Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

യൂണിവേഴ്‌സിറ്റി കോളജില്‍ കത്തിക്കുത്തുണ്ടാക്കിയ എസ്.എഫ്.ഐക്കാര്‍ പി.എസ്.സി പൊലീസ് റാങ്ക് പട്ടികയില്‍ എത്തിയതില്‍ ക്രമക്കേടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

24 JULY 2019 02:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

യൂണിവേഴ്‌സിറ്റി കോളജില്‍ കത്തിക്കുത്തുണ്ടാക്കിയ എസ്.എഫ്.ഐക്കാര്‍ പി.എസ്.സി പൊലീസ് റാങ്ക് പട്ടികയില്‍ എത്തിയതില്‍ ക്രമക്കേടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ട് എന്ത് അന്വേഷണമാണ് നടത്തേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് ചോദിച്ചു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പി.എസ്.സിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. അതിനായി ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നു. പി.എസ്.സിക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ട്. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എല്ലാ പൊതുസംവിധാനങ്ങളെയും ഇല്ലാതാക്കുന്ന ആഗോളവല്‍ക്കരണ അജണ്ട വിവിധ മേഖലകളില്‍ കടന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് പി.എസ്.സിക്കെതിരായ ആക്രമണം. അതിനെ ഒറ്റപ്പെട്ട ഒന്നായി കാണേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,10000 നിയമനങ്ങള്‍ പിഎസ്‌സി വഴി നടത്തി. 22000 തസ്തികകള്‍ ഇതിനകം സൃഷ്ടിച്ചിച്ചു. രാജ്യത്തെ ഇതര സംസ്ഥാനങ്ങളേക്കാള്‍ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് പിഎസ്.സി. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിച്ച് യുവജനങ്ങളില്‍ അങ്കലാപ്പ് ഉണ്ടാക്കാനാണ് ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നത്. മറ്റ് ചില സംസ്ഥാനങ്ങളില്‍ സ്വകാര്യ ഏജന്‍സികളോ, ജില്ലാ ഭരണകൂടങ്ങളോ ആണ് പി.എസ്.സി പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷകളിലോ നിയമനങ്ങളിലോ പുറത്തുനിന്നുള്ള ഇടപെടലുകള്‍ സംസ്ഥാനത്തെ പി.എസ്.സിയിലില്ല. യൂണിവേഴ്‌സിറ്റി കോളജിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ അനധികൃതമായി ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയില്‍ കയറി പറ്റിയെന്നായിരുന്നു പ്രധാന ആരോപണം. അത് തെറ്റെന്ന് തെളിഞ്ഞു. 

പക്ഷെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പിഎസ്.സി പോലെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ സഹപ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പൊലീസ് ആംഡ് ബെറ്റാലിയന്‍ നാല് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ എത്തിയതോടെയാണ് വിവാദം തുടങ്ങിയത്. വ്യാജ സ്‌പോട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചാണ് ഇരുവരും പട്ടികയില്‍ ഇടംനേടിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. പി.എസ്.സി പരിശോധനയില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനാലാണ് അന്വേഷണം നടത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിമിനല്‍ കേസ് പ്രതികളായ എസ്.എഫ്.ഐക്കാര്‍ പൊലീസ് റാങ്ക് പട്ടികയില്‍ ഇടംനേടിയതിനെതിരെ മന്ത്രി ജി.സുധാകരന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ എങ്ങനെയെത്തിയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റി കോളജിലാണ് പി.എസ്.സി പരീക്ഷ എഴുതിയത് എന്നായിരുന്നു ആദ്യത്തെ ആരോപണവും പ്രചരണവും. അന്വേഷണത്തില്‍ അത് ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. കാസര്‍കോട് ജില്ലയില്‍ ഓപ്ക്ഷന്‍ നല്‍കിയശേഷം തിരുവനന്തപുരം ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലാണ് ഇരുവരും പരീക്ഷ എഴുതിയത്. ഇത്തരത്തില്‍ സംസ്ഥാനത്തെ പല ഉദ്യോഗാര്‍ത്ഥികളും പി.എസ്.സി പരീക്ഷ എഴുതുന്നുണ്ട്. അതിനാല്‍ അത് വഴിവിട്ട രീതിയില്‍ സെന്റര്‍ അനുവദിച്ചു എന്ന് വാദിക്കാനാവില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends