Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

തിരുവന്തോരം അണ്ണൻ തരും..യൂത്തന്മാർ അകത്താക്കിയ ഭക്ഷണത്തിന്റെ പൈസ തരാതെ മുങ്ങിയ 'അണ്ണനെ' തപ്പി നടക്കുകയാണ് ദിലീപ്.

24 JULY 2019 05:44 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം എസ്.എഫ്.ഐയുടെ കത്തികുത്ത് സംഭവത്തെത്തുടർന്നും പി.എസ്.സിയിൽ നടന്ന തിരിമറിയെ മുൻ നിർത്തിയും  സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് നടന്ന യൂത്ത് കോൺഗ്രസ് സമരത്തിനിടെ നഷ്ടം സംഭവിച്ചത് തിരുവനന്തപുരം പ്രസ് ക്ലബ്ബിനടുത്തായി ക്യാന്റീൻ നടത്തുന്ന ദിലീപിനാണ്. സമരത്തിനിടെ ദിലീപിന്റെ ക്യാന്റീനിലെ പലഹാരങ്ങളാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ യഥേഷ്ടം ആകാത്തതാക്കിയത്. 120 മോദകം, 20 ഉഴുന്നുവട, 40 ചായ എന്നിവയാണ് യൂത്ത് കോൺഗ്രസുകാർ ദിലീപിന്റെ കടയിൽ നിന്നും കയ്യാളിയത്. കഴിച്ച ഭക്ഷണത്തിനു പൈസ ചോദിച്ച ദിലീപിനോട് അത് 'അണ്ണൻ തരും' എന്നാണ് ഇവർ പറഞ്ഞത്. എന്നാൽ 'അണ്ണനെ'യൊട്ട് കണ്ടുകിട്ടിയതുമില്ല കാണാൻ ഇങ്ങോട്ടും വന്നതും ഇല്ലാ . ഇനിയും ക്യാന്റീൻ തുറന്നു വച്ചാൽ കൂടുതൽ സാധനങ്ങൾ കൈമോശം വരും എന്ന് മനസിലാക്കിയ ദിലീപ് ചായ ഉണ്ടാക്കുന്ന സമോവർ ഉൾപ്പെടെ എടുത്തുമാറ്റി കടയ്ക് ഷട്ടറിടുകയും ചെയ്തു. ഇപ്പോൾ യൂത്തന്മാർ അകത്താക്കിയ ഭക്ഷണത്തിന്റെ പൈസ തരാതെ മുങ്ങിയ 'അണ്ണനെ' തപ്പി നടക്കുകയാണ് ദിലീപ്.


കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ പോലീസുമായി സംഹാര താണ്ഡവമാടിയ യൂത്ത് കോൺഗ്രസുകാരുടെ ഊർജ്ജം എവിടെ നിന്നു വന്നു എന്നറിയണമെങ്കിൽ  അതിനു മുമ്പ് പ്രസ് ക്ലബ്ബിനു മുന്നിലെ ക്യാന്റീനിലെ നടത്തിപ്പുകാരൻ ദിലീപിന്റെ നഷ്ടം ഒന്നു കേൾക്കുക തന്നെ വേണം . ' 120 മോദകം, 20 ഉഴുന്നു വട,40 ചായ 'അത്രയും സാധനം കൈപ്പിടിയിൽ നിന്നു പോയപ്പോൾ തന്നെ ദിലീപിന്റെ കിളി പോയി. സമോ വർ വരെ  തൂക്കി അകത്താക്കി ഷട്ടറിട്ട് ഓടി രക്ഷപ്പെട്ടു.കാരണം വേറൊന്നുമല്ല ആകാത്തതാക്കിയതിന്റെ ചിക്കിലിയും കൊടുത്തിട്ടില്ല.

തുടക്കം ഇങ്ങനെയാണ്.കഴിഞ്ഞ ദിവസത്തെ സെക്രട്ടറിയേറ്റ് മാർച്ചിനു മുന്നാടിയായി യൂത്തൻമാർ ഒത്തു ചേർന്നത് പ്രസ് ക്ലബിനോടു ചേർന്നുള്ള ദിലീപിന്റെ ക്യാന്റീനു മുന്നിലായിരുന്നു. പിന്നെ ക്യാൻറീനിലെ അലമാരക്കുള്ളിലുണ്ടായിരുന്ന രണ്ടു കിലോ വരുന്ന 120 മോദകവും ഉഴുന്നുവടയും എങ്ങാട്ടു പോയെന്നറിയില്ല. കഴിച്ചതിന് കാശു ചോദിച്ചപ്പോൾ അത് അണ്ണൻ തരുമെന്നായിരുന്നു യൂത്ത്കൊങ്ങികളുടെ  മറുപടി. അണ്ണനെ ത്തപ്പിയ ദിലീപിന് ഫലം നിരാശ മാത്രമായിരുന്നു. തിരിഞ്ഞു യൂത്തന്മാരെ നോക്കിയപ്പോൾ എല്ലാം വെള്ളഖദറിട്ട് ഒന്നുപോലെ.
 
പിന്നെ കണ്ട കാഴ്ച്ച അവകാശികളെത്തേടിയപ്പോൾ  മോദകവും വടയും ആകാശത്ത് കൈമാറി ക്കളിക്കുന്നു ' പിന്നെയും വന്നു ചായക്കും മോദകത്തിനും ഓർഡർ' ഇതാടെ സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കേണ്ട യുദ്ധം ഇവിടെ നടക്കുമെന്നു ഭയന്ന ദിലീപ് സമോവർ ചുമന്ന് അകത്താക്കി ഷട്ടറിട്ടു. ബഹളം ശമിച്ചപ്പോൾ ഊണ് കാലായി. പുറത്തേക്കു നോക്കിയപ്പോൾ കടക്കു മുന്നിൽ വീണ്ടും യൂത്തന്മാരുടെ നിര. ഇതോടെ ചോറ് നാളെ പഴഞ്ചോറാക്കിയാലും ഇവർക്ക് ചുമ്മാ കൊടുക്കില്ലെന്ന് പറഞ്ഞ് ദിലീപ് വീണ്ടും ഷട്ടറിട്ടു. ഇപ്പോൾ മോദകത്തിന്റെ കാശിനായി ആ അണ്ണനെ തപ്പി നടപ്പാണ് ദിലീപ്'.

കോൺഗ്രെസിലെ മുതിർന്ന നേതാക്കളുടേ ശ്രദ്ധയ്ക്ക് മതില് ചാടിക്കടന്ന പ്രവർത്തകയ്ക്ക് പൊന്നാട അണിയിച്ച് അഭിനന്ദനങ്ങൾ  അർപ്പിക്കുമ്പോളും വർധിത വീര്യം കാണിച്ച് സമരങ്ങൾ നടത്തി ആശുപത്രികളിൽ എത്തി ആശ്വസിക്കുമ്പോളും ഒന്നറിയണം ഇത്തരത്തിൽ കബിളിപ്പിക്കലുകൾ നടത്തുകയാണെങ്കിൽ തലസ്ഥാനത്തെ തന്നെ കടമുതലാളികൾ കണ്ഠം വഴി ഓടേണ്ടി വരും.

പാർട്ടികൾ വളരണം നാട് വളരണം എന്നാൽ പാവം സമരക്കാർക്ക് മതിയായ ആഹാരം നൽകണം സ്വന്തം പൈസയിൽ എന്ന്  മാത്രം.     

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (29 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (36 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (50 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends