Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സിപിഐ നേതാക്കള്‍ക്കെതിരെയുണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

24 JULY 2019 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

സിപിഐ നേതാക്കള്‍ക്കെതിരെയുണ്ടായ പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ സിപിഎമ്മിനും വേദനയുണ്ട്. കളക്ടറുടെ റിപ്പോര്‍ട്ടിന് ശേഷം സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നും സിപിഐയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ചില്‍ ലാത്തിചാര്‍ജില്‍ തനിക്കടക്കമുള്ളവര്‍ക്കെതിരെയുണ്ടായ മര്‍ദനത്തില്‍ പോലീസിനെതിരെ എല്‍ദോ എബ്രാഹാം എം.എല്‍.എ രംഗത്തെത്തിയിരുന്നു. കേരളത്തില്‍ പോലീസ് നേരായ വഴിക്കല്ല പോകുന്നതെന്നും പോലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നു എന്നും അദ്ദേഹം ആരോപിച്ചു. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടാന്‍ സിപിഐക്ക് മടിയില്ലന്നും തിരുത്തല്‍ ശക്തിയായി തന്നെ സിപിഐ തുടരുമെന്നും എല്‍ദോ പറഞ്ഞു.

കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ ഐഡന്റിറ്റി ചോദ്യം ചെയ്താല്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ എറണാകുളം ജില്ലാ കളക്ടര്‍ എല്‍ദോ എബ്രഹാമില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. അക്രമത്തില്‍ പരിക്കേറ്റ പോലീസുകാരുടേയും മൊഴിയെടുക്കും. സിപിഐ നേതാക്കള്‍ക്ക് നേരെയുണ്ടായ ലാത്തിചാര്‍ജില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് എറണാകുളം ജില്ലാ കളക്ടര്‍ സംഭവം അന്വേഷിക്കുന്നത്.

ഇടതുകയ്യുടെ എല്ലിനാണ് എൽദോക്ക് പൊട്ടലുള്ളത്. മൂവാറ്റുപുഴ എം.എല്‍.എയാണ് എല്‍ദോ. ലാത്തികൊണ്ടുള്ള അടിയേറ്റ് എല്‍ദോയുടെ മുതുകിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. അദ്ദേഹത്തിന്റെ കൈക്കും വേദനയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൈക്ക് പൊട്ടലുള്ളതായി സ്ഥിരീകരിച്ചത്.

അതിനിടെ, ലാത്തിച്ചാര്‍ജില്‍ പങ്കെടുത്ത പോലീസുകാരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വൈപ്പിന്‍ കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ.ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സി.പി.ഐ മാര്‍ച്ച് നടത്തിയത്. കോളേജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐ. നടപടി സ്വീകരിച്ചില്ലെന്നും പക്ഷപാതപരമായി പെരുമാറുകയാണെന്നും ആരോപിച്ചാണ് സി.പി.ഐ. ഡി.ഐ.ജി. ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. സി.പി.ഐ. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും ഇരുന്നൂറോളം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.

പൊലീസ് ലാത്തിച്ചാര്‍ജില്‍ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാമിന് തല്ല് കൊണ്ടത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ കോളജില്‍ എല്ലാ സംഘടനകള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവകാശമുണ്ട്. ചില കോളജുകളില്‍ ചില സംഘടനകള്‍ക്ക് അംഗസംഖ്യ കൂടുതലായിരിക്കും. അംഗങ്ങള്‍ കുറവുള്ളവര്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പിണറായി പറഞ്ഞു.

അതേസമയം സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോസ് എബ്രഹാമിനെ മര്‍ദ്ദിച്ചത് കൊച്ചി സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ നടന്ന മാര്‍ച്ച്‌ അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എംഎല്‍എയെ വിപിന്‍ദാസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രമാണ് പുറത്തായത്.

ജില്ലാ അസി.സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ. കെഎന്‍ സുഗതന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. പരിക്കേറ്റവര്‍ ഇന്ന് ആശുപത്രി വിടുമെന്നാണ് സി.പി.ഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതേസമയം,​ മാര്‍ച്ചിനിടെ പരിക്കേറ്റ എറണാകുളം അസി. കമ്മിഷണര്‍ കെ ലാല്‍ജി, എംഎല്‍എയെ മര്‍ദ്ദിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എയെ മര്‍ദ്ദിച്ച സെന്‍ട്രല്‍ എസ്‌ഐ വിബിന്‍ദാസ്, സിവില്‍ പൊലീസ് ഓഫീസര്‍ സുബൈര്‍ എന്നിവരും ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends