Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പ്രിയങ്ക ആനപ്പുറത്ത് കയറിവന്ന ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്നു; കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്രയുടെ ഉത്തര്‍പ്രദേശിലെ സന്ദര്‍ശനത്തില്‍ ഇന്ദിരാഗാന്ധിയോട് ഉപമിച്ച്‌ ചെയ്ത് ശത്രുഘ്‌നന്‍ സിന്‍ഹ

23 JULY 2019 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്രയുടെ ഉത്തര്‍പ്രദേശിലെ സന്ദര്‍ശനത്തില്‍ ഇന്ദിരാഗാന്ധിയോട് ഉപമിച്ച്‌ ചെയ്ത് ശത്രുഘ്‌നന്‍ സിന്‍ഹ. സോന്‍ഭാദ്ര കൂട്ടക്കൊലയ്ക്ക് എതിരായി സമയബന്ധിതമായ പ്രിയങ്കയുടെ പ്രതിഷേധമാണ് അദ്ദേഹം മുന്‍ പ്രാധാനമന്ത്രിയും മുത്തശ്ശിയുമായ കൂടിയായ ഇന്ദിരയോട് ഉപമിച്ചത്.

ഒരു യഥാര്‍ത്ഥ നേതാവ് എന്നതിന് ഉത്തമ മാതൃകയാണ് പ്രിയങ്കയെന്നും പ്രിയങ്കയുടെ നേതൃത്വം പാര്‍ട്ടിക്ക് വലിയ പ്രചോദനമായിരിക്കുമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്ക് പോലും പ്രിയങ്കയില്‍ നിന്ന് പഠിക്കാന്‍ ഉണ്ടെന്നും സിന്‍ഹ വ്യക്തമാക്കി. പ്രിയങ്കയുടെ ഈ പെരുമാറ്റത്തിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ ഏറ്റവും അനുയോജ്യയായ ആരാണെന്ന് വ്യക്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായുള്ള ട്വിറ്റുകളിലൂടെയാണ് സിന്‍ഹ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

1977ല്‍ ബീഹാറിലെ ബെല്‍ച്ചിയില്‍ കാലപത്തിന് ശേഷം ആനയുടെ പുറത്തുകയറി അവിടെ എത്തിയതിനെ പ്രിയങ്ക ഓര്‍മ്മിപ്പിച്ചുവെന്നും അദ്ദേഹം കുറിച്ചു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഉന്നത ജാതിക്കാര്‍ 10 ആദിവാസികളെ വെടിവച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇവരെയാണ് പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചത്.

പ്രിയങ്കാ ഗാന്ധി തന്നെ നേതൃസ്ഥാനത്തേക്ക് വരണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. നെഹ്റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് പിളരാന്‍ സാധ്യതയുണ്ടെന്നും പ്രിയങ്കയ്ക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നാണ് സോന്‍ഭദ്ര സംഭവം തെളിയിക്കുന്നതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നട്വര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.

രാഹുല്‍ഗാന്ധി അദ്ധ്യക്ഷ പദവിയില്‍ നിന്നും ഇറങ്ങിയ ശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോണ്‍ഗ്രസ് പുതിയ പ്രസിഡന്റിനെ തേടുമ്പോഴാണ് ഈ ആവശ്യം അദ്ദേഹം ഉന്നയിച്ചത്. ഗാന്ധികുടുംബത്തില്‍ നിന്നല്ലാതെയുള്ള ഏതു നേതാവ് വന്നാലും 24 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് പിളരുമെന്ന് അദ്ദേഹം പറഞ്ഞു.

