Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോയെന്ന് എ. വിജയരാഘവനെ പരിഹസിച്ച് ബൽറാം

25 JULY 2019 05:11 PM IST
മലയാളി വാര്‍ത്ത

യൂണിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്ത് കേസിൽ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവ്വകലാശാല ഉത്തരക്കടലാസുകൾ പിടിച്ചെടുത്തത് വിവാദമായിരുന്നു. ഇതിനെ തുടർന്ന് സംഭവത്തെ ന്യായീകരിച്ച എൽ.ഡ‍ി.എഫ് കൺവീനർ എ. വിജയരാഘവൻ പരിഹസിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം രംഗത്തെത്തി. ഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോയെന്ന് ബൽറാം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ സഹപ്രവര്‍ത്തകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിച്ചാണ്‌ എല്‍.ഡി.എഫ് കണ്‍വീന്‍ രംഗത്തെത്തിയത്. ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വിലയേ ഉള്ളു എന്നാണ് കണ്‍വീനറുടെ വിചിത്രമായ കണ്ടുപിടുത്തം. ഈ പ്രശ്‌നം അത്ര ഗൗരവമുള്ളതല്ലെന്നുമാണ് അദ്ദേഹത്തിന്റെ ന്യായീകരണം .

അഖിൽ എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തി കൊല്ലാന്‍ നോക്കിയ നേതാവ് ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് മേധാവിയുടെ വ്യാജ സീലും കണ്ടെത്തിയിരുന്നു. കോളജ് യൂണിയന്‍ ഓഫീസില്‍ നിന്നും ഉത്തരക്കടലാസുകള്‍ കണ്ടെത്തിയിരുന്നു. ഇത് 2015ല്‍ വിതരണം ചെയ്തതാണെന്ന് കേരളാ യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്തിനെ ന്യായികരിച്ച് വിജയരാഘവന്‍ മുമ്പും രംഗത്തെത്തിയിരുന്നു. യുഡിഎഫും ബിജെപിയും ചില മാധ്യമ മുതലാളിമാരും ചേര്‍ന്ന് സര്‍ക്കാരിനെ തര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നായിരുന്നു ആക്ഷേപം. ആക്രമണം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നെ എന്തിനാണ് സമരം ചെയ്യുന്നതെന്നും ചോദിച്ചിരുന്നു. പിണറായിയുടെ പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് കോണ്‍ഗ്രസുകാര്‍ അമിത്ഷായുടെ സിബിഐ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് എന്നത് ഇപ്പോള്‍ അന്റണിയല്ല അമിത്ഷായാണെന്നും വിജയരാഘവന്‍ പരിഹസിച്ചിരുന്നു. എസ്.എഫ്‌ഐയുടെ അക്രമത്തിനെതിരെ സെക്രട്ടറിയേറ്റിലും മറ്റും സമരം നടത്തുന്നത് കെ.എസ്.യുക്കാരല്ല മീന്‍വില്‍ക്കുന്നവരും അഭിഭാഷകരും ആണെന്നും വിജയരാഘവന്‍ ആക്ഷേപിച്ചിരുന്നു.

അതേസമയം വിജയരാഘവനെയും മുഖ്യമന്ത്രി പിണറായി വിജയനെയും എം.എൽ.എ പരിഹസിക്കുന്നു. ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂവെന്നും പ്രതിയുടെ വീട്ടിൽനിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം മാദ്ധ്യമങ്ങൾ പാർട്ടിയെ ആക്രമിക്കാൻ ഉപയോഗിക്കുകയാണെന്നും വിജയരാഘവൻ നേരത്തെ വ്യക്തമാക്കിയതിനെ തുടർന്നായിരുന്നു വി.ടി.ബൽറാം രംഗത്ത് എത്തിയത് .ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോയെന്നും അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നുവെന്നും ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ എന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്കിന്റെ പൂർണ രൂപം :

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംഉത്തരവും മാർക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?ടൈഗർ ബിസ്ക്കറ്റിൽ ടൈഗറുണ്ടോ?അച്ചൻകൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡർ മാത്രം എങ്ങനെ വന്നു?ബസ് സ്റ്റോപ്പിൽ ബസ് വന്ന് നിൽക്കും, ഫുൾ സ്റ്റോപ്പിൽ ഫുള്ള് വന്ന് നിൽക്കുമോ?സീബ്രാലൈനിൽ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?ഭൂലോക തോൽവികളെ വിജയൻ എന്നും വിജയരാഘവൻ എന്നുമൊക്കെ വിളിക്കാമോ?ജസ്റ്റ് കമ്മി കൺവീനർ തിങ്സ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (1 hour ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (1 hour ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (5 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (8 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (8 hours ago)

പിണറായി രാജി വയ്ക്കും..?!  (8 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (8 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (9 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (9 hours ago)

Malayali Vartha Recommends