Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

നെടുവീര്‍പ്പിട്ട് ഭക്തര്‍... ശബരിമല യുവതീ പ്രവേശനം കാരണം ഒരു വിഭാഗം ഇടതു മുന്നണിയ്ക്ക് വോട്ട് ചെയ്തില്ലെന്ന് തുറന്ന് പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍; ഗൃഹ സമ്പര്‍ക്ക പരിപാടിയിലൂടെ എല്ലാം നേരിട്ടറിഞ്ഞ കോടിയേരി പ്രതികരിച്ചത് പാര്‍ട്ടി ഫേസ്ബുക്ക് ലൈവിലൂടെ

24 JULY 2019 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമായിരുന്നു എന്തുകൊണ്ട് ഇടതുമുന്നണി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂപ്പ് കുത്തിയെന്ന്. എന്നാല്‍ താത്വിക അവലോകനം നടത്തുന്ന പാര്‍ട്ടിക്ക് മാത്രം അത് പിടികിട്ടിയില്ല. അവര്‍ പല കമ്മിറ്റികള്‍ വച്ച് ചര്‍ച്ച നടത്തി. അവസാനം ഗൃഹ സന്ദര്‍ശനം നടത്തി ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാന്‍ നോക്കി. എന്നാല്‍ പാര്‍ട്ടിക്കാരായ ഭക്തരാണ് കോടിയേരിയെ അയപ്പന്റെ ഭക്തി തുറന്ന് കാട്ടിയത്. ഇതോടെ സിപിഎമ്മിന്റെ ഫേസ് ബുക്ക് ലൈവിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു. 

ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന ഒരു വിഭാഗം ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിന്റെ പേരില്‍ ഇത്തവണ മുന്നണിക്കു വോട്ടു ചെയ്തില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ തുറന്ന് പറഞ്ഞത്. വനിതാ മതിലിനു ശേഷം രണ്ടു യുവതികളെ ശബരിമലയില്‍ കയറ്റിയതു സര്‍ക്കാരാണെന്ന തോന്നല്‍ ചിലര്‍ക്കുണ്ടെന്നും അതു ശരിയല്ലെന്നും കോടിയേരി പറഞ്ഞു. താനടക്കം പാര്‍ട്ടി നേതൃത്വത്തിലുളളവര്‍ നടത്തിയ ഗൃഹസന്ദര്‍ശന പരിപാടി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.

എക്കാലത്തും ഇടതുപക്ഷത്തിനാണു വോട്ട് ചെയ്തിരുന്നതെന്നും എന്നാല്‍ ഇത്തവണ ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനോടുളള അമര്‍ഷം പ്രകടിപ്പിക്കാന്‍ വോട്ട് ഉപയോഗിച്ചുവെന്നും ചിലര്‍ പറഞ്ഞെന്നു കോടിയേരി വെളിപ്പെടുത്തി. ഇടതുമുന്നണിക്കു തന്നെ വോട്ടു ചെയ്‌തെങ്കിലും സര്‍ക്കാര്‍ നിലപാടില്‍ സന്ദേഹം നിലനില്‍ക്കുന്നുവെന്നു പറഞ്ഞവരുമുണ്ട്. ഒരു യുവതിയെയും ശബരിമലയില്‍ കയറ്റുന്നതില്‍ സിപിഎം ഒരു പങ്കും വഹിച്ചിട്ടില്ല. അവിടെയെത്തിയ യുവതികളെ പിന്തിരിപ്പിക്കാന്‍ സാധിക്കുമായിരുന്നില്ല. വനിതാ മതിലിന്റെ പിറ്റേന്നു രണ്ടു യുവതികള്‍ എത്തിയപ്പോള്‍ നേരത്തെയുണ്ടായ തടസ്സം അവര്‍ നേരിട്ടില്ല. 
സ്വാഭാവികമായും അവര്‍ക്കു ദര്‍ശനമൊരുക്കേണ്ടതു പൊലീസിന്റെ ബാധ്യതയായി. ഇതെല്ലാം വിശ്വസികളെ ധരിപ്പിക്കാന്‍ കൂടിക്കാഴ്ചകളില്‍ ശ്രമിച്ചിട്ടുണ്ട്.

കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ യൂണിവേഴ്‌സിറ്റി കോളജ് സമരത്തെ ഉപയോഗിക്കാനാണു കോണ്‍ഗ്രസ് ശ്രമിച്ചത്. രാഷ്ട്രീയസമരം നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാനാണു ശ്രമമെങ്കില്‍ നടക്കില്ല. വിദ്യാര്‍ഥികളല്ല സമരം നടത്തിയത്. മദ്യക്കുപ്പികളും സോഡാ കുപ്പികളുമായാണു സമരത്തിനു വന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണു വ്യക്തമായത്. കോളജിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരവും പ്രതിഷേധകരവുമാണ്. വിദ്യാര്‍ഥികള്‍ക്കിടയിലെ ചേരിതിരിവാണു കാരണം. കുത്തേറ്റ അഖിലിനൊപ്പമാണ് എസ്എഫ്‌ഐയും സര്‍ക്കാരും പാര്‍ട്ടിയും നിലകൊണ്ടത്.

എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ കാര്യങ്ങള്‍ മാറേണ്ടതില്ല എന്നു കരുതി പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്നും കോടിയേരി പറഞ്ഞു. അത്തരക്കാരെ ശക്തമായി തിരുത്താന്‍ ഭരണയന്ത്രം നടപടിയെടുക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കീഴ്!ഘടകങ്ങളില്‍ നിന്നു ലഭിച്ച വോട്ടിന്റെ കണക്ക് തെറ്റി. ബിജെപിയെ പുറത്താക്കാന്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യാന്‍ തീരുമാനിച്ചവര്‍ അക്കാര്യം പാര്‍ട്ടിയോടു തുറന്നുപറഞ്ഞില്ല. അതാണു കണക്കു തെറ്റാന്‍ കാരണം. എല്ലാ കാലത്തും പാര്‍ട്ടിയുടെ കണക്കുകള്‍ തെറ്റുന്നുവെന്ന പ്രചാരണം ശരിയല്ലെന്നും കോടിയേരി പറഞ്ഞു. 

അതേ സമയം ഗൃഹ സന്ദര്‍ശനം നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് വളരെ കയ്‌പ്പേറിയ അനുഭവമാണ് ഉണ്ടാക്കുന്നത്. ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരം ഉള്‍ക്കൊണ്ടില്ലെന്നാണ് അവര്‍ പറയുന്നത്. പാര്‍ട്ടിയില്‍ പലരും കടുത്ത അയ്യപ്പ വിശ്വാസികളാണ്. ഇത് പാര്‍ട്ടി തിരിച്ചറിയാത്തതാണ് തകര്‍ച്ചയ്ക്ക് കാരണമെന്നും അവര്‍ തുറന്നടിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends