഗവര്‍ണര്‍ പി. സദാശിവം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ബി.ജെ.പിക്കാര്‍ തന്നെ നിയമിച്ച ഗവര്‍ണര്‍ക്കെതിരെയാണ് അതിരൂക്ഷ വിമര്‍ശനം. സാധാരണ കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ നേതാക്കളാരും വ്യക്തിപരമായ വിമര്‍ശനം നടത്താറില്ല. യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങള്‍ ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുകയാണ്. ഇത് കുറ്റകരമായ അനാസ്ഥയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഗവര്‍ണര്‍ ആക്ട് ചെയ്യണം. അതിനായില്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോകണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

ഗവര്‍ണര്‍ കസേരയില്‍ നോക്കുകുത്തിയായി തുടരുന്നത് ജനാധിപത്യത്തിന് നിരക്കുന്നതല്ലെന്നും ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളായ എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്‌സി പരീക്ഷാ ഫലം പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രഖ്യാപിച്ച അന്വേഷണം ഫലപ്രദമാകില്ല. സി.പി.എം നേതൃത്വം നല്‍കുന്ന സിന്‍ഡിക്കേറ്റ് നടത്തുന്ന അന്വേഷണം കളവ് കേസ് കള്ളന്‍ അന്വേഷിക്കുന്നത് പോലെയാണ്. കുറ്റവാളികളെ സംറക്ഷിക്കുന്ന സര്‍ക്കാരാണിത്. പരീക്ഷാ ക്രമക്കേട് പുറത്തുള്ള ഏജന്‍സി അന്വേഷിക്കണം. അതിനായി ഗവര്‍ണര്‍ ഇടപെടണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ പല കാര്യങ്ങളിലും ഇടപെടുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലും ഭരണഘടന സ്ഥാപനമായ പി.എസ്.സിയിലും നിരവധി ക്രമക്കേടുകള്‍ നടന്നെന്ന് ബോധ്യമായിട്ടും സര്‍വ്വകലാസാല ചാന്‍സലറായ ഗവര്‍ണറോ അദ്ദേഹത്തിന്റെ ഓഫീസായ രാജ്ഭവനോ ചെറുവിരല്‍ അനക്കിയിട്ടില്ല. ഗവര്‍ണ്ണറുടെ കാലാവധി തീരാന്‍ ഒരു മാസംകൂടിയേ ബാക്കിയുള്ളൂ. അതുവരെ ആരെയും പിണക്കാതെ മുന്നോട്ട് പോകാനാണ് അദേഹം ശ്രമിക്കുന്നതെന്നും ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു. 

യൂണിവേഴ്‌സിറ്റി കോളേജിന്റെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‌സിറ്റി കോളേജ് മയക്കുമരുന്നിന്റെ കേന്ദ്രമാണ്. അവിടെ നടക്കുന്ന പിഎസ്സി പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയോ, വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയോ ഗവര്‍ണര്‍ക്കെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (1 hour ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (2 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (3 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (3 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (3 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (4 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (4 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (4 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (5 hours ago)

Malayali Vartha Recommends