Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജിലും എസ്.എഫ്.ഐ സംഘര്‍ഷം

24 JULY 2019 08:56 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളജിലും എസ്.എഫ്.ഐ സംഘര്‍ഷം. യൂണിയന്‍ ഓഫീസ് തുറന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയും ഫ്രട്ടേണിറ്റിയും തമ്മില്‍ നടന്ന സംഘട്ടനത്തില്‍ പെണ്‍കുട്ടികളടക്കം നാല് പേര്‍ക്ക് പരിക്ക് പറ്റി. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്.യു യൂണിറ്റ് കമ്മിറ്റി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ യൂണിയന്‍ ഓഫീസ് പൂട്ടിയത്. ഓഫീസ് എസ്.എഫ്‌ഐക്കാര്‍ കയ്യടിവച്ചിരിക്കുകയാണെന്നും യൂണിയന്‍ കാലാവധി കഴിഞ്ഞിട്ടും അവര്‍ പാര്‍ട്ടി ഓഫീസ് പോലെയാണ് കൊണ്ടുനടക്കുന്നത്. തുടങ്ങിയ പരാതികളാണ് കെ.എസ്.യു ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് നിയമപരമായ നടപടിയാണ് സ്വീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ കെ.ജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം യൂണിയന്‍ നിലവില്‍ വന്ന ശേഷം ഓഫിസ് തുറക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. എന്നാല്‍ കോളജ് മാഗസിന്‍ അടുത്ത അധ്യായന വര്‍ഷമാണ് പ്രസിദ്ധീകരിക്കുന്നത്. അതിന്റെ ജോലികള്‍ നടത്താനാണ് ഓഫീസ് തുറന്നതെന്ന് എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി വ്യക്തമാക്കി. ഓഫീസ് തുറന്നതോടെ ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ മാര്‍ച്ചുമായി അവിടേക്കെത്തി. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മേയ് 31നു യൂണിയന്‍ കാലാവധി കഴിയുന്നതോടെ യൂണിയന്‍ ഓഫിസ് പൂട്ടണമെന്നാണ് നിയമം. എല്ലാ ദിവസവും പ്രവൃത്തിസമയം കഴിഞ്ഞ് യൂണിയന്‍ ഓഫിസ് പൂട്ടി താക്കോല്‍ ഓഫിസില്‍ ഏല്‍പിക്കണമെന്നുണ്ട്. രാത്രി കാലങ്ങളില്‍ പുറത്ത് നിന്ന് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ തമ്പടിക്കുന്നതായി ആരോപണമുണ്ട്. 

മറ്റ് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും യൂണിയന്‍ ഓഫീസില്‍ ബലമായി പിടിച്ചുകൊണ്ടുവന്ന് മര്‍ദ്ദിക്കുന്നതായി ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സി.പി പ്രിയ പരാതി നല്‍കിയിരുന്നു. മുമ്പത്തെ പ്രിന്‍സിപ്പല്‍ പക്ഷെ, നടപടി സ്വീകരിച്ചില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച കോളജിനു മുന്നിലെ കെട്ടിടത്തിലുള്ള യൂണിയന്‍ ഓഫിസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പൂട്ടുകയായിരുന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന എസ്.എഫ്.ഐയുടെ കൊടിതോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ ജീവനക്കാര്‍ പുറത്തിട്ടിരുന്നു. അതിന് ശേഷം വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ വിളിച്ചുവരുത്തി ഇക്കാര്യം പ്രിന്‍സിപ്പല്‍ അറിയിക്കുകയും ചെയ്തിരുന്നു. 

എറണാകുളം മഹാരാജാസ് കോളജില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യൂ കുത്തേറ്റ് മരിച്ചിരുന്നു. ചുമരെഴുത്ത് സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഒന്നാംവര്‍ഷക്കാരെ വരവേല്‍ക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് നേരെയും കല്ലെറിഞ്ഞു. ആറ് പൊലീസുകാര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു. ആ വര്‍ഷം മേയില്‍ മഹാരാജാസില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തോടെ ക്യാമ്പസില്‍ പ്രശ്‌നങ്ങളില്ലായിരുന്നു. യൂണിയന്‍ ഓഫീസ് തര്‍ക്കവുമായി ബന്ധപ്പെട്ട് അത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (28 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (35 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (49 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends