Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മറ്റൊരു പൊല്ലാപ്പ്... കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ മാഗസിനില്‍ അടിമുടി ഹിന്ദു വിരുദ്ധത; മീശ നോവല്‍, ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദു, കനദുര്‍ഗ, ആര്‍പ്പോ ആര്‍ത്തവം എന്നിവയ്‌ക്കെല്ലാം ഐക്യദാര്‍ഢ്യം; പ്രിന്‍സിപ്പാള്‍ ന്യായീകരിക്കുമ്പോള്‍ പൊളിച്ചടുക്കി ഹിന്ദു ഐക്യവേദി

25 JULY 2019 10:43 AM IST
മലയാളി വാര്‍ത്ത

മറ്റൊരു ഇടവേളയ്ക്ക് ശേഷം ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ് അതും ഒരു കോളേജ് മാഗസിന്റെ പേരില്‍. ക്രൈസ്തവ മാനേജ്‌മെന്റിന്റെ കീഴിലുള്ള കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ 'ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി' എന്ന മാഗസിനാണ് വിവാദത്തിലായത്. 

സ്ത്രീസമത്വത്തിന്റെയും നവോത്ഥാനത്തിന്റേയും പേരില്‍ ഹൈന്ദവ വിശ്വാസങ്ങളെ മാത്രം താറാടിക്കുക എന്ന ലക്ഷ്യമാണെന്ന് പറഞ്ഞ് ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദുമത വികാരങ്ങളെ വൃണപ്പെടുത്തിയ സംഭവങ്ങളെ കോര്‍ത്തിണക്കി അവയ്ക്കു പിന്തുണ അര്‍പ്പിച്ചാണ് മാഗസിനിലെ ലേഖനങ്ങള്‍. ഹിന്ദു സ്ത്രീകളേയും പൂജാരിമാരേയും അധിക്ഷേപിച്ച മീശ നോവല്‍, ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദു, കനദുര്‍ഗ, ശബരിമല വിഷയത്തില്‍ നവോത്ഥാനത്തിന്റേയും സ്ത്രീ സമത്വത്തിന്റേയും പേരില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം എന്നിവയ്‌ക്കെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് മാഗസിനിലെ ലേഖനങ്ങള്‍. എന്നാല്‍, ബലാത്സസംഗക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരം, മുസ്ലിം സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുന്ന മുത്തലാഖ് ബില്‍ എന്നിവയെ സംബന്ധിച്ച ഒന്നും 'ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി' എന്ന മാഗസിനിലില്ല. 

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനക്കേസില്‍ നടപടിക്കായി ഒരു മാസത്തോളമാണ് ഹൈക്കോടതി പരിസരത്തു മിഷണറീസ് ഓഫ് ജീസസിലെ അഞ്ചു കന്യാസ്ത്രീകള്‍ സമരം ചെയ്തത്. ഇതുകൂടാതെയാണ് മുത്തലാഖ് ബില്‍. മറ്റു മതവിഭാഗങ്ങളില്‍ ഉണ്ടായ ഈ സംഭവവികാസങ്ങളും പരാമര്‍ശിക്കാതെയാണു ശബരിമലയ്‌ക്കെതിരെ വിഷം തുപ്പിയും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയും മാഗസിന്‍ പുറത്തിറക്കിയത്. ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയുമൊന്നുമല്ല ആധുനിക നവോത്ഥാന നായകരെന്ന് വ്യക്തമാക്കുന്ന മാഗസിനില്‍ ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന്‍ സ്റ്റാഫ് എഡിറ്റര്‍. അയ്യപ്പസ്വാമിയെ അപകീര്‍ത്തിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജിന് പിന്നാലെ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 


അതേസമയം കോളേജ് മാഗസിനെ ന്യായീകരിച്ച് കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തി. ഇതൊന്നും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന തൊടുന്യായമാണ് ക്രൈസ്തവ സഭാ മാനേജ്‌മെന്റിന് കീഴിലുള്ള കോളേജ് സ്വീകരിക്കുന്നത്. എന്നാല്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനങ്ങള്‍ക്ക് കോളേജിന് ഉത്തരവാദിത്വമുണ്ടെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. 

ശബരിമലയ്‌ക്കെതിരെ വിഷം തുപ്പിയും ഹൈന്ദവ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ കാര്യങ്ങളാണ് മാര്‍ അത്തനേഷ്യസ് കോളേജ് കഴിഞ്ഞ ദിവസം പുറത്തുവിട്ട മാഗസിനിലൂടെ പ്രതിപാദിച്ചിരുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ വ്യക്തമാക്കി.

ശബരിമലയില്‍ ആചാര ലംഘനം നടത്തിയ കനക ദുര്‍ഗ്ഗയേയും ബിന്ദു അമ്മിണിയേയും ആധുനിക നവോത്ഥാന നായികമാര്‍ എന്ന് ചിത്രീകരിക്കുന്ന മാഗസിന്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ വിഷം തുപ്പുകയാണ്. മാസിക പിന്‍വലിക്കുക, കാരണക്കാരായവരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദി നാളെ കോളേജിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാഗസിന്റെ പകര്‍പ്പ് ലഭിച്ചശേഷം പോലീസില്‍ പരാതി നല്‍കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ശശികല ടീച്ചര്‍ അറിയിച്ചു.

മാര്‍ അത്തനേഷ്യസ് (എം.എ) കോളേജിലെ മാഗസിനില്‍ വന്ന ലേഖനങ്ങള്‍ വിശ്വാസത്തെ നവോത്ഥാനത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതെന്ന് ഹിന്ദു ഹൈക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബുവും പറഞ്ഞു. ഹിന്ദു മത വിശ്വാസങ്ങള്‍ക്കു നേരെയാണ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങള്‍ എപ്പോഴും ഉണ്ടാകാറുള്ളതെന്നും അദ്ദേഹം ആര്‍.വി. ബാബുപറഞ്ഞു. എന്തായാലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് പിന്നാലെ മറ്റൊരു കോളേജ് കൂടി ചര്‍ച്ചയിലാകുകയാണ്. 

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (29 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (36 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (50 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends