സിപിഎമ്മിന്റെ വിജയത്തിനായി തമ്മിലടിപ്പിച്ച ഖദർധാരികൾക്ക് നല്ല നമസ്കാരം; കോൺഗ്രസ് തമ്മിലടിപ്പിച്ച് രസിപ്പിച്ച കേരള കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ ചേർന്ന് സി പി എമ്മിനെ ജയിപ്പിക്കാൻ ഒരുങ്ങുന്നു

കോൺഗ്രസ് തമ്മിലടിപ്പിച്ച് രസിപ്പിച്ച കേരള കോൺഗ്രസിലെ രണ്ട് വിഭാഗങ്ങൾ ചേർന്ന് സി പി എമ്മിനെ ജയിപ്പിക്കാൻ ഒരുങ്ങുന്നു എന്ന് ആരോപണം. ശബരിമല മുതൽ ലോക്‌സഭാ തെരഞ്ഞടുപ്പ് വരെയുള്ള വിവിധ വിഷയങ്ങളിൽ പെട്ടുഴലുന്ന സി പിഎം അടി കൊഴുപ്പിക്കാൻ മല്ലൻമാരെ പോലെ രംഗത്ത് സജീവം .
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ടാണ് യുദ്ധം മുറുകുന്നത്. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന രീതിയില്‍ ജോസഫ് വിഭാഗം വ്യാജപ്രചരണം നടത്തുകയാണെന്ന് ജോസ് കെ.മാണി വിഭാഗം ആരോപിക്കുന്നു. അതേസമയം ജോസ് കെ മാണിയും ജോസഫും സ്വന്തം സ്ഥാനാർത്ഥികളെ ഒരു സ്ഥാനത്തിന് വേണ്ടി രംഗത്തിറക്കുകയാണ്. സെബാസ്റ്റ്യൻ കുളത്തുങ്കൽ ജോസിനെയും അജിത് മുതിരമല ജോസഫിനെയും പ്രതിനിധീകരിക്കുന്നു. ജില്ലാ പഞ്ചായത്തിലെ 6 അംഗങ്ങളിൽ 5 പേർ ജോസിനൊപ്പമെന്ന് ജോസും 3 പേർ തനിക്കൊപ്പമെന്ന് ജോസഫും വാദിക്കുന്നു.
തദ്ദേശസ്വയം ഭരണ തെരഞ്ഞടുപ്പിൽ ചിഹ്നം അനുവദിക്കാനുള്ള അധികാരം ജില്ലാ പ്രസിഡന്റുമാരിൽ നിന്നും ജോസഫ് എടുത്തുമാറ്റിയിരുന്നു. പാർട്ടി ഭരണഘടനയിലെ അധികാരം ഉപയോഗിച്ചായിരുന്നു നടപടി. ഇത് കോട്ടയം മുന്നിൽ ഉണ്ടായിരുന്നു
ജോസ് കെ.മാണി എം.പിയും, പി.ജെ ജോസഫ് എം.എല്‍.എയും സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തുകള്‍ നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് തെരെഞ്ഞടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കൂറുമാറ്റ നിരോധന നിയമപ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനത്തില്‍ മത്സരിക്കുന്നവര്‍ക്ക് ഔദ്യോഗിക ചിഹ്നം അനുവദിക്കുവാന്‍ പദവിയുള്ള ആളിന് മാത്രമെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വിപ്പ് നല്‍കുന്നതിനുള്ള അധികാരമുള്ളൂ.എന്നാല്‍ വിപ്പിന്റെ ആധികാരികത സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ പ്രസ്തുത തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെ പരിഗണിക്കുകയുള്ളൂ എന്നും ഉത്തരവില്‍ പറയുന്നു.ഏത് വിഭാഗത്തിന്റെ വിപ്പ് അനുസരിക്കും എന്നതാണ് തർക്കം.
കോട്ടയം ജില്ലാ പഞ്ചായത്തിലെ കേരളാ കോണ്‍ഗ്രസ്സ് (എം) അംഗങ്ങള്‍ക്ക് ചിഹ്നം അനുവദിച്ച് നല്‍കിയത് പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റാണ്. എന്നാൽ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റിനെ മാറ്റിയിരുന്നു. അതേ ജില്ലാ പ്രസിഡന്റിന് മാത്രമെ വിപ്പ് നല്‍കാന്‍ അധികാരമുള്ളൂ എന്ന് പൂര്‍ണ്ണമായും ശരിവെയ്ക്കുന്നതാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. യഥാര്‍ത്ഥ ഉത്തരവ് മറച്ചുകൊണ്ടുള്ള വ്യാജപ്രജരണമാണ് ജോസഫ് വിഭാഗം നടത്തുന്നതെന്നും എൻ ജയരാജ് എം.എല്‍.എ പറഞ്ഞു.ജയരാജ് ജോസ് പക്ഷക്കാരനാണ്.
കോൺഗ്രസാകട്ടെ മുട്ടനാടിന്റെ മട്ടിലാണ് ഇരു വിഭാഗങ്ങളെയും തമ്മിൽ അടിപ്പിച്ചത് . കെഎം മാണി യു ഡി എഫിൽ നിന്നും പിണങ്ങി നിന്ന കാലത്ത് കേരള കോൺഗ്രസ് ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. ഇതേ ഭീഷണി കോൺഗ്രസ് ഇപ്പോഴും സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജോസഫിന് ഒരു പണതൂക്കം നൽകിയാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത്. ജോസ് കെ മാണി പക്ഷക്കാരനായ വയനാട് ജില്ലാ പ്രസിഡന്റ് ഇടതുപക്ഷത്തെ പിന്തുണക്കുന്നതും കോൺഗ്രസിനെ അലോസരപ്പെടുത്തുന്നുണ്ട്. പിജെ ജോസഫ് വയനാട് ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയിരുന്നു. രാഹുൽ ഗാന്ധിക്ക് വരെ അറിയാവുന്നതാണ് ഇക്കാര്യം.
ഏതായാലും രണ്ട് വിഭാഗങ്ങൾ തമ്മിലടിക്കുമ്പോൾ സിപിഎം നൈസായി ജയിക്കും. കോൺഗ്രസുകാർ പഞ്ചാര പാലു മിഠായിക്കായി കൊതിച്ച് കാലം കഴിക്കും.
https://www.facebook.com/Malayalivartha






















