Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ബിഹാര്‍ സ്വദേശിനിയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ഒളിച്ച്കളിക്കുന്നു

22 JULY 2019 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

ബിഹാര്‍ സ്വദേശിനിയായ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരി ഒളിച്ച്കളിക്കുന്നു. ഇന്ന് മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായെങ്കിലും ഡി.എന്‍.എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കാന്‍ ബിനോയി തയ്യാറായില്ല. പകരം യുവതി തനിക്കെതിരെ നല്‍കിയത് വ്യാജ പരാതിയാണെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുംബയ് ഹൈക്കോടതിയില്‍ പരാതി നല്‍കി. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ സാമ്പിള്‍ നല്‍കാനാവില്ലെന്ന് ബിനോയി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച സാമ്പിള്‍ നല്‍കാമെന്നാണ് അറിയിച്ചിരുന്നെങ്കിലും അന്ന് സുഖമില്ലാത്തതിനാല്‍ സാമ്പിള്‍ എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പിന്‍മാറുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്നും ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാണെന്നും ഉറപ്പ് നല്‍കിയ ശേഷമാണ് ബിനോയിക്ക് മുംബയ് ദിന്‍ദോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയത്. 

ബിനോയി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടി്ക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ഭര്‍ത്താവായ ബിനോയി നല്‍കണമെന്നും യുവതി പരാതിയില്‍ ആവശ്യപ്പെടുന്നു. വഞ്ചന, ലൈംഗിക പീഢനം എന്നീ കുറ്റങ്ങളാണ് ബിനോയിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ 2010 മുതല്‍ തങ്ങള്‍ ഒരുമിച്ച് താമസിക്കുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നതിനാല്‍ ഈ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ബിനോയിയുടെ അഭിഭാഷകന്‍ പറയുന്നത്. കേസ് കെട്ടിച്ചമച്ചതാണ്. 2015 ജനുവരിയില്‍ യുവതിയെ വിവാഹം കഴിച്ചെന്ന രേഖകള്‍ ഉണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. അന്ന് ബിനോയി ദുബായിലായിരുന്നു. അതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പണം തട്ടിയെടുക്കാനാണ് യുവതി പരാതി നല്‍കിയതെന്നും അഭിഭാഷകന്‍ ആരോപിച്ചു. അതേസമയം ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് ബിനോയി കോടിയേരി കോടതിയെ അറിയിച്ചിട്ടുണ്ട്. 

2010ല്‍ ദുബയില്‍ നിന്ന് ബിനോയി തന്നെ മുംബയ്ക്ക് കൊണ്ടുവന്നെന്നും അവിടെ ഫല്‍റ്റ് വാടകയ്ക്ക് എടുത്ത് തന്നെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ഫല്‍റ്റ് വാടകയ്ക്ക് എടുത്തതിന്റെ ചീട്ട് അടക്കമുള്ള രേഖകള്‍ യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറി. കുട്ടി ബിനോയിയുടേതാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും യുവതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ കാര്യങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ നിലനില്‍ക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. കേരളത്തില്‍ വിവാഹിതനായ ബിനോയി പിന്നീട് ബിസ്സിനസ് ആവശ്യത്തിനായി ദുബായില്‍ പോവുകയായിരുന്നു.

ബിനോയി യുവതിയുടെ കുട്ടിയുടെ പിതാവാണെന്ന പരാതി ഉള്ളതിനാലാണ് ഡി.എന്‍.എ പരിശോധന നടത്തുന്നത്. പാരമ്പര്യമായി ലഭിക്കുന്ന കോശത്തിനകത്തുള്ള ജനിതക സ്വഭാവമുള്ള ഘടകമാണ് ഡി.എന്‍.എ. (ഡീഓക്‌സി റൈബോ ന്യൂക്ലിക്ക് ആസിഡ്). ഓരോ കോശത്തിന്റെയും നൂക്ലിയസിനകത്താണ് ഇത് കാണുന്നത്. അച്ഛന്റെയും അമ്മയുടെയും സ്വഭാവ സവിശേഷതകള്‍ പപ്പാതി വീതമാണ് മക്കളിലേക്ക് എത്തുന്നത്. എന്നാലും ഒരേ മാതാപിതാക്കളുടെ മക്കളുടെ സ്വഭാവം ഒരു പോലെ ആയിരിക്കണമെന്നില്ല. ഡി.എന്‍.എ പ്രകടനത്തിലെ വ്യത്യാസമാണ് ഇതിന് കാരണം. പക്ഷെ ചില പ്രത്യേകതകള്‍ ഡി.എന്‍.എയില്‍ ഉണ്ടാകും. എന്നാല്‍ ചില ഇരട്ടകളില്‍ ഒരേ സ്വഭാവ സവിശേഷത കാണാം. അച്ഛന്‍, അമ്മ, മക്കള്‍ അടുത്ത രക്തബന്ധു എന്നിവരുടെ ഡി.എന്‍.എകളില്‍ സാമ്യമുണ്ടാകും. ഇതിനെ അടിസ്ഥാനമാക്കിയാണ് ആധാരമാക്കിയാണ് ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റ് നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (5 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (5 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends