Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കരാര്‍ ജീവനക്കാര്‍ക്കും പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍

25 JULY 2019 01:42 PM IST
മലയാളി വാര്‍ത്ത

കരാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അവ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. പ്രസവാവധിയെടുത്തതിന് വര്‍ധിപ്പിച്ച ശമ്പളം നിഷേധിച്ച കേരള സര്‍വകലാശാലയ്‌ക്കെതിരേയാണ് ഉത്തരവ്. പരാതിക്കാരിക്ക് വര്‍ധിപ്പിച്ച ശമ്പളം ഉടന്‍ നല്‍കണമെന്ന് രജിസ്ട്രാറോട് നിര്‍ദേശിച്ചു. കേരള സര്‍വകലാശാലയിലെ സ്വയംഭരണ എന്‍ജിനിയറിങ് കോളേജ് കരാര്‍ ജീവനക്കാരിയാണ് പരാതിക്കാരി.
2003 മുതല്‍ ഇവിടെ ജോലിചെയ്യുന്ന ഇവര്‍ക്ക് 15,000 രൂപയാണ് ശമ്പളം. അഞ്ചുവര്‍ഷം സേവനകാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് 16,000 രൂപ ശമ്പളം നല്‍കാന്‍ 2016 സെപ്റ്റംബറില്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു. എന്നാല്‍, 135 ദിവസത്തെ പ്രസവാവധി എടുത്തെന്നപേരില്‍ പരാതിക്കാരിക്ക് ഈ തുക സര്‍വകലാശാല നല്‍കിയില്ല. പ്രസവാവധി സേവനകാലാവധിയുടെ ഭാഗമല്ലെന്നായിരുന്നു സര്‍വകലാശാലയുടെ വാദം.
കരാര്‍ ജീവനക്കാര്‍ക്ക് ഒരുമാസത്തെ കാഷ്വല്‍ അവധിക്കും ശമ്പളമില്ലാത്ത 15 ദിവസത്തെ അവധിക്കും മാത്രമാണ് അര്‍ഹതയെന്ന് സര്‍വകലാശാല കമ്മിഷനെ അറിയിച്ചു. 135 ദിവസത്തെ അവധിയെടുത്തതോടെ പരാതിക്കാരി 15 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സര്‍വകലാശാല വാദിച്ചു. കേരള സര്‍ക്കാരും സി.എച്ച്. റാഷിദയും തമ്മിലുള്ള കേസിലും മിനിയും എല്‍.ഐ.സി.യും തമ്മിലുള്ള കേസിലും കരാര്‍ജീവനക്കാര്‍ക്ക് പ്രസവാനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും വനിതാ ജീവനക്കാരും തമ്മിലുള്ള കേസില്‍ ദിവസവേതനക്കാര്‍ക്കും കരാര്‍ ജീവനക്കാര്‍ക്കും പ്രസവാനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന സുപ്രീംകോടതി വിധിയും കമ്മിഷന്‍ എടുത്തുപറഞ്ഞു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (28 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (35 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (49 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends