Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർക്ക് ജില്ലാ കളക്ടറുടെ എട്ടിന്റെ പണി; പണികിട്ടിയത് മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്ക്; ശിക്ഷയായി ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്നാണ് ഉത്തരവ്

25 JULY 2019 09:00 AM IST
മലയാളി വാര്‍ത്ത

ചില കണ്ടക്ടർമാർക്ക് ഒരു തോന്നലുണ്ടാകും ആ ബസിന്റെ രാജാവ് താനാണെന്ന് അങ്ങനെയാകും അവരുടെ പെരുമാറ്റവും. എന്നാൽ അത്തരത്തിൽ പെരുമാറിയ ഒരു കണ്ടക്ടർക്ക് പണികൊടുത്ത ജില്ലാ കളക്ടറുടെ നടപടിയാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ ഒരു ചർച്ചാ വിഷയം. വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർക്ക് ജില്ലാ കളക്ടറുടെ മാതൃകാപരമായ ശിക്ഷ. ശിശുഭവനിലെ കെയർ ടേക്കറായി പ്രവർത്തിക്കാനാണ് മലപ്പുറം ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്കാണ് ശിക്ഷ ലഭിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സഹോദരനൊപ്പം ബസ്സിൽ യാത്രചെയ്ത വിദ്യാർഥിയെ ബസ് ജീവനക്കാർ സ്റ്റോപ്പിൽ ഇറക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.വിഷയത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്കിന് ലഭിച്ച പരാതിയിൽ അദ്ദേഹം ആർ. ടി.ഒ വഴി അന്വേഷണം നടത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു. ബസിലെ കണ്ടക്ടർ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയതിന് മാതൃകാപരമായി ശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവും നൽകി.

10 ദിവസമാണ് ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്ന് കളക്ടർ ഉത്തരവിട്ടത്. വിദ്യാർഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സഹാനുഭൂതിയില്ലായ്മയ്ക്ക് കളക്ടർ നൽകിയ എട്ടിൻറെ പണിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ചൊവാഴ്ച വൈകിട്ട് മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ നടന്ന സംഭവത്തിൽ പരാതി ലഭിച്ച ഉടനെ തന്നെ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മലപ്പുറം ആർ ടി ഒ നടത്തിയ അന്വേഷണത്തിൽ ബസ്സിലെ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് കൊറമ്പയിൽ എന്ന ബസ് മലപ്പുറം ആർ ടി ഒ പിടിച്ചെടുത്തു. തുടർന്നാണ് ബസിലെ കണ്ടക്ടർ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തിൽ ഇയാൾക്ക് മാതൃകാപരമായ ശിക്ഷ നൽകി പ്രൈവറ്റ് ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ തീരുമാനിച്ചത്.

ബസ് കണ്ടക്ടർ 10 ദിവസം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യണമെന്ന് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി. ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ ബസ് കണ്ടക്ടർ റിപ്പോർട്ട് ചെയ്യണം. പ്രസ്തുത കാലയളവിൽ ഇദ്ദേഹം ശിശുഭവൻ സൂപ്രണ്ടിൻറെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണെന്ന് ജില്ലാ കളക്ടർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങൾക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കളക്ടർ രേഖപ്പെടുത്തി.

കളക്ടറുടെ കുറിപ്പ്

മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാർത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പിൽ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിൽ മലപ്പുറം ആർ.ടി.ഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആർ.ടി. ഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടർ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തിൽ ഇയാൾക്ക് മാതൃകാപരമായ ശിക്ഷ നൽകി പ്രൈവറ്റ് ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ് . ബസ് കണ്ടക്ടർ 10 ദിവസം രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നൽകുകയും ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട് . പ്രസ്തുത കാലയളവിൽ ഇദ്ദേഹം ശിശുഭവൻ സൂപ്രണ്ടിൻറെ നിർദ്ദേശപ്രകാരം പ്രവർത്തിക്കേണ്ടതും തുടർന്ന് സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിൻറെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ കൈക്കൊള്ളുന്നതുമാണ് .

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങൾക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (30 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (37 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (51 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends