ഒരു പട്ടാള ബുദ്ധി... പുതിയ ബന്ധം വന്നപ്പോള്‍ രാഖിയില്‍ കണ്ടത് മുഴുവന്‍ കുറ്റം; യുവതിയെ കാമുകനും കൂട്ടാളികളും ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രണ ശ്രമം; അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്താകുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍

പൂവാറില്‍ നിന്ന് കാണാതായ യുവതിയെ ഇതേ രീതിയില്‍ കണ്ടെത്തുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അമ്പൂരിയിലാണ് ആ യുവതിയെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ ആസൂത്രണ ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ഒരു മാസമായി കാണാതിരുന്ന യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടപ്പെട്ട നിലയില്‍ കണ്ടെത്തി. പൂവാര്‍ സ്വദേശിയായ രാഖിയുടെ മൃതദേഹമാണ് സുഹൃത്ത് അഖിലിന്റെ അമ്ബൂര്‍ തോട്ടുമുക്കിലുള്ള വീടിനു സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇയാള്‍ സൈനികനാണ്.
അഖിലിനെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ മൂന്ന് ബന്ധുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളത്ത് കോള്‍ സെന്റര്‍ ജീവനക്കാരിയായ രാഖി കഴിഞ്ഞ മാസം 21ന് ഓഫീസിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ രാഖിയുടെ ഫോണ്‍ പരിശോധിച്ച പൊലീസ് അഖിലിന്റെ നിരവധി കോളുകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് അഖിലിന്റെ വീടിന്റെ പരിസരത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.
അഴുകിയ നിലയിലാണ് പൂവാര്‍ സ്വദേശി രാഖി(30)യുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന അയല്‍വാസിയായ യുവാവില്‍ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന െപാലീസിനു ലഭിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സൈനികനായ സുഹൃത്തിന്റെ നിര്‍മാണം നടക്കുന്ന വീടിനു സമീപമുള്ള റബര്‍ പുരയിടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഡല്‍ഹിയില്‍ സൈനികനായ അമ്ബൂരി തട്ടാന്‍മുക്കില്‍ അഖില്‍(27) കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പൊലീസിനു മൊഴിനല്‍കി.
അഖിലും കൂട്ടാളികളും ചേര്‍ന്നാണ് രാഖിയെ െകാലപ്പെടുത്തിയത്. പ്രതികളിലൊരാളായ ആദര്‍ശ് പിടിയിലായെങ്കിലും മുഖ്യപ്രതിയായ സൈനികനു വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്. അഖില്‍ കൊലപാതകത്തിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചതായാണ് വിവരം. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരന്‍ രാഹുലും ഒളിവിലാണ്. അമ്ബൂരി തട്ടാന്‍മുക്കില്‍ അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്.
ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്‌നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചു പിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മിസ്ഡ് കോളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെണ്‍കുട്ടിയെ നേരില്‍ കണ്ട് വിവാഹത്തില്‍ നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. യുവതി പ്രണയത്തില്‍ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു. രാഖി ജൂണ്‍ 21നാണ് വീട്ടില്‍ നിന്നു പോയത്. നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്ബൂരിയിലേക്കു പോകുകയായിരുന്നു. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ഇരുവരും എത്തുമ്‌ബോള്‍ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായിരുന്നുവെന്നു കരുതുന്നു. കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താന്‍ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികള്‍ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
"
https://www.facebook.com/Malayalivartha






















