വൈറലായി ഒരു കുറിപ്പ്... ധനമന്ത്രി തോമസ് ഐസക്കിനേയും അദ്ദേഹം പരിചയപ്പെടുത്തിയ നെബു ജോണ്‍ എബ്രഹാമിനേയും സംസ്ഥാന സര്‍ക്കാരിനേയും വിമര്‍ശിച്ച് സെന്‍കുമാര്‍

മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്. ഹിന്ദുക്കളുടെ മരണനിരക്കിനെ പറ്റി കണക്ക് നിരത്തി അവതരിപ്പിക്കുകയാണ് അദ്ദേഹം. ധനമന്ത്രി തോമസ് ഐസക്കിനേയും അദ്ദേഹം പരിചയപ്പെടുത്തിയ നെബു ജോണ്‍ എബ്രഹാമിനേയും സംസ്ഥാന സര്‍ക്കാരിനേയും രൂക്ഷമായി സെന്‍കുമാര്‍ വിമര്‍ശിക്കുന്നുണ്ട്. നെബു ജോണിനെ തനിക്ക് പരിചയമില്ലെങ്കിലും അദ്ദേഹം എഴുതിയതിനെ ആസ്പദമാക്കി സെന്‍കുമാറിനെപ്പറ്റി പ്രസ്താവന നടത്തുന്നതിനു മുന്‍പ് തോമസ് ഐസക്ക് സ്വന്തം സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു.
സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡോ.തോമസ് ഐസക് - കണക്കുകൾ കാര്യം പറയുന്നു, നെബു ജോൺ എബ്രഹാം - കണക്കുകളെ മറയ്ക്കുന്നു, കേരളാ സർക്കാരും - കണക്കുകളെ ഭയപ്പെടുന്നു.
ഡോ.തോമസ് ഐസക് തന്റെ ഫെയ്സ്ബുക്ക് പേജിൽ, നെബു ജോൺ എബ്രഹാം എന്നയാളുടെ കണക്കുകൾ ഉദ്ധരിച്ച് ജനസംഖ്യാ വർദ്ധനവ് സംബന്ധിച്ച സെൻകുമാർ നൽകിയ കണക്കുകൾ വർഗീയത വളർത്താൻ മാത്രമാണ്, ആ കണക്കുകൾ തെറ്റാണ് എന്ന് സമർത്ഥിക്കാൻ ഒരു ശ്രമം നടത്തി കണ്ടു. നെബു ജോൺ എബ്രഹാം എന്ന വ്യക്തിയെപ്പറ്റി എനിക്കറിയില്ല. പക്ഷേ, കേരളാ സർക്കാരിന്റെ Annual Vital Statistics 2017 Highlights ഇൽ പറയുന്ന ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. “there is a marginal increase in the Total Fertility Rate (TFR) to 1.76 in 2017 from 1.75 in 2016” ആരുടെ ഫെർട്ടിലിറ്റി നിരക്ക് കൂടിയതു കൊണ്ടാണ് കേരളത്തിന്റെ ഫെർട്ടിലിറ്റി നിരക്ക് 1.75 ൽ നിന്നും 1.76 ആയത്??
അതുപോലെ മരണനിരക്കിനെപ്പറ്റി യാതൊന്നും നെബു ജോൺ എബ്രഹാം മിണ്ടുന്നേയില്ല. അതെന്താണ്? മരണനിരക്കും, ജനന നിരക്കും തമ്മിലുള്ള വ്യത്യാസമല്ലേ ജനസംഖ്യാ വർദ്ധനവിന് കാരണമാകുന്നത്? മറ്റൊരു പ്രധാന കാര്യം, മതാടിസ്ഥാനത്തിലുള്ള ലൈവ് ജനന നിരക്ക് പട്ടിക 2.7.1 എന്നത് 2017 ൽ ഇല്ലാതാക്കി എന്നു പറഞ്ഞാൽ അതിന്റെ ഉദ്ദേശമെന്താണ്? അത് ആദ്യം പ്രസിദ്ധീകരിച്ച സമയം അത് ഇന്റർനെറ്റിൽ ലഭ്യമായിരുന്നു. ഞാൻ അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് വെച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്.
2015ൽ ഹിന്ദു total live കൾ ഉണ്ടായത് 2,21,220 ഹിന്ദുവായിരുന്നുവെങ്കിൽ 2017 ആയപ്പോഴെയ്ക്കും 2,10,071 (41.71) ആണ്. ഇത് മുസ്ലീം വിഭാഗത്തിന്റെത് 2015ൽ 2,13,865 ആയിരുന്നെങ്കിൽ 2016ൽ 2,16,525 (43) ആണ്. ഇതിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെതാകട്ടെ 2015ൽ 79,565 ആയിരുന്നത് 2016ൽ 75,375 (14.96) ആയി കുറഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽ ജനന നിരക്ക് കുറയുന്നു എന്നു തന്നെയാണ് ഞാൻ എപ്പോഴും പറഞ്ഞിട്ടുള്ളത്. മാർത്തോമ്മാ വിഭാഗത്തിൽ 25 ശതമാനം ജനസംഖ്യ 60 വയസിനു മുകളിൽ ഉള്ളവരാണ് എന്നുപോലും ഞാൻ എഴുതിയിട്ടുണ്ട്. ഇതിന്റെ പഠനങ്ങൾ നിരവധിയുണ്ട്. ഡോ.തോമസ് ഐസക് ഉണ്ടായിരുന്ന സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ തന്നെ ശ്രീ.കെ.സി.സഖറിയായുടെയും അതുപോലുള്ള നിരവധി പഠനങ്ങളും സിഡിഎസിൽ ലഭ്യമാണ്. അതുകൊണ്ട് 2011ൽ 54.73 ശതമാനം ഉണ്ടായിരുന്ന ഹിന്ദു live berth 100 കുട്ടികൾക്ക് ഇപ്പോൾ 41.71 ശതമാനമാണ് എന്ന് പറയുന്നത് സെൻകുമാറിന്റെ കണക്കല്ല.
കേരള സർക്കാരിന്റെ Annual Vital Statistics നിന്നുള്ള കണക്കാണ്. 2011ൽ 26.56 ശതമാനം എന്ന് കണക്കാക്കിയിരുന്ന മുസ്ലീം വിഭാഗത്തിന് 43 ശതമാനമാണ് Number of live berth എന്നത് കേരളാ സർക്കാരിന്റെ കണക്ക് തന്നെയാണ്. 18.38 ശതമാനമുണ്ടായിരുന്ന ക്രിസ്ത്യൻ വിഭാഗം 2017ൽ 14.96 ശതമാനമാണ് live berth എന്നു പറയുന്നതും ഇതേ സർക്കാർ കണക്കുകൾ തന്നെയാണ്. സെൻകുമാർ പുലമ്പുന്ന ഏതെങ്കിലും കണക്കല്ല അത്.
ഈ കണക്കുകൾ മറച്ചുവെയ്ക്കാനല്ലെങ്കിൽ Annual Vital Statistics ൽ 2017ലെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ എന്തുകൊണ്ടാണ് പട്ടിക 2.7.1 അപ്രത്യക്ഷമായത്? അതുപോലെ പട്ടിക 3.5.2 Percentage Distribution of deaths by religion and sex 2015 ഉം, പട്ടിക 3.5.2 2016 ലെ കണക്കും നോക്കുക. എന്നാൽ ഈ കണക്കുകൾ 2017ലെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിൽ നിന്നു തന്നെ അപ്രത്യക്ഷമാക്കിയിരിക്കുകയാണ്. ശതമാനത്തിൽ മാത്രമല്ല, Absolute Number ലും ഹിന്ദുക്കളും,
ക്രിസ്ത്യാനികളും ജനസംഖ്യയിൽ കുറഞ്ഞു വരുന്നുവെന്നത് സർക്കാർ തന്നെ പുറത്തിറക്കിയ Annual Vital Statistics 2015, 2016, 2017 വർഷത്തിൽ (2017 വർഷത്തേത് ഇന്റർനെറ്റിൽ ലഭ്യമായിരുന്നു. ഇപ്പോൾ ലഭ്യമല്ല. റിപ്പോർട്ട് പുറത്തു വന്നപ്പോൾ ഈ പട്ടികകൾ അപ്രത്യക്ഷമായിട്ടുണ്ട്) നിന്നും വളരെ വ്യക്തമാണ്. മരണനിരക്കുകളും ശ്രദ്ധിക്കുക.
അതിന്റെ Absolute Number കളും ശ്രദ്ധിക്കുക. അപ്പോൾ ഇത്തരം കണക്കുകൾ ഒന്നും ശ്രദ്ധിക്കാതെ, തെറ്റായ TFR (Total Fertility Rate) പോലും 2017ൽ കൂടി എന്ന വസ്തുത പോലും മറച്ചുവെച്ച് 2017 ലെ റിപ്പോർട്ടിൽ ഈ പട്ടികകൾ തന്നെ അപ്രത്യക്ഷമാക്കി എന്താണ് സർക്കാർ ചെയ്യുന്നത്? അത് നെബു ജോൺ എബ്രഹാം പോലുള്ളവർക്ക് സഹായകരമായി, സെൻകുമാറിനൊന്നും ഇത്തരം കണക്കുകൾ ലഭ്യമല്ലാതാക്കുക എന്നതാണ് ഉദ്ദേശം. മാത്രമല്ല, ഒരു സമൂഹത്തിന്റെ ഇപ്പോഴുള്ള ശതമാനത്തിൽ നിന്നും വളരെ കുറവായി ജനന നിരക്ക് മാറിയാൽ ആ സമൂഹത്തിന്റെ ജനസംഖ്യ വളരെ പെട്ടെന്ന് കുറഞ്ഞു വരും എന്നത് ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ഹിന്ദു-ക്രിസ്ത്യൻ സമൂഹത്തിൽ ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് സിഡിഎസ് നടത്തിയ പഠനങ്ങളിലും വളരെ വ്യക്തമാണ്. ശ്രീ.ടി.എൻ.കൃഷ്ണന്റെ “Demographic Transition In Kerala” എന്ന ലേഖനവും വായിക്കുക.
54 ശതമാനമുള്ള ഹിന്ദുക്കളിൽ 60 ശതമാനം മരണനിരക്കും, 18 ശതമാനമുള്ള ക്രിസ്ത്യൻ വിഭാഗത്തിൽ 20 ശതമാനം മരണനിരക്കും വരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് അവരിൽ നല്ലൊരു വിഭാഗവും ഉയർന്ന age group ൽ ആണെന്നതാണ്. അതിന്റെ അർത്ഥം അവരുടെ ഫെർട്ടിലിറ്റി നിരക്കും അതനുസരിച്ച് കുറവായി കൊണ്ടിരിക്കും എന്നതാണ്. ഇതിൽ നിന്നു തന്നെ വ്യക്തമാണല്ലോ ജനസംഖ്യയുടെ വിവിധ സമുദായങ്ങളുടെ കേരളത്തിലുള്ള വർദ്ധനവും, കുറവുമെല്ലാം.
നെബു ജോൺ എബ്രഹാം എന്തൊക്കെ എഴുതിയാലും അതിനെ ആസ്പദമാക്കി സെൻകുമാറിനെപ്പറ്റി പ്രസ്താവന നടത്തുന്നതിനു മുൻപ് ഡോ. തോമസ് ഐസക് സ്വന്തം സർക്കാർ തയ്യാറാക്കിയ 2017 ലെ Annual Vital Statistics ഇൽ TFR (Total Fertility Rate) കൂടിയത് ഒന്നാം പേജിൽ തന്നെ 9 മാത്തെ ഇനമായി കൊടുത്തിരിക്കുന്നതും 3 ആം പേജിൽ അതിന്റെ Age Sex Structure കൊടുത്തിരിക്കുന്നതും അതിൽ തന്നെ Fertility Indicators കൊടുത്തിരിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്തുകൊണ്ട് 2017 ലെ Annual Vital Statistics ൽ അതുവരെ തുടർന്നു വന്നിരുന്ന 2.7.1 എന്ന പട്ടിക യും 3.5.2 എന്ന പട്ടികയും നിർത്തി കളഞ്ഞത് എന്നു കൂടി ബഹുമാനപ്പെട്ട ഡോ. തോമസ് ഐസക് വിശദീകരിക്കുന്നത് നന്നായിരിക്കും.
