നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി... ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍

നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ ഒന്നും നാലും പ്രതികളായ എസ്‌ഐ കെ.എ. സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ജാമ്യാപേക്ഷ തൊടുപുഴ കോടതി തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍ പറഞ്ഞു. രാജ്കുമാറിനെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു എസ്‌ഐ സാബുവിന്റെ വാദം.
താന്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തില്ലായിരുന്നു. നെടുങ്കണ്ടം ആശുപത്രിയില്‍ രാജ്കുമാറിനെ ഹാജരാക്കിയപ്പോള്‍ കാലില്‍ മുറിവുണ്ടായിരുന്നതിനാല്‍ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന 22 ചതവുകളും മുറിവുകളും എങ്ങനെ വന്നുവെന്ന് അറിയില്ലെന്നുമാണ് എസ്‌ഐക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ജോസ് ജോര്‍ജ് വാദിച്ചത്. കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ വാദം ശരിവച്ചാണ് കോടതി നടപടി.
ചികില്‍സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴികള്‍ ശേഖരിച്ചിട്ടുണ്ട്. ക്രൂര മര്‍ദനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
"
https://www.facebook.com/Malayalivartha






















