Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുപോയ അയ്യപ്പ ഭക്തരെ തിരിച്ച് പിടിക്കാന്‍ പോയ കോടിയേരി ബാലകൃഷ്ണനും നേതാക്കള്‍ക്കും കയ്‌പ്പേറിയ അനുഭം; ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയെന്ന് പറയുമ്പോള്‍ ആദ്യം തെറ്റ് തിരുത്താന്‍ ഉപദേശിച്ച് ഭക്തര്‍ 

24 JULY 2019 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയും പോലീസും എടുത്ത നിലപാടില്‍ ഇപ്പോള്‍ പാര്‍ട്ടി ശരിക്കും വെള്ളം കുടിക്കുകയാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കാനെന്നും പറഞ്ഞ് യുവതികളെ ഇരുട്ടിന്റെ മറവില്‍ കയറ്റിയപ്പോള്‍ ഈ തിരിച്ചടി ഒട്ടും പ്രതീക്ഷിച്ചില്ല. പള്ളികളിലും ഫ്‌ളാറ്റ് വിഷയത്തിലും ഇതേ സുപ്രീം കോടതിവിധി പലപ്രാവശ്യം വന്നിട്ടും സര്‍ക്കാര്‍ സമവായത്തിനാണ് ശ്രമിച്ചത്. അയ്യപ്പ വിശ്വാസികളുടെ മേല്‍ എന്തും ആകാമെന്ന വികാരം ഇതോടെ ഉയര്‍ന്നു വന്നു. ഇതോടെ ജനങ്ങള്‍ തെറ്റിദ്ധരിച്ചെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. എന്നാല്‍ ശരിയായ ധാരണയാണ് തങ്ങള്‍ക്കുള്ളതെന്ന് ജനങ്ങള്‍ നേരിട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബാധ്യപ്പെടുത്തിക്കൊടുത്തു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പരിഹാരം തേടി സിപിഎം നടത്തുന്ന ഗൃഹസന്ദര്‍ശനത്തില്‍ കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും അടക്കം നേതാക്കള്‍ നേരിടുന്നത് ജനങ്ങളില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനം. ശബരിമലയില്‍ വിശ്വാസികളുടെ മനസിനേറ്റ മുറിവ് അത്ര വേഗം ഉണങ്ങില്ലെന്ന പലരും ഇടതുനേതാക്കളോട് നേരിട്ട് അറിയിച്ചു. ഇതോടെ, ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന കുറ്റസമ്മതവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് പല തെറ്റിദ്ധാരണകളുമുണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന വ്യാപകമായി നടത്തുന്ന ഭവന സന്ദര്‍ശനത്തില്‍ നിന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികള്‍ ഇടതുപക്ഷത്തില്‍ നിന്നുമുണ്ടായില്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. 

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ എല്ലാ കക്ഷികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കക്ഷികളും നിലപാട് മാറ്റി. ശബരിമല വിഷയത്തില്‍ പൊതുവിലുണ്ടായ ഈ മാറ്റത്തിന് അനുസരിച്ച് സര്‍ക്കാര്‍ നിലപാട് എടുത്തില്ല എന്ന വിമര്‍ശനം പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായി. ജനങ്ങളെ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിച്ചു. ഇതെല്ലാം തിരുത്താനുള്ള നടപടികള്‍ പാര്‍ട്ടി ഇനി സ്വീകരിക്കും. 

ശബരിമലയിലേത് സുപ്രീംകോടതി വിധിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ പരിമിതിയുണ്ട്. കോടതി വിധി നടപ്പാക്കാന്‍ മാത്രമേ പ്രായോഗികമായി സാധിക്കൂ. ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമല ഭക്തര്‍ക്കോ വിശ്വാസികള്‍ക്കോ എതിരല്ലെന്നും കോടിയേരി വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി വരികയാണ്. ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ ഭവനങ്ങളിലെത്തുന്നത്. എന്നാല്‍, നേതാക്കള്‍ക്കെല്ലാം നേരിടേണ്ടി വരുന്നത് സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികളുടെ അതിരൂക്ഷമായ രോഷ പ്രകടനമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് വീടുകള്‍ കയറി നിലപാട് വിശദീകരിക്കാനും പരാതികള്‍ കേള്‍ക്കാനും സി.പി.എം. തീരുമാനിച്ചത്. കഴിഞ്ഞദിവസം മുതല്‍ സംസ്ഥാനത്ത് ഭവനസന്ദര്‍ശന പരിപാടി ആരംഭിക്കുകയും ചെയ്തിരുന്നു. 

അതേസമയം ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന ഒരു വിഭാഗം ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിന്റെ പേരില്‍ ഇത്തവണ മുന്നണിക്കു വോട്ടു ചെയ്തില്ലെന്നു തുറന്നു പറഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാ മതിലിനു ശേഷം രണ്ടു യുവതികളെ ശബരിമലയില്‍ കയറ്റിയതു സര്‍ക്കാരാണെന്ന തോന്നല്‍ ചിലര്‍ക്കുണ്ടെന്നും അതു ശരിയല്ലെന്നും സിപിഎമ്മിന്റെ 'ഫെയ്‌സ് ബുക് ലൈവി'ല്‍ പങ്കെടുത്തു കോടിയേരി പറഞ്ഞു. താനടക്കം പാര്‍ട്ടി നേതൃത്വത്തിലുളളവര്‍ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends