Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വാകയില്‍ താല്‍ക്കാലിക മതില്‍ പൊളിച്ചതു ചോദ്യംചെയ്ത റിട്ട.അധ്യാപകന് ക്രൂരമര്‍ദനം; അധ്യാപകന്റെ കൈ തല്ലിയൊടിച്ച് അക്രമികള്‍; വീഡിയോ വൈറലായതോടെ നടപടി; വീഡിയോ പകര്‍ത്തിയത് സംഭവം കണ്ടുനിന്നവരില്‍ ഒരാള്‍

25 JULY 2019 09:05 AM IST
മലയാളി വാര്‍ത്ത

പ്രായംപോലും നോക്കാതെ ഒരു റിട്ടയേര്‍ട് അധ്യാപകനെ തെരുവിലിട്ട് തല്ലി ചതക്കുന്ന വീഡിയൊ ആരെയും സങ്കടപ്പെടുത്തുന്ന ഒന്നാണ്. താല്‍ക്കാലിക മതില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട നിസ്സാര തര്‍ക്കത്തിലാണ് റിട്ടയേഡ് അധ്യാപകന്‍ കുന്നത്തുള്ളി വീട്ടില്‍ സുഗുണനെ പത്തോളം വരുന്ന ആളുകള്‍ ക്രൂരമായി മര്‍ദിക്കുന്നത്. ഞായറാഴ്ച വൈകിട്ടു പരിസരവാസികളായ യുവാക്കളാണ് കൂട്ടംകൂടി മര്‍ദിച്ചത്. അവശനിലയില്‍ സുഗുണനെ തൃശൂര്‍ ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈ ഒടിഞ്ഞതിനു പുറമേ തലയ്ക്കും ഗുരുതര പരുക്കുണ്ട്. പത്തംഗ സംഘം ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. സംഭവം കണ്ടുനിന്നവരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. മര്‍ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ മകന്‍ സിജോ പോലീസിനു നല്‍കിയിട്ടും പോലീസ് തണുപ്പന്‍ നയമാണ് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്.

അന്വേഷണം നടത്തുന്നതുള്‍പ്പെടെ ഒരു നടപടിയുംഉണ്ടായില്ല. മകന്‍ പോലീസിനു നല്‍കിയ പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ചതായും പറയുന്നു. അധ്യാപകന്റെ വീടിന്റെ മതിലില്‍ ഒരു ഭാഗം ചിലര്‍ കഴിഞ്ഞദിവസം രാത്രി പൊളിച്ചിരുന്നു. വീടിനോടു ചേര്‍ന്നു റോഡരികില്‍ നിന്ന സംഘത്തോട് ഇതു സംബന്ധിച്ചു സുഗുണന്‍ സംസാരിച്ചു. ഇതാണ് പ്രകോപനകാരണമെന്നു പറയുന്നു. ഈ സംഘം ഇദ്ദേഹത്തിനുനേരേ പാഞ്ഞടുക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ചിലര്‍ ക്രൂരമായി വയോധികനെ മര്‍ദിക്കുന്നതു വീഡിയോയിലുണ്ട്. മുഖത്ത് ആഞ്ഞടിച്ചതിനു പുറമേ ചവിട്ടിയും ഉന്തിയും നിലത്തുവീഴ്ത്തുന്ന ദൃശ്യങ്ങളുമുണ്ട്. മുമ്പും പ്രദേശവാസികളില്‍നിന്ന് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു സിജു പറഞ്ഞു. അതേസമയം, സംഭവം വിവാദമായതോടെ പോലീസ് ആശുപത്രിയിലെത്തി സുഗുണന്റെ മൊഴിയെടുത്തു. പ്രമോദ്, സഹോദരന്‍ പ്രകാശന്‍, പ്രകാശന്റെ മകന്‍ പ്രണവ്, അടിയറ രാജു തുടങ്ങി കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ. ബിന്ദുലാല്‍ പറഞ്ഞു.

തന്റെ വീടിന്റെ മതില്‍ പൊളിച്ചതു ചോദ്യം ചെയ്തതിന് റിട്ട. അധ്യാപകനെ ഇത്തരത്തില്‍ പത്തോളം പേര്‍ കൂട്ടം ചേര്‍ന്ന് കണ്ണില്‍ ചോരയില്ലാതെ തല്ലി കയ്യൊടിച്ചത്. എളവള്ളി വാകയില്‍ കുന്നത്തുള്ളി സുഗുണനെ (78) അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പോലീസ് നല്‍കിയ സൂചന. ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞതിനു പുറമെ തലയ്ക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. സംഭവം കണ്ടുനിന്നവരിലൊരാള്‍ പകര്‍ത്തിയ വിഡിയോ പൊലീസിനു ലഭിച്ചെങ്കിലും ആദ്യം ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പിന്നീട് വീഡിയ വലിയ രീതിയില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടിക്ക് മുതിര്‍ന്നത്.

റിട്ട. അധ്യാപകന്റെ വീട്ടുവളപ്പിലെ മതിലിന്റെ ഒരുഭാഗം ആരോ രാത്രിയില്‍ പൊളിച്ചിരുന്നു. അയല്‍വാസികളായ ചിലര്‍ സംഘം ചേര്‍ന്നു പൊളിച്ചെന്നായിരുന്നു സുഗുണന്റെ സംശയം. മതിലിനോടു ചേര്‍ന്നു റോഡരികില്‍ നിന്നിരുന്ന ഒരുകൂട്ടം ആളുകളോട് ഇക്കാര്യം സുഗുണന്‍ ചോദിച്ചതാണ് പ്രകോപനത്തിനു കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സുഗുണനു നേര്‍ക്കു പത്തോളം പേരടങ്ങുന്ന സംഘം ആക്രോശിക്കുന്നതും ഇതില്‍ ചിലര്‍ ക്രൂരമായി മര്‍ദിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. പലവട്ടം മുഖത്ത് ആഞ്ഞടിക്കുന്നുണ്ട്. കൂട്ടത്തിലൊരാള്‍ പ്രായം പോലും പരിഗണിക്കാതെ ഇദ്ദേഹത്തെ അടിച്ചു നിലത്തു വീഴ്ത്തുന്നതും ദൃശ്യങ്ങളിലുണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (30 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (37 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (51 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends