Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കൂട്ടയടി തുടങ്ങി... പോലീസ് അടിച്ചടിച്ച് അവസാനം തറവാട് കാരണവര്‍ക്ക് തന്നെ അടി കൊടുത്തു; പ്രതിഷേധ പ്രകടനത്തിനിടെ പോലീസ് സ്വന്തം സി.പി.ഐ. എം.എല്‍.എയുടെ കൈ തല്ലിയൊടിച്ചതോടെ കളി മാറി; എന്നാല്‍ സൈബര്‍ സഖാക്കള്‍ എല്‍ദോയെ പൊളിച്ചടുക്കുന്നു

24 JULY 2019 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

പാല് കൊടുത്ത കൈയ്ക്കാണല്ലോ പോലീസുകാര്‍ തല്ലിയൊടിച്ചതെന്ന് സിപിഐ നിലവിളിക്കുകയാണ്. പ്രതിഷേധ പ്രകടനത്തിനിടെ സ്വന്തം എം.എല്‍.എയുടെ കൈ തല്ലിയൊടിക്കുകയും പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത പോലീസിനെതിരെ സി.പി.ഐ. കട്ടക്കലിപ്പിലാണ്. മാധ്യമങ്ങള്‍ക്കു മുന്നില്‍ അമര്‍ഷം പ്രകടിപ്പിച്ചില്ലെങ്കിലും സി.പി.ഐ. മന്ത്രിമാരുടെ യോഗത്തില്‍ ആഭ്യന്തരവകുപ്പിനെതിരേ പൊട്ടിത്തെറിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യോഗത്തിനു പിന്നാലെ, മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാര്‍ട്ടിയുടെ പ്രതിഷേധമറിയിച്ചു.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്നു നടക്കുന്ന മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനും യോഗത്തില്‍ ആലോചനയുണ്ടായി. എന്നാല്‍, മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത് പ്രതിഷേധമറിയിക്കുകയാണു വേണ്ടതെന്ന് അഭിപ്രായമുയര്‍ന്നതോടെ ഈ നീക്കം ഉപേക്ഷിച്ചു. സി.പി.ഐ. പ്രകടനത്തിനുനേരേ നടന്ന പോലീസ് നടപടിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സംഭവം പരിശോധിക്കുമെന്നും മാര്‍ച്ചാകുമ്പോള്‍ ജലപീരങ്കി പ്രയോഗം ഉണ്ടാകുമെന്നുമൊക്കെയായിരുന്നു കാനത്തിന്റെ മറുപടി. 

അതേസമയം സിപിഐയെ പൊളിച്ചടുക്കി സൈബര്‍ സഖാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എല്‍ദോയുടെ പൊള്ളത്തരം ഫോട്ടോ സഹിതമാണ് പ്രചരിപ്പിക്കുന്നത്. കൈ പ്ലാസ്റ്റര്‍ ഇടുന്നതിന് തൊട്ടു മുമ്പെടുത്ത ഫോട്ടോയാണ് പ്രചരിപ്പിക്കുന്നത്. 

ഫോട്ടോ 1.

ചാര്‍ജിന് ശേഷം തന്റെ കൂടെ അറഞ്ചം പുറഞ്ചം തല്ലു കൊണ്ട സഹപ്രവര്‍ത്തകനെ ഇടത് കൈ കൊണ്ട് മുണ്ടും പൊക്കി പിടിച്ചു ദയനീയതയോടെ നോക്കി നില്‍ക്കുന്ന നമ്മുടെ പ്രിയ എല്‍ദോ എബ്രഹാം എം.എല്‍.എ.
ഫോട്ടോ 2

ഒടിഞ്ഞ ഇടതു കൈ പ്ലാസ്റ്ററിട്ട് ദയനീയ മുഖത്തോടെ ഫോട്ടോക്ക് പോസ് ചെയ്യുന്ന നമ്മുടെ പ്രിയ ങഘഅ എല്‍ദോ എബ്രഹാം ...
ഒന്നാമത്തെ ഫോട്ടോയില്‍ ഓടിയാത്ത കൈ രണ്ടാമത്തെ ഫോട്ടോ എത്തിയപ്പോഴേക്കും എങ്ങനെ ഒടിഞ്ഞു 
ആദ്യമേ കൈക്ക് ഒടിവുണ്ടെങ്കില്‍ ആ സമയം കൊണ്ട് നീരോ അസഹ്യമായ വേദനയോ ഉണ്ടാകണമല്ലോ ...
ഒന്നാമത്തെ ഫോട്ടോയില്‍ നില്‍ക്കുന്നത് പോലെ ഒടിഞ്ഞ കൈ അങ്ങനെ തൂക്കിയിട്ട് മുണ്ടും പൊക്കി പിടിച് നില്‍ക്കാനും സാധിക്കില്ല ...
ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാല്‍ ഞങ്ങളുടെ പ്രിയ എംഎല്‍എയുടെ പോലീസ് തല്ലിയിട്ട് ഓടിയാത്ത കൈ ആശുപത്രിയില്‍ വച്ച് തല്ലി ഒടിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യണം ...അതിനായി CPI യും AISF ഉം AIYF ഉം നാളെ ഡോക്ടറുടെ വീട്ടിലേക്ക് മാര്‍ച് നടത്തും ...


ഇങ്ങനെയാണ് സിപിഎം സഖാക്കളുടെ പ്രചാരണം. അതേസമയം കടുത്ത നിലപാടിലാണ് സിപിഐ. സംഭവം നടന്നതിന് തൊട്ടുപിന്നാലെ എം.എന്‍. സ്മാരകത്തില്‍ ചേര്‍ന്ന സി.പി.ഐ. മന്ത്രിമാരുടെ യോഗത്തില്‍ പോലീസിനെതിരേ അദ്ദേഹം പൊട്ടിത്തെറിച്ചു. തുടര്‍ന്ന്, മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിയിക്കാന്‍ മന്ത്രി ചന്ദ്രശേഖരനെ നിയോഗിച്ചു. ചന്ദ്രശേഖരന്റെ സന്ദര്‍ശനത്തിനു ശേഷമാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, സംഭവം ജില്ലാ കലക്ടര്‍ അന്വേഷിക്കുന്നതില്‍ സി.പി.ഐക്കു തൃപ്തിയില്ല. ഇക്കാര്യം മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കും. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുന്നതുവരെ സമരം തുടരാനാണു സി.പി.ഐ. എറണാകുളം ജില്ലാനേതൃത്വത്തിനുള്ള നിര്‍ദേശം. ആവശ്യമെങ്കില്‍ സമരം സംസ്ഥാനതലത്തിലേക്കു വ്യാപിപ്പിക്കും. 

പോലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്കു പരുക്കേറ്റ സംഭവത്തില്‍ എ.സി.പിക്കും സി.ഐക്കുമെതിരേ നടപടിയുണ്ടാകുമെന്നു സൂചന. ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനുശേഷം നടപടി തീരുമാനിക്കും. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി. ഷെയ്ക്ക് ദര്‍വേഷിനോടു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് തേടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends