Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ജോലിസ്ഥലത്തെ സുഹൃത്തുക്കൾക്കെന്ന് പറഞ്ഞ് പലഹാരങ്ങളുമായി ഇറങ്ങിയ രാഖിയെ കാമുകനും കൂട്ടാളികളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, നഗ്നയാക്കി ഉപ്പുവിതറി പുരയിടത്തിന് സമീപം കുഴിച്ചിട്ടത് നാലുവർഷമായി പ്രണയിക്കുന്ന മറ്റൊരു പെൺകുട്ടിയെ സ്വന്തമാക്കാൻ രാഖി തടസമായതോടെ: 6 വർഷത്തെ കാമുകന്റെ ഫോൺവിളി കൊലവിളിയായപ്പോൾ

25 JULY 2019 03:02 PM IST
മലയാളി വാര്‍ത്ത

തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികന്‍ പുതുതായി പണിയുന്ന വീടിന്റെ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കേസിന്റെ ഗതിമാറിയത് രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെ. സുഹൃത്തുക്കൾക്കെന്നു പറഞ്ഞ് വീട്ടിൽനിന്നു പലഹാരങ്ങളുമായിട്ടാണ് ജൂൺ 21ന് രാഖി വീട്ടിൽനിന്നു പുറപ്പെട്ടത്. ജോലി എറണാകുളത്തായതിനാൽ ആദ്യദിവസങ്ങളിൽ വീട്ടുകാർ അന്വേഷിച്ചില്ല. ഫോണിൽ കിട്ടാതായതോടെ പൂവാർ പൊലീസിൽ പരാതി നൽകി. ഒരു മാസത്തിലേറെയായി പൂവാർ സ്വദേശിനി രാഖിയെ കാണാനില്ലന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഡൽഹിയിൽ സൈനികനായ അമ്പൂരി തട്ടാൻമുക്കിൽ അഖിൽ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരുന്നു. കൊലപാതകത്തിൽ പങ്കുണ്ടെന്നു കരുതുന്ന അയൽവാസിയായ യുവാവിൽ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന െപാലീസിനു ലഭിച്ചതും. ഏകദേശം ഒരുമാസത്തെ പഴക്കം വരുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. മുറിവേറ്റ നിലയിലായിരുന്നു കഴുത്ത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

രാഖിയുമായി അഖിൽ ആറുവർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ 4 വർഷമായി മറ്റൊരു യുവതിയുമായി പ്രണയത്തിലായി വിവാഹ നിശ്ചയവുംകഴിഞ്ഞിരുന്നു. പുതിയ ബന്ധത്തെ രാഖി എതിർത്തിരുന്നുവെന്നും എന്തുവന്നാലും അഖിലുമായി മാത്രമേ താൻ കഴിയൂവെന്നും ഇവർ നിലപാടെടുത്തുവെന്നാണ് പൊലീസ് ഭാഷ്യം. ഇതോടെ രാഖിയെ ഒഴിവാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നെന്നു പൊലീസ് കരുതുന്നു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരമെന്നു പൂവാർ പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര ഡിവൈഎസ്പി: അനിൽകുമാർ, പൂവാർ സിഐ: രാജീവ്, എസ്ഐ: സജീവ് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെന്നു സംശയിക്കുന്ന സൈനികനും സഹോദരനും ഇപ്പോഴും ഒളിവിലാണ്. ഇവരെ സഹായിച്ച സുഹൃത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്ന അയല്‍വാസിയായ യുവാവില്‍ നിന്നാണ് മൃതദേഹം സംബന്ധിച്ച ആദ്യ സൂചന ലഭിച്ചതും. 21ന് നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്ബൂരിയിലേക്കാണ് പോയത്. അമ്ബൂരി തട്ടാന്‍മുക്കിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ എത്തുമ്ബോള്‍ അവിടെ അഖിലിന്റെ സഹോദരനും ഫ്രീലാന്‍സ് ഫോട്ടോഗ്രഫറും സീരിയല്‍ സാങ്കേതിക പ്രവര്‍ത്തകനുമായ രാഹുലിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തുനിന്നാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കിട്ടിയത്. കേസിന്റെ അന്വേഷണം മാറ്റി മറിക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായി. അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയും മൃതദേഹം വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചുമൂടിയതും. മുഖ്യപ്രതിയായ അഖിലും സഹോദരന്‍ രാഹുലും ഇപ്പോഴും ഒളിവിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (31 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (38 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (52 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (4 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (8 hours ago)

Malayali Vartha Recommends