Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കത്തിച്ച് സോഷ്യല്‍മീഡിയ... യൂണിവേഴ്‌സിറ്റി ഉത്തര കടലാസ് ചോര്‍ന്ന സംഭവത്തെ നിസാരവത്ക്കരിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍; സി.പി.എമ്മിനെതിരേ വാര്‍ത്ത നല്‍കാനാണ് ഇതൊക്കെ ഈ രീതിയില്‍ അവതരിപ്പിക്കുന്നത്; അതൊന്നും ഉത്തര കടലാസ് അല്ലെന്നേ

25 JULY 2019 05:30 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസ് പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തര കടലാസ് കിട്ടിയ സംഭവത്തില്‍ ന്യായീകരിച്ച് എത്തിയ എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന് വീണ്ടും ട്രോള്‍ മഴ. ഉത്തരമെഴുതിയ കടലാസ് മാത്രമേ ഉത്തരക്കടലാസ് ആകുകയുള്ളൂവെന്നും അല്ലെങ്കിലത് വെറും മുറിക്കടലാസാണെന്നും എ. വിജയരാഘവന്‍ പറഞ്ഞത്. 

സി.പി.എമ്മിനെതിരേ വാര്‍ത്ത നല്‍കാനാണ് ഇതൊക്കെ ഈ രീതിയില്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തരക്കടലാസ് കാണാതായി എന്ന വര്‍ത്ത കേട്ടപ്പോള്‍ പേടിച്ചുപോയി. അങ്ങനെ കാണാതായാല്‍ പ്രശ്‌നം വേറെയല്ലേ. അതിനകത്ത് ഉത്തരമെഴുതിയിട്ടുണ്ടാവില്ലേ. അതിന് മാര്‍ക്കുമുണ്ടാകും. ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിന് ഉത്തരക്കടലാസ് എന്നു പറയാനാകുമോ. ഞാന്‍ പഠിച്ച മലയാളം അനുസരിച്ച് ഉത്തരമെഴുതുന്ന കടലാസ് എന്നു പറയും. ടി.വി.യിലെ ചങ്ങാതിമാര്‍ പഠിച്ച മലയാളം അനുസരിച്ച് ഉത്തരം എഴുതാത്ത ഒരു വെള്ളക്കടലാസ് കിട്ടിയാല്‍ ഇതാണ് ഉത്തരക്കടലാസ് എന്നും പറയും അദ്ദേഹം പറഞ്ഞു.

അതേ സമയം രമ്യാ ഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പ്രസ്താവനയെപ്പോലെ ഇതും വലിയ വിവാദമാകുകയാണ്. ഉത്തര കടലാസ് അല്ലെന്നുള്ള പ്രസ്താവന വിദ്യാര്‍ത്ഥികളോടുള്ള അവഹേളനമാണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറയുന്നത്. 

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ രൂക്ഷമായ വിമര്‍ശവുമായി അഡ്വ. എ ജയശങ്കറും രംഗത്തെത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍, വെറും വിജയരാഘവനല്ല; അ വിജയരാഘവനാണ്. സഖാവിനെ വിമര്‍ശിക്കുന്നവര്‍ അക്കാര്യം മറക്കരുതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സഖാവ് വിജയരാഘവന്റെ വാമൊഴി വഴക്കത്തില്‍ അക്ഷരത്തിന്റെ പ്രാധാന്യത്തെ പറ്റി മലയാള സര്‍വകലാശാലയില്‍ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും അദ്ദേഹം പരിഹസിക്കുന്നു

അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും പി.എസ്.സി വിഷയത്തിലും ഒരു തകരാറും ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ബോധപൂര്‍വ്വം ഒളിച്ചുകളിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പി.എസ്.സി ,യൂണിവേഴ്‌സിറ്റി സംഭവങ്ങളില്‍ ഒരു തകരാറും ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാദം അന്വേഷണം അട്ടിമറിക്കാനാണ്. യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ പേപ്പര്‍ പിടിച്ചെടുത്ത സംഭവത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും . എസ്എഫ്‌ഐ വിദ്യാര്‍ത്ഥി സംഘടന തന്നെ പരീക്ഷ തട്ടിപ്പിന് നേതൃത്വം നല്‍കുമ്പോള്‍ സര്‍ക്കാര്‍ അതിനെ വെള്ളപൂശുകയാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല യൂണിവേഴ്‌സിറ്റി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച െ്രെകംബ്രാഞ്ച് അന്വേഷണം പോലും ശരിയായ രീതിയില്‍ നടക്കുന്നില്ല. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനം കേസ് അന്വേഷിക്കണ്ട എന്ന സന്ദേശമാണ് നല്‍കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

യൂണിവേഴ്‌സിറ്റി കോളജില്‍ മുന്‍പ് നടന്ന അത്മഹത്യ ശ്രമം അന്വേഷിച്ച് നടപടി എടുത്തിരുന്നെങ്കില്‍ പരീക്ഷ തട്ടിപ്പും, കൊലപാതക ശ്രമവും ഉണ്ടാകുമായിരുന്നില്ല. യൂണിവേഴ്‌സിറ്റി കോളജിലെ ക്രിമിനല്‍ പരിപാടികള്‍ക്ക് പച്ചക്കൊടി കാണിച്ചതും കോളേജിനെ ഗുണ്ടകളുടെ കേന്ദ്രമാക്കിയതും സര്‍ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു. ഭരണഘടന സ്ഥാപനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം മാധ്യമങ്ങളെ പഴിചാരുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends