Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കേരളത്തിലും കമ്യൂണിസ്റ്റ് പാട്ടി മരിക്കുമോ? ആദ്യം പുറത്തുനിന്നുള്ള അടികളാണ് കിട്ടിയതെങ്കില്‍ ഇപ്പോഴിതാ പീര്‍ട്ടിക്കുള്ളില്‍ തന്നെ അത് കൂട്ടയടിയായി മാറുന്ന; സിപിഐ,സിപിഎം പാര്‍ട്ടികളുടെ പോര് സംസ്ഥാന തലത്തിലേക്ക്;

24 JULY 2019 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

ശബരിമല വിഷയം കഴിഞ്ഞതിനു പിന്നാലെ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തു തൊട്ടാലും അത് വിനയായി മാറുകയാണ്. ആദ്യമാദ്യം പുറത്തുനിന്നുള്ള അടിയാണ് പാര്‍ട്ടിക്ക് വിനയായതെങ്കലില്‍. ഇപ്പോഴിതാ അത് വേറെ തലങ്ങളിലേക്ക് പോകുകയാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ മാറിമാറി അടിക്കേണ്ടി വരുന്ന ഗതികേടിലേക്ക് പാര്‍ട്ടി എത്തി നില്‍ക്കുകയാണ്. സി.പി.ഐ. മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടന്നതോടെ എറണാകുളം ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സി.പി.ഐ. സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് അതൃപ്തി അറിയിച്ചതോടെ കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് പോകുന്നത്. എറണാകുളം ജില്ലയില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന പോരാട്ടം ഇതോടെ സംസ്ഥാന തലത്തിലും ചര്‍ച്ചയായി. പോലീസ് ലാത്തിച്ചാര്‍ജിനു പിന്നില്‍ സി.പി.എം. നേതൃത്വത്തില്‍നിന്നുള്ള നിര്‍ദേശം ഉണ്ടെന്നു തന്നെയാണ് സി.പി.ഐ. വിശ്വസിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്ന് മാറിനിന്നത് ഇതുമൂലമാണെന്നും അവര്‍ കരുതുന്നു. പോലീസിനെ കുറ്റപ്പെടുത്തി, സര്‍ക്കാരിനെതിരേ ഒന്നും പറയാത്ത നയമാണ് സി.പി.ഐ. നേതാക്കള്‍ സ്വീകരിക്കുന്നത്. എന്നാല്‍, പോലീസിനെതിരേ നടത്തുന്ന ആരോപണങ്ങളെല്ലാം ഫലത്തില്‍ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചിലാണ് തറയ്ക്കുന്നത്.

ലാത്തിച്ചാര്‍ജിന്റെ പശ്ചാത്തലത്തില്‍ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സി.പി.ഐ. ഞാറയ്ക്കല്‍ സി.ഐ.യെ സസ്‌പെന്‍ഡ് ചെയ്യുന്നില്ലെങ്കില്‍ ഡി.ഐ.ജി. ഓഫീസിനു മുന്നില്‍ പന്തലിട്ട് സ്ഥിരം സമരം തുടങ്ങാനും മടിക്കില്ലെന്നാണ് സി.പി.ഐ. പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെയൊരു നീക്കം സി.പി.ഐ. ജില്ലാ നേതൃത്വത്തില്‍നിന്ന് ഉണ്ടായാല്‍, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പിന്തുണയ്‌ക്കേണ്ടതായി വരും. ജില്ലയില്‍ സി.പി.എമ്മുമായി നടക്കുന്ന ഉരസലുകളില്‍ സി.പി.ഐ. സംസ്ഥാന നേതൃത്വം അടുത്തിടെയായി വലിയ താത്പര്യം കാണിച്ചിരുന്നില്ല. അതില്‍ ജില്ലാ നേതൃത്വത്തിലെ നേതാക്കള്‍ അസ്വസ്ഥരുമായിരുന്നു. എന്നാല്‍, എല്‍ദോ എബ്രഹാം എം.എല്‍.എ. അടക്കമുള്ളവരെ പോലീസ് അടിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും ഉറച്ച നിലപാട് എടുക്കേണ്ടി വന്നിരിക്കുകയാണ്. സി.പി.ഐ. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി അതിരൂക്ഷമായ ഭാഷയിലാണ് പോലീസിനെയും സി.പി.എമ്മിനെയും വിമര്‍ശിച്ചത്. എസ്.എഫ്.ഐ.യെ കയറൂരിവിടുന്നവര്‍ അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുമെന്ന് അദ്ദേഹം സി.പി.എമ്മിനെ ഓര്‍മപ്പെടുത്തി. കൂടെയുള്ളവരെത്തന്നെ കുത്തിവീഴ്ത്തുന്നവര്‍, പിന്നെ ഇടതുപക്ഷമെന്ന് ചിന്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. മാര്‍ച്ചില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എം.എല്‍.എ., തങ്ങള്‍ മുന്നണിയിലെ തിരുത്തല്‍ ശക്തിയായി തുടരുമെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചു.

വൈപ്പിന്‍ കോളേജില്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെ ആസ്പത്രിയില്‍ എത്തി കണ്ടു മടങ്ങുമ്പോള്‍ പി. രാജുവിന്റെ വാഹനം ഡി.വൈ.എഫ്.ഐ.-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. അപ്പോള്‍ സ്ഥലത്തുണ്ടായിട്ടും ഞാറയ്ക്കല്‍ സി.ഐ. ഇടപെടാതെ നിന്നു. സി.പി.എം. നിര്‍ദേശത്തെ തുടര്‍ന്നാണ് അങ്ങനെയൊരു പെരുമാറ്റം ഉണ്ടായതെന്നാണ് സി.പി.ഐ. വിശ്വസിക്കുന്നത്. ഇടതുമുന്നണി സംഘടിപ്പിച്ചിരുന്ന പാലാരിവട്ടം പാലം സമരത്തിന്റെ സമാപനത്തില്‍നിന്ന് വിട്ടുനിന്നാണ് സി.പി.ഐ. അതിനെതിരേ ആദ്യം പ്രതിഷേധിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends