Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മിസ്ഡ് കോള്‍ പരിചയം അവസാനിച്ചത് കൊലപാതകത്തില്‍.... കരസേനാ ജവാന്‍ കാമുകിയെ കൊന്ന് കുഴിച്ചുമൂടി

24 JULY 2019 09:26 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം അമ്പൂരിയില്‍ കരസേനാ ജവാന്‍ കാമുകിയെ കൊന്നത് മറ്റൊരു വിവാഹം കഴിക്കാനാണെന്ന് പൊലീസ് നല്‍കുന്ന സൂചന. നെയ്യാറ്റിന്‍കര പൂവാര്‍ പുത്തന്‍കടയില്‍ രാജന്റ മകള്‍ രാഖി മോളെ(25) കൊന്നാണ് തട്ടാമുക്ക് സ്വദേശിയും കരസേന ജീവനക്കാരനുമായ അഖിലിന്റെ നേതൃത്വത്തില്‍ കൊന്നാണ് വീടിനു പുറകിലെ പുരയിടത്തില്‍ കുഴിച്ചിട്ടതെന്ന് സംശയിക്കുന്നത്. ആര്‍ ഡി ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു. അഖിലും രാഖിമോളും തമ്മില്‍ പരിചയപ്പെടുന്നത് മിസ്ഡ് കോളിലാണ്. ആ പരിചയം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു.

എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന രാഖി മോള്‍. അന്യമതസ്ഥരായ ഇവര്‍ പ്രണയത്തില്‍ ആയെങ്കിലും. കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശിനിയുമായി അഖിലിന്റെ വിവാഹമുറപ്പിച്ചതോടെ രാഖി ഇടഞ്ഞു. വിവാഹത്തെ എതിര്‍ത്ത രാഖി മോള്‍ അഖിലിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ വിവരം അഖിലിന്റ വീട്ടുകാര്‍ അറിഞ്ഞതോകൂടി പെണ്‍കുട്ടിയെ വകവരുത്താന്‍ നിശ്ചയിക്കുകയായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ 21ന് രാഖിമോളെ കാറില്‍ കൂട്ടിക്കൊണ്ടുവന്ന ശേഷം കൊലപ്പെടുത്തുകയായിരുന്നു. അഖില്‍ പുതുതായി വയ്ക്കുന്ന വീടിന് പുറകില്‍ മൃതദേഹം കുഴിച്ചിട്ടു . തുടര്‍ന്ന് അഖില്‍ ജോലിക്ക് പോയി. സംഭവത്തിന് പിന്നില്‍ അഖിലിന്റ സഹോദരന്‍ രാഹുല്‍ അയല്‍വാസിയും സുഹൃത്തുമായ ആദര്‍ശ് എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. ഇവരുടെ പങ്കിനെക്കുറിച്ച് വരും നാളുകളിലേ അറിയാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു.
ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയ രാഖി ഇരുപത്തി ഒന്നാം തീയതി തിരികെ പോയെന്ന് വീട്ടുകാര്‍ പറയുന്നു. സുഹൃത്തുക്കള്‍ക്ക് വേണ്ടി അച്ഛന്റെ ചായക്കടയില്‍ നിന്ന് പലഹാരങ്ങളുമായിട്ടാണ് രാഖി പോയത്. ജോലിസ്ഥലത്ത് എത്തിയിട്ടും വിളിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ വീടുകളില്‍ അന്വേഷിച്ചു. തുടര്‍ന്ന് പൂവാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. നെയ്യാറ്റിന്‍കര ഡി വൈ എസ ്പി അനില്‍കുമാറിനെ നേതൃത്വത്തില്‍. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ അരുംകൊല പുറംലോകം അറിഞ്ഞത്. ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി കിട്ടിയാല്‍ മാത്രമേ കൊലപാതകത്തെക്കുറിച്ച് പൂര്‍ണ്ണവിവരം ലഭിക്കുകയുള്ളുവെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഡി വൈ എസ് പി അനില്‍കുമാര്‍ പറഞ്ഞു.


ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മാരായ ബിജു, രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊലപാതകത്തിന് സഹായി യായിരുന്ന അനില്‍കുമാര്‍ എന്നയാള്‍ പൊലീസ്സ് കസ്റ്റഡിയിലാണ്. സ്ഥലം എം എല്‍ എ സി കെ ഹരീന്ദ്രന്‍ എംഎല്‍എ ഉള്‍പ്പെടെ ഉള്ള ജനപ്രതിനിധികള്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (28 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (35 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (49 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends