Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രണ്ട് കപ്പലിലും മലയാളികള്‍... ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ മലയാളികള്‍ ഉണ്ടെന്നുള്ള കണ്ടെത്തലോടെ കേരളവും മുള്‍മുനയില്‍; കപ്പലിനെ ചൊല്ലി ലോക രാജ്യങ്ങള്‍ യുദ്ധത്തിനായി കോപ്പ് കൂട്ടവേ ഇരുരാജ്യങ്ങളുമായി ഏറെ നല്ല ബന്ധമുള്ള ഇന്ത്യയുടെ നിലപാട് ഗതി നിര്‍ണയിക്കും 

22 JULY 2019 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിനായി കോപ്പ് കൂട്ടുകയാണ്. ഇറാനും ബ്രിട്ടനും പരസ്പരം കപ്പലുകള്‍ പിടിച്ചെടുത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്ത് അമേരിക്കയും സൗദി അറേബ്യയും രംഗത്തെത്തിയതോടെ യുദ്ധമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നായി. അതിനിടെ രണ്ട് കപ്പലുകളിലും ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന വെളിപ്പെടുത്തല്‍ വന്നതോടെ ശക്തമായി ഇടപെടാന്‍ ഇന്ത്യയും ശ്രമിക്കുകയാണ്. ബ്രിട്ടനും ഇറാനുമായും നല്ല ബന്ധമുള്ള ഇന്ത്യയുടെ നീക്കം നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ ഇടപെടലായിരിക്കും പശ്ചിമേഷ്യയുടെ ഗതി നിര്‍ണയിക്കുന്നത്. ഒരു പക്ഷെ സമാധാനം കൊണ്ടുവരാന്‍ മോദിയുടെ ഇടപെടലിലൂടെ സാധിക്കും. ഇതിന്റെ ആദ്യപടിയി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് മന്ത്രി പറഞ്ഞത്. ഇറാനുമായി ബന്ധപ്പെട്ടു. മോചനത്തിന് കത്തും നല്‍കി. ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടില്ല. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം ബ്രിട്ടനും ഇറാനുംപരസ്പരം പിടിച്ചെടുത്ത രണ്ട് എണ്ണക്കപ്പലുകളില്‍ ആറ് മലയാളി ജീവനക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന് അറിവായി. വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലും ഈ മാസം ആദ്യം ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടീഷ് നേവി പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലിലുമാണ് മൂന്ന് മലയാളികള്‍ വീതം കുടുങ്ങിയിട്ടുള്ളത്.


ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യന്‍ ജീവനക്കാരില്‍ ക്യാപ്ടന്‍ ഉള്‍പ്പെടെ മൂന്നു പേരും എറണാകുളം സ്വദേശികളാണ്. കളമശേരി തേക്കാനത്ത് ഡിജോ പാപ്പച്ചനും ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ക്യാപ്ടനും തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളുമാണ് ഇവര്‍.ആഴ്ചകള്‍ക്ക് മുമ്പ് ഡിജോ പാപ്പച്ചന്‍ മാതാവ് ഡീനയെ വിളിച്ചപ്പോഴാണ് മറ്റ് രണ്ട് പേരുടെ കാര്യം പറഞ്ഞത്. അവരുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല,
ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തെന്ന് ഡിജോയുടെ പിതാവ് പാപ്പച്ചനെ മുംബയിലുള്ള ഷിപ്പിംഗ് കമ്പനി അധികൃതര്‍ അറിയിച്ചത്. 

ആര്‍ക്കും കുഴപ്പമില്ലെന്നും വേഗത്തില്‍ മോചിപ്പിക്കാമെന്നും അറിയിച്ചു.ഡിജോ ഒരു മാസം മുമ്പ് മുംബയില്‍ നിന്നാണ് കപ്പലില്‍ മെസ്മാനായി ജോലിക്ക് കയറിയത്. വെള്ളിയാഴ്ച പത്തരയോടെ വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഫോണില്‍ കിട്ടിയില്ലെന്ന് പാപ്പച്ചന്‍ പറഞ്ഞു. ഷിപ്പിംഗ് കമ്പനിയുമായി ആശയവിനിമയം നടത്തുന്നത് ഡിജോയുടെ ലണ്ടനിലുള്ള സഹോദരി ദീപയാണ്.മകന്റെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാപ്പച്ചന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കത്ത് നല്‍കി. ഹൈബി ഈഡന്‍ എം.പി. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, സിപി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് എന്നിവര്‍ ഇന്നലെ വസതിയിലെത്തി.

ദുബായിലെ ഫ്യൂജേറാ തുറമുഖത്തു നിന്ന് സൗദിയിലെ ജുബൈല്‍ തുറമുഖത്തേക്ക് പോകുകയായിരുന്ന സ്‌റ്റെനാ ഇംപേരോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പലാണ് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. ഇപ്പോള്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കയാണ്. ഈ കപ്പല്‍ ജൂണ്‍ 17ന് ഇന്ത്യയിലും എത്തിയിരുന്നു.ഗ്രേസ് 1ല്‍ മൂന്ന് മലയാളികള്‍ഈ മാസം ആദ്യം ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്ണില്‍ മൂന്ന് മലയാളികള്‍ ഉണ്ടെന്ന വിവരവും ഇന്നലെയാണ് പുറത്തുവന്നത്. ഇറാനിലെ ഗ്രേസ് വണ്‍ കമ്പനിയില്‍ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, കാസര്‍കോട് സ്വദേശി പ്രജീഷ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മല്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.പരോധം ലംഘിച്ച് സിറിയയിലേക്ക് പെട്രോളിയം കടത്തിയെന്നാരോപിച്ചാണ് ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (49 minutes ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (1 hour ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (4 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (4 hours ago)

പിണറായി രാജി വയ്ക്കും..?!  (4 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (4 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (8 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (8 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (8 hours ago)

Malayali Vartha Recommends