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാള്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായാല്‍ അത് ഉള്‍പ്പോരിന് കാരണമാകും. അക്കാര്യത്തില്‍ രാഹുല്‍ നിര്‍ദേശിക്കുന്നവര്‍ക്ക് പോലും പാര്‍ട്ടിയിലെ ഉള്‍പ്പോരിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 134 വര്‍ഷം പഴക്കമുള്ള ഒരു പാര്‍ട്ടിക്ക് പ്രസിഡന്റില്ലാത്തത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഗാന്ധികുടുംബത്തിന്റെ പുറത്തു നിന്നും ഒരാള്‍ക്ക് അദ്ധ്യക്ഷനാകാന്‍ കഴിയുമെന്ന് ഒരിക്കലും കരുതുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

അതേസമയം പ്രിയങ്കാഗാന്ധിയെയും അദ്ദേഹം വാനോളം പുകഴ്ത്തി. യുപിയിലെ സോന്‍ഭദ്രയില്‍ പ്രിയങ്ക ചെയ്തത് നമ്മള്‍ കാണേണ്ടതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവര്‍ നമ്മളെ അതിശയിപ്പിച്ചു കളഞ്ഞു. ഉദ്ദേശിച്ച കാര്യത്തിനായി അവിടെ തങ്ങുകയും അത് സാധിച്ചെടുക്കുകയും ചെയ്തു. പാര്‍ട്ടി പ്രസിഡന്റായി പ്രിയങ്ക ഉയരുമോ എന്ന ചോദ്യത്തിന് അത് പ്രിയങ്ക തന്നെ തീരുമാനിക്കണമെന്നും സഹോദരന്‍ ഗാന്ധികുടുംബത്തിന് പുറത്ത് നിന്നും ഒരു പ്രസിഡന്റ് വരട്ടെ എന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ തീരുമാനം പുന പരിശോധിക്കാന്‍ കുടുംബം തന്നെ തയ്യാറായെങ്കിലേ എന്തെങ്കിലും നടക്കൂ എന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ പദവി ഏറ്റെടുക്കാത്ത സ്ഥാനത്ത് പ്രിയങ്ക വരണമെന്ന് അനേകം പാര്‍ട്ടി പ്രവര്‍ത്തകരാണ് ആഗ്രഹിക്കുന്നത്. നേരത്തേ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി ഇക്കാര്യം പ്രിയങ്കയോട് നേരിട്ട് അവതരിപ്പിച്ചുരന്നു. രാജ്യത്തെ ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായത്തെ അവഗണിക്കരുത് എന്നായിരുന്നു നിര്‍ദേശം.

മുന്‍ മുഖ്യമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മകനും സീനിയര്‍ കോണ്‍ഗ്രസ് നേതാവുമായി അനില്‍ ശാസ്ത്രിയും പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കാന്‍ ഏറ്റവും അനുയോജ്യ പ്രിയങ്കയാണെന്ന് പറഞ്ഞിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് ഈ മാസം ആദ്യമായിരുന്നു രാഹുല്‍ഗാന്ധി പ്രസിഡന്റ് സ്ഥാനം വിട്ടത്. അതിന് ശേഷം ഇതുവരെ പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് കത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സേവിക്കുന്നത് തനിക്ക് അംഗീകാരമാണെന്നും രാജ്യത്തോടും തന്റെ പാര്‍ട്ടിയോടും കടപ്പെട്ടിരിക്കുന്നെന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ഉടനെങ്ങും അധികാരത്തില്‍ തിരിച്ചുവരാന്‍ കഴിയില്ലെന്ന നിരാശയിലാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും. തുടര്‍ച്ചയായി രണ്ട് ലോക്സഭാ തിര‌ഞ്ഞെടുപ്പിലും അമ്പേ പരാജയപ്പെടുകയും പ്രധാന പ്രതിപക്ഷ പദവി പോലും നഷ്ടപ്പെടുകയും ചെയ്ത കോണ്‍ഗ്രസിന് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധികൂടി പിന്മാറിയതോടെ ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്ന നിലയിലേക്കെത്തിയിരിക്കുകയാണ് നേതാക്കള്‍ പലരും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (2 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (5 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (5 hours ago)

പിണറായി രാജി വയ്ക്കും..?!  (5 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (9 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (9 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (9 hours ago)

Malayali Vartha Recommends