പിന്നെ നെബു ജോൺ എബ്രഹാമിനോട് എനിക്ക് പറയാനുള്ളത് ഇതാണ് - കണക്കുകൾ കളവു പറയാറില്ല, പക്ഷെ കളവു പറയുന്നവർക്ക് കണക്കുകൾ അവതരിപ്പിക്കാം.അത് തന്നെയാണ് നെബു ജോൺ എബ്രഹാം ചെയ്യുന്നത്. കാരണം, 54.3 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കളുടെ മരണനിരക്ക് 60 ശതമാനത്തിൽ കൂടുതലായി എന്നതും അവരുടെ Live birth rate 41.8 ശതമാനമാണെന്നും ജനസംഖ്യാ വർദ്ധനവിനെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണ്. 26.56 ഉള്ള മുസ്ലിം ജനസംഖ്യയിലുള്ള മരണനിരക്ക് 19.27 ശതമാനമാണ് 2016 ഇൽ കാണിച്ചിരിക്കുന്നത്. 2017 ഇൽ ഇത് മറച്ചുവെച്ചിരിക്കുന്നു.
നെബു ജോൺ എബ്രഹാം കണക്കുകൾ അവതരിപ്പിക്കുമ്പോൾ മനസ്സിലാക്കേണ്ടത് ജനസംഖ്യ വർദ്ധനവ് എന്നത് ജനനത്തിന്റെയും മരണത്തിന്റെയും സംഖ്യകൾ തമ്മിലുള്ള വ്യത്യാസമാണ് എന്നതാണ്.അതുകൊണ്ടായിരിക്കാം മരണനിരക്കിനെപ്പറ്റി നെബു ജോൺ എബ്രഹാം ഒരക്ഷരം പോലും എഴുതാതിരുന്നത്.
ഡോ തോമസ് ഐസക് ഇതേറ്റുപിടിക്കുമ്പോൾ ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളെങ്കിലും ശ്രദ്ധിക്കണമായിരുന്നു.2017 മുതൽ ഈ റിപ്പോർട്ടുകൾ പ്രിന്റ് ചെയ്തപ്പോൾ എന്തിനാണ് ഈ പട്ടികകൾ അപ്രത്യക്ഷമാക്കി എന്നതുകൂടി ഡോ തോമസ് ഐസക് ഉത്തരം പറയേണ്ടതാണ്.
2017 ലെ Annual Vital statistics report ഇൽ പട്ടിക 2.7.1 ഉം 3.5.2 ഉം ഒഴിവാക്കിയെങ്കിലും നെബു ജോൺ എബ്രഹാമിന് കാര്യങ്ങൾ മനസ്സിലാക്കാൻ ആ റിപ്പോർട്ടിലെ പേജ് 84 ഇൽ തുടങ്ങുന്ന പട്ടിക B.14 പഠിക്കുക.ഡോ തോമസ് ഐസക്കിനും ഇത് ചെയ്യാവുന്നതാണ്. എന്നിട്ടുമതി സെൻകുമാർ വർഗീയനാണോ സ്വർഗീയനാണോ എന്ന് തീരുമാനിക്കേണ്ടത്. 2018 മുതൽ വരുന്ന Annual Vital Statistics റിപോർട്ടിൽ പട്ടിക ബി.14 ഉം അപ്രത്യക്ഷമാകുമെന്നു പ്രതീക്ഷിക്കാം
https://www.facebook.com/Malayalivartha